For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹെഡ് പറഞ്ഞത് നന്നായി പന്തെറിഞ്ഞെന്ന്? അല്ലെന്ന് സിറാജ്!! ഇതാണ് സത്യം

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ മുഹമ്മദ് സിറാജും ട്രാവിഡ് ഹെഡും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടെസ്സ്റ്റിന്റെ രണ്ടാംദിനം ഹെഡിനെ ബൗള്‍ഡാക്കിയതിനു ശേഷമായിരുന്നു ഇരു താരങ്ങളും തമ്മിലുള്ള രൂക്ഷമായ വാക്‌പോര്. രണ്ടു പേരും തമ്മില്‍ രോഷത്തോടെ പലതും പറയുന്നതും സിറാജ് ആംഗ്യത്തിലൂടെ പുറത്തേക്കു വഴി കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ഈ സംഭവത്തെക്കുറിച്ച് രണ്ടാംദിനത്തിലെ കളി പൂര്‍ത്തിയായതിനു ശേഷം ഹെഡ് തുറന്നു പറയുകയും ചെയ്തിരുന്നു. നന്നായി പന്തെറിഞ്ഞുവെന്നായിരുന്നു സിറാജിനോടു താന്‍ ആദ്യം തമാശയായി പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പക്ഷെ ഇതല്ല സത്യമെന്നും ഹെഡ് തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നുമാണ് സിറാജ് പറയുന്നത്. മൂന്നാം ദിനത്തിലെ കളി തുടങ്ങും മുമ്പ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

MOHAMMED SIRAJ

സിറാജ് പറയുന്നത് ഇങ്ങനെ

രണ്ടാംദിനം ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിനു ശേഷം താന്‍ ഒന്നും തന്നെ സംസാരിച്ചിരുന്നില്ലെന്നും വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുഹമ്മദ് സിറാജിന്റെ വെളിപ്പെടുത്തല്‍. ട്രാവിസ് ഹെഡുമായി നല്ലൊരു പോരാട്ടം തന്നെയാണ് ഗ്രൗണ്ടില്‍ നടന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുകയും ചെയ്തു.

വളരെ നല്ല ബാറ്റിങാണ് ഹെഡ് കാഴ്ചവച്ചത്. പക്ഷെ നല്ല ബോളുകള്‍ക്കെതിരേ പോലും ഷോട്ടുകള്‍ പായിക്കുമ്പോള്‍ അതു നിങ്ങളെ തീര്‍ച്ചയായും കൂടുതല്‍ അഗ്രസീവാക്കി മാറ്റും. ഹെഡിനെ പുറത്താക്കിയ ശേഷം ഞാന്‍ അതു ആഘോഷിക്കുക മാത്രമാണ് ചെയ്തത്. നിങ്ങള്‍ക്കു ടിവിയിലും ഇതു കാണാന്‍ കഴിയും. തുടക്കത്തില്‍ ഞാന്‍ ഒന്നും തന്നെ ഹെഡിനോടു പറഞ്ഞിട്ടില്ല. അദ്ദേഹമാണ് തന്നെ അധിക്ഷേപിച്ചതെന്നും സിറാജ് വ്യക്തമാക്കി.

ഹെഡ് പറഞ്ഞത് കള്ളം

ഈ സംഭവത്തെക്കുറിച്ച് ട്രാവിസ് ഹെഡ് പറഞ്ഞിട്ടുള്ള കാര്യം കള്ളമാണ്. നന്നായി പന്തെറിഞ്ഞുവെന്നാണ് എന്നോടു പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഹെഡ് അങ്ങനെയാണ് പറഞ്ഞതെന്നു നിങ്ങള്‍ക്കു ദൃശ്യങ്ങളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. നമ്മള്‍ എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. ഒരാളെയും നമ്മള്‍ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യാറില്ല.

ഞാന്‍ എല്ലായ്‌പ്പോഴും മറ്റു കളിക്കാരെ ബഹുമാനിക്കാന്‍ ശ്രമിക്കുന്നയാളാണ്. കാരണം ക്രിക്കറ്റെന്നത് മാന്യന്മാന്‍മാരുടെ കളിയാണ്. പക്ഷെ ഈ മല്‍സരത്തില്‍ ട്രാവിസ് ഹെഡ് ചെയ്ത കാര്യം തെറ്റാണ്. എനിക്കു അതു നല്ലതായി തോന്നിയതുമില്ല. അതുകൊണ്ടാണ് ഞാന്‍ ആ തരത്തില്‍ അപ്പോള്‍ പ്രതികരിച്ചതെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.

TRAVIS HEAD

ഇന്ത്യക്കു ദയനീയ തോല്‍വി

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യന്‍ ടീമിനു നേരിട്ടിരിക്കുന്നത്. മൂന്നാംദിനം രാവിലെ തന്നെ കളി അവസാനിക്കുകയായിരുന്നു. 19 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു ഇന്ത്യ നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് ഇതു അനായാസം മറികടക്കുകയും ചെയ്യുകയായിരുന്നു.

ബാറ്റിങ് നിര വന്‍ ഫ്‌ളോപ്പായതാണ് ഇന്ത്യയുടെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണം. രണ്ടിന്നിങ്‌സുകളിലും ടീം ടോട്ടല്‍ 200 റണ്‍സ് കടന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 157 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 175 റണ്‍സിന് ഓള്‍ഔട്ടായി. ഈ ടെസ്റ്റിലെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തുകയും ചെയ്തിരിക്കുകയാണ്. പരമ്പരയിലെ അടുത്ത മല്‍സരം 14 മുതല്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കും.

Story first published: Sunday, December 8, 2024, 11:54 [IST]
Other articles published on Dec 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+