For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സങ്ക ഇനി തനിച്ചല്ല, കൂടെ കോലിയും! വമ്പന്‍ ലോക റെക്കോഡിനൊപ്പം, ഇതു ചരിത്രം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ ഉജ്ജ്വല ഫിഫ്റ്റിയോടെ ചരിത്രം കുറിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി. ഇന്ത്യ 66 റണ്‍സിന്റെ പരാജയമേറ്റു വാങ്ങിയ മല്‍സരത്തില്‍ 56 റണ്‍സ് സ്‌കോര്‍ ചെയ്താണ് അദ്ദേഹം ക്രീസ് വിട്ടത്. 61 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ അഞ്ചു ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇതോട ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാരയുടെ ലോക റെക്കോര്‍ഡിനൊപ്പം അദ്ദേഹം എത്തിയിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഓപ്പണറല്ലാത്ത താരമെന്ന ലോക റെക്കോര്‍ഡിലാണ് കോലി പങ്കാളിയായിരിക്കുന്നത്. 112 ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി നേരത്തേ സങ്കക്കാരയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഇപ്പോള്‍ സങ്കയ്ക്കൊപ്പം കിങ് കോലിയും തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്. ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തു ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം റിക്കി പോണ്ടിങാണ്. 109 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം നേടിയത്.

VIRAT KOHLI

എന്നാല്‍ ഏകദിനത്തില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഭദ്രമാണ്. കരിയറില്‍ 145 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിനത്തില്‍ കുറിച്ചിട്ടുളളത്. ലിസ്റ്റിലെ രണ്ടാമന്‍ സങ്കക്കാരയാണ്. 118 ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 113 ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി വിരാട് കോലിയാണ് മൂന്നാംസ്ഥാനത്ത്.

ഓപ്പണറായി ഇറങ്ങി ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ സങ്കക്കാര ശേഷിച്ച 112 ഫിഫ്റ്റി പ്ലസ് സ്കോറുകളും നേടിയത് മറ്റു പൊസിഷനുകളിലാണ്. എന്നാല്‍ ഏകദിനത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ കോലി ഓപ്പണറായി കളിച്ചിട്ടുള്ളൂ. ഓപ്പണിങില്‍ ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്കോറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവിലെ ഫോമില്‍ മൂന്നു- നാലു വര്‍ഷങ്ങള്‍ കൂടി കളിക്കാനായാല്‍ 145 ഫിഫ്റ്റികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് കോലിക്കു തകര്‍ക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

VIRAT KOHLI

സങ്കക്കാരയുടെ 118 ഫിഫ്റ്റി പ്ലസ് സ്‌കോറുകളെടുത്താല്‍ ഇതില്‍ 25 സെഞ്ച്വറികളും 93 ഫിഫ്റ്റികളും ഉള്‍പ്പെടും. കോലിയാവട്ടെ 47 സെഞ്ച്വറികളും 66 ഫിഫ്റ്റികളുമാണ് ഏകദിന കരിയറില്‍ ഇതിനകം നേടിയിട്ടുള്ളത്. എന്നാല്‍ 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമാണ് സച്ചിന്റെ സമ്പാദ്യം.

സെഞ്ച്വറികളില്‍ സച്ചിന്റെ ലോക റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ കോലിക്കു ഇനി വേണ്ടത് വെറും രണ്ടെണ്ണം മാത്രമാണ്. അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മൂന്നു സെഞ്ച്വറികള്‍ കൂടി നേടി കോലി ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ ആദ്യ താരമെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടേക്കും.

അതേസമയം, ഓസീസുമായുള്ള മൂന്നാമങ്കം തോറ്റെങ്കിലും ഏകദിന പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കി. ആദ്യ രണ്ടു മല്‍സരങ്ങളിലും നേടിയ മിന്നുന്ന വിജയമാണ് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചത്. ലോകകപ്പിനു മുമ്പ് ഇന്ത്യ കളിച്ച അവസാനത്തെ അന്താരാഷ്ട്ര പരമ്പര കൂടിയായിരുന്നു ഇത്. അടുത്ത മാസം എട്ടിന് ഓസ്‌ട്രേലിയക്കെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.

Story first published: Thursday, September 28, 2023, 7:35 [IST]
Other articles published on Sep 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+