Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മോശം ഫോം, ഇപ്പോഴിതാ പരിക്കിന്റെ പണിയും! ഇന്ത്യയുടെ കാര്യം കട്ടപ്പൊക

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിനോടകം ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഇന്‍ഡ്രാ സ്‌ക്വാഡ് പരിശീലന മത്സരവും നടത്തുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണയും വലിയ പ്രതീക്ഷയാണ്. എന്നാല്‍ കൈവിട്ട പരമ്പര തിരിച്ചുപിടിക്കാനുള്ള തീവ്ര മുന്നൊരുക്കത്തിലാണ് ആതിഥേയരായ ഓസ്‌ട്രേലിയ.

ഇന്ത്യന്‍ ടീം നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ടാണ് ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദം ഇന്ത്യക്കുണ്ട്. ആദ്യ ടെസ്റ്റ് കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. മോശം ഫോം ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുന്നതോടൊപ്പം ഇപ്പോഴിതാ പരിക്ക് ഇന്ത്യയുടെ സമ്മര്‍ദ്ദം ഇരട്ടിപ്പിച്ചിരിക്കുകയാണ്. പരിശീലനത്തിനിടെ വിരാട് കോലിക്കും കെ എല്‍ രാഹുലിനും പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യക്ക് തലവേദനയാകുന്നത്.

ഇരുവര്‍ക്കും ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലിലും കോലിയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇവരുടെ പരിക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

രാഹുലിന്റെ കൈക്ക് പരിക്കേറ്റു

ഇന്‍ഡ്രാ സ്‌ക്വാഡ് പരിശീലനത്തിനിടെയാണ് കെ എല്‍ രാഹുലിന് പരിക്കേറ്റിരിക്കുന്നത്. രാഹുലിന്റെ കൈക്ക് പന്തേറ്റ് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലിനെയാണ് ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചിരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ഒരുവശത്ത് പുരോഗമിക്കവെയാണ് രാഹുലിന് പരിക്കേല്‍ക്കുന്നത്. രാഹുലിന്റെ അഭാവമുണ്ടായാല്‍ പകരം ആരാവും ഓപ്പണറാവുകയെന്നതാണ് കണ്ടറിയേണ്ടത്.

അഭിമന്യു ഈശ്വരനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം അഭിമന്യു തീര്‍ത്തും നിരാശപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള അഭിമന്യുവിന് ഓസീസ് പിച്ചില്‍ തിളങ്ങാനാവുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ അഭിമന്യുവിനെ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. രാഹുലിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാഹുലിന് ആദ്യ ടെസ്റ്റ് നഷ്ടമാവുമോയെന്നത് കണ്ടറിയാം.

kl rahul

വിരാട് കോലിയും പരിക്കിന്റെ പിടിയില്‍

ഇന്ത്യയുടെ സൂപ്പര്‍ താരവും ഇതിഹാസവുമായ വിരാട് കോലിയും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തില്‍ കോലിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോലി സ്‌കാനിങ്ങിനായി ആശുപത്രിയില്‍ പോയെന്നാണ് വിവരം. എന്നാല്‍ കോലിയുടെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. കോലിക്ക് ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

പരിശീലന മത്സരത്തില്‍ വിരാട് കോലി കളിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 15 റണ്‍സെടുത്ത കോലിയെ മുകേഷ് കുമാറാണ് പുറത്താക്കിയത്. കോലിക്ക് ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാനായിട്ടില്ല. കൂടാതെ കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശവുമാണ്. ഓസീസില്‍ മികച്ച റെക്കോഡുള്ള കോലി ഗംഭീര പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കോലിയുടെ പരിക്ക് ആശങ്കയുണ്ടാക്കുന്നു.

സഞ്ജുവിന് വിളിയെത്തുമോ?

കെ എല്‍ രാഹുലിനും വിരാട് കോലിക്കും ആദ്യ മത്സരം കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ പകരം ആരെന്നതാണ് വലിയ ചോദ്യം. ഇന്ത്യ സഞ്ജു സാംസണിന് വിളി നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്. ടി20യില്‍ ഓപ്പണറായി തിളങ്ങുന്ന സഞ്ജുവിന് ടെസ്റ്റിലേക്ക് വിളി നല്‍കുന്ന കാര്യം ഇന്ത്യയുടെ പരിഗണനയിലാണ്. ഇപ്പോള്‍ സര്‍പ്രൈസായി അവസരം ലഭിക്കുമോയെന്നതാണ് അറിയേണ്ടത്. ഓപ്പണര്‍ റോളിലേക്ക് സായ് കിഷോറിനെയോ ദേവ്ദത്ത് പടിക്കലിനെയോ വിളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Story first published: Friday, November 15, 2024, 13:04 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+