For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കു ജയിക്കണോ? ഇവരെ പൂട്ടണം!! ഇല്ലെങ്കില്‍ ടി20 പരമ്പര മറക്കാം, ആരെല്ലാം?

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ദൗത്യം രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഏകദിന പരമ്പര കൈവിട്ടെങ്കിലും ടി20യില്‍ ജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങുകയാവും ഇന്ത്യയുടെ ലക്ഷ്യം. പക്ഷെ ഓസീസുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പര സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഏറെ കടുപ്പം തന്നെയായിരിക്കും.

മികച്ച മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം കളി ജയിപ്പിക്കാന്‍ കഴിയുന്ന മികച്ച താരങ്ങള്‍ അവരുടെ നിരയിലുണ്ട്. അതുകൊണ്ടു തന്നെ ഓസീസിനെ വീഴ്ത്തണമെങ്കില്‍ ഇവരെ ആദ്യം പൂട്ടണം. ഓസീസ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

MITCHELL MARSH

മിച്ചെല്‍ മാര്‍ഷ്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷാണ് ആദ്യത്തെയാള്‍. ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 11 ടി20 ഇന്നിങ്‌സുകളാണ് മാര്‍ഷ് ഈ വര്‍ഷം കളിച്ചത്. 40.78 ശരാശരിയില്‍ 164.57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക്‌റേറ്റോടെ 367 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഏറ്റവും അവസാനം ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടി29കളുടെ പരമ്പരയില്‍ 191.26 സ്‌ട്രൈക്ക് റേറ്റില്‍ മാര്‍ഷ് സ്‌കോര്‍ ചെയ്തത് 197 റണ്‍സാണ്. അദ്ദേഹത്തിന്റെ മാരക ഫോമിനെ ഇന്ത്യ സൂക്ഷിക്കണം. പവര്‍പ്ലേയില്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാര്‍ഷിനു കഴിയും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വേഗത്തില്‍ പുറത്താക്കാനുള്ള പ്ലാന്‍ ഇന്ത്യ തയ്യാറാക്കിയേ തീരൂ.

ട്രാവിസ് ഹെഡ്

ആധുനിക ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഉറക്കം കെടുത്തിയിട്ടുള്ള ബാറ്ററാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്യാന്‍ ഇഷ്ടമുള്ള ബാറ്ററാണ് അദ്ദേഹം. ഇന്ത്യക്കെതിരേ എട്ടു ടി20 ഇന്നിങ്‌സുകളാണ് ഹെഡ് കളിച്ചിട്ടുള്ളത്. 150.89 സ്‌ട്രൈക്ക് റേറ്റില്‍ 255 റണ്‍സും സ്‌കോര്‍ ചെയ്തു.

തുടക്കം മുതല്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഹെഡ്. ഇതു അദ്ദേഹത്തെ അവരുടെ പേടിസ്വപ്‌നവുമാക്കി മാറ്റുകയും ചെയ്യുന്നു. ഓഫ്സ്റ്റംപിന് പുറത്ത് എത്രത്തോളം ബൗള്‍ ചെയ്യുന്നോ, അത്രിയം തല്ല് ഹെഡില്‍ നിന്നും പ്രതീക്ഷിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരം ലക്ഷ്യമിട്ട് പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ജോഷ് ഹേസല്‍വുഡ്

ഓസ്‌ട്രേലിയന്‍ ബൗളിങിലെ കുന്തമുനയെന്നു വിളിക്കാവുന്ന ഫാസ്റ്റ് ബൗളറാണ് ജോഷ് ഹേസല്‍വുഡ്. ബോളിന്റെ വേഗതയല്ല, മറിച്ച് കണിശതയും ലൈനും ലെങ്ത്തുമാണ് അദ്ദേഹത്തെ സ്‌പെഷല്യാക്കുന്നത്. ഏതു പിച്ചിലും ബോള്‍ അകത്തേത്തും പുറത്തേക്കുമെല്ലാം മൂവ് ചെയ്യിക്കാന്‍ ഹേസല്‍വുഡിനു കഴിയും.

ടി20ക്കു ഏറെ അനുയോജ്യനായ ബൗളറാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 12 കളിയില്‍ 22 വിക്കറ്റുകള്‍ ഹേസല്‍വുഡ് പിഴുതിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര ടി20കളിലും അദ്ദേഹം ഫോം തുടര്‍ന്നിരുന്നു. ഇന്ത്യയുട മുന്‍നിര ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ഹേസല്‍വുഡിനു സാധിച്ചേക്കും.

TIM DAVID

ടിം ഡേവിഡ്

ഓസ്‌ട്രേലിയയുടെ തീപ്പൊരി ബാറ്ററും ഫിനിഷറുമായ ടി ഡേവിഡാണ് ഇന്ത്യക്കു ഭീഷണിയാവുന്ന നാലാമത്തെ താരം. മൂന്നോ, നാലോ ഓവറുകള്‍ കൊണ്ടു തന്നെ തനിച്ചു മല്‍സരഗതി മാറ്റാന്‍ അദ്ദേഹത്തിനു കഴിയും. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍മാരുടെ നിരയിലാണ് ഡേവിഡിന്റെ സ്ഥാനം.

എത്ര വലിയ ഗ്രൗണ്ടിലും അനായാസം സിക്‌സറുകള്‍ പറത്താനുള്ള അസാധാരണ കൈക്കരുത്ത് ഈ വലംകൈയന്‍ ബാറ്റര്‍ക്കുണ്ട്. പേസര്‍മാര്‍ക്കെതിരേയാണ് ഡേവിഡ് ഏറ്റവുമധികം അപകടകാരിയാവാറുള്ളത്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ വച്ചു മാത്രമേ അദ്ദേഹത്തെ തളയ്ക്കാന്‍ ഇന്ത്യക്കു കഴിയുകയുള്ളൂ.

Story first published: Tuesday, October 28, 2025, 10:32 [IST]
Other articles published on Oct 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+