ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മയെ നിലനിര്‍ത്തിയതിനെതിരേ രൂക്ഷ വിമര്‍ശനം. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലാണ് യുവതാരത്തെ ടീമിലെടുത്തിരിക്കുന്നത്. പക്ഷെ ഒരേയൊരു ഏകദിനത്തില്‍ മാത്രം കളിച്ച അനുഭവസമ്പത്ത് മാത്രമേ തിലകിനുള്ളൂ. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ തഴഞ്ഞ് തിലകിനെ ടീമില്‍ നിലനിര്‍ത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിട്ടുള്ളത്. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലൂടെയായിരുന്നു തിലകിന്റെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ ബൗളിങിലും താരത്തെ കുറച്ച് ഓവറുകള്‍ നായകന്‍ രോഹിത് ശര്‍മ പരീക്ഷിച്ചിരുന്നു. പക്ഷെ ബാറ്റിങില്‍ തിലക് തികഞ്ഞ പരാജയമായി മാറി. ആറു ബോളില്‍ വെും അഞ്ചു റണ്‍സ് മാത്രമെടുത്ത താരം ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു.

ഏഷ്യ കപ്പിനു മുമ്പു നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിലക് അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ ആദ്യ ഫിഫ്റ്റി കുറിച്ച താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്സ്‌കോറര്‍ കൂടിയായിരുന്നു തിലക്.
അതിനു ശേഷം അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തിലക് ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതിനു ശേഷമാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ ഓസീസുമായുള്ള പരമ്പരയിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത തിലകിനെ ടീമിലെടുത്തത് ക്യാപ്റ്റര്‍ രോഹിത്തിനു പ്രിയപ്പെട്ടവന്‍ ആയതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തിലക് വര്‍മയെ ടീമിലെടുക്കാനുള്ള പ്രധാന കാരണം എന്താണ്? സഞ്ജു സാംസണിനോടു വീണ്ടും അനീതിയാണ് കാണിച്ചിരിക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങി ടീമില്‍ സ്ഥാനമര്‍ഹിച്ച പലരെയും ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. രോഹിത് ശര്‍മയുടെ മകളെ നോക്കിയെന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് തിലക് വര്‍മയെ ടീമില്‍ നിലനിര്‍ത്തിയിട്ടുള്ളത്. സഞ്ജു അതു ചെയ്തില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

തിലക് വര്‍മയുടെ പക്കല്‍ ബിസിസിഐയിലെ ആരുടെയോ എംഎംഎസ് കിട്ടിയിട്ടുണ്ട്. ഈ കാരണത്താലാണ് അദ്ദേഹത്തെ ഒരു കാരണവുമില്ലാതെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, തിലക് വര്‍മ.
മൂന്നാം ഏകദിനത്തിനുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (ഫിറ്റ്നസ് പരിഗണിച്ചു മാത്രം).