Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 19കാരനെ തോളുകൊണ്ട് ഇടിച്ചു! കോലിക്ക് നാണമില്ലേ? വീഡിയോ വൈറല്‍

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. രണ്ട് മാറ്റങ്ങളോടെ ഇറങ്ങിയ ഓസീസിന്റെ ഓപ്പണിങ്ങില്‍ സാം കോന്‍സ്റ്റാസ് എന്ന 19കാരനുണ്ടായിരുന്നു. ജസ്പ്രീത് ബുംറയെയടക്കം വെല്ലുവിളിച്ചാണ് കോന്‍സ്റ്റാസ് മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ കോന്‍സ്റ്റാസിനെ വിറപ്പിച്ചു. ബുംറയുടെ ലൈന്‍ മനസിലാക്കാനാവാതെ കോന്‍സ്റ്റാസ് പതറുന്നതാണ് കാണാനായത്. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് 19കാരന്റെ ബാറ്റിങ് വെടിക്കെട്ടാണ്. ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ 18 റണ്‍സുള്‍പ്പെടെ യുവതാരം കത്തിക്കയറുന്നതാണ് കാണാനായത്. ജസ്പ്രീത് ബുംറയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ട് രണ്ട് സിക്‌സുകളാണ് കോന്‍സ്റ്റാസ് നേടിയത്. യുവതാരം അടിച്ചുതകര്‍ത്തപ്പോള്‍ വിരാട് കോലി നടത്തിയ സ്ലെഡ്ജിങ് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തോളുകൊണ്ട് ഇടിച്ചത് മോശമായി

ഇത്രയും ആവേശകരമായ മത്സരത്തില്‍ സ്ലെഡ്ജിങ് നടക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ യുവതാരം മികച്ച രീതിയില്‍ മുന്നേറവെ വിരാട് കോലി താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ബുംറയെ കോന്‍സ്റ്റാസ് പഞ്ഞിക്കിട്ടതിന് പിന്നാലെയാണ് കോലി തോളുകൊണ്ട് യുവതാരത്തെ ഇടിച്ചത്. കോന്‍സ്റ്റാസ് ശക്തമായി ഇത് ചോദ്യം ചെയ്യുകയും അംപയറോട് പരാതിപ്പെടുകയും ചെയ്തു. അംപയറും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.

വിരാട് കോലിയോട് കയര്‍ത്ത് സംസാരിക്കാന്‍ യുവതാരം മടി കാട്ടിയില്ല. കോന്‍സ്്റ്റാസ് നടന്നുവരുമ്പോള്‍ തോളുകൊണ്ട് കോലി മനപ്പൂര്‍വ്വം ഇടിക്കുകയായിരുന്നു. യുവതാരത്തെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടുകയെന്നതായിരുന്നു കോലിയുടെ ലക്ഷ്യം. ഇതിനായാണ് ഇത്തരത്തില്‍ പെരുമാറിയതും. എന്നാല്‍ യുവതാരത്തെ തോളുകൊണ്ട് തട്ടിയതിന്റെ പേരില്‍ ഓസീസ് മാധ്യമങ്ങളും ആരാധകരും കോലിക്കെതിരേ വലിയ വിമര്‍ശനമാണുയര്‍ത്തുന്നത്.

sam konstas

യുവതാരത്തോട് കയര്‍ത്ത് സിറാജും

കോന്‍സ്റ്റാസ് ജസ്പ്രീത് ബുംറയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടതാണ് ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിച്ചത്. ഒരു ടെസ്റ്റില്‍ ബുംറയെ രണ്ട് സിക്‌സര്‍ പറത്തുന്ന ആദ്യ താരമാണ് കോന്‍സ്റ്റാസ്. 2021ന് ശേഷം കോലി ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങുന്നതും ഇതാദ്യം. 21 വിക്കറ്റുകളുമായി പരമ്പരയില്‍ കോലി കസറവെ തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരത്തിലൊരു നാണക്കേട് നേരിടേണ്ടി വന്നത്. ബുംറയുടെ ഒരോവറില്‍ 18 റണ്‍സാണ് കോന്‍സ്റ്റാസ് നേടിയത്.

ബുംറയുടെ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനും കോന്‍സ്റ്റാസിനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ കോന്‍സ്റ്റാസുമായി സിറാജും ഉടക്കി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്ക് പോയെങ്കിലും അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. എന്തായാലും ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് കോന്‍സ്റ്റാസ് കാഴ്ചവെച്ചത്.

അടുത്ത കാലത്തൊന്നും ഇത്രയും ഉയര്‍ന്ന ഇക്കോണമിയില്‍ ബുംറക്ക് പന്തെറിയേണ്ടി വന്നിട്ടില്ല. 65 പന്തില്‍ 60 റണ്‍സെടുത്ത കോന്‍സ്റ്റാസിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇനിയും പല റെക്കോഡുകളും അരങ്ങേറ്റ ഇന്നിങ്‌സില്‍ 19കാരന്‍ നേടിയെടുക്കുമായിരുന്നു.

റിവേഴ്‌സ് സ്‌കൂപ്പുകള്‍ ഗംഭീരം

ജസ്പ്രീത് ബുംറക്കെതിരേ കോന്‍സ്റ്റാസ് കളിച്ച റിവേഴ്‌സ് സ്‌കൂപ്പുകള്‍ എല്ലാവരേയും ഞെട്ടിച്ചു. മൂന്നാം ഓവറില്‍ത്തന്നെ കോന്‍സ്റ്റാസ് ബുംറക്കെതിരേ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചു. എന്നാല്‍ ഇത് കൃത്യമായി കണക്ടാക്കാനായിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ സിക്‌സും ഫോറും പറത്താന്‍ കോന്‍സ്റ്റാസിന് സാധിച്ചു. എന്തായാലും ഓസ്‌ട്രേലിയക്ക് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു സൂപ്പര്‍ താരത്തിന്റെ ഉദയമാണ് മെല്‍ബണില്‍ കാണാനായതെന്ന് നിസംശയം പറയാം.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖ്വാജ, സാം കോന്‍സ്റ്റാസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്

Story first published: Thursday, December 26, 2024, 7:41 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+