Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പരമ്പര പിടിക്കണം, തിലകിന്റെ സീറ്റ് തെറിച്ചേക്കും! 4ാം ടി20യില്‍ 2 മാറ്റങ്ങള്‍ക്ക് ഇന്ത്യ

റായ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ തിരിച്ചുവരവ് നടത്തി. നിലവില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. നാലാം മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യക്ക് ജയം നേടേണ്ടത് അത്യാവശ്യമാണ്. ഏകദിന ലോകകപ്പിലെ ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോറ്റത്.

ഇതിന് പിന്നാലെ ടി20 പരമ്പരയും കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ ചില മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. നാലാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതില്‍ ഒന്നാമത്തേത് ശ്രേയസ് അയ്യരെ പ്ലേയിങ് 11ലേക്കെത്തിക്കുമെന്നതാണ്.

ആദ്യ മൂന്ന് മത്സരത്തിലും പ്ലേയിങ് 11ല്‍ ശ്രേയസ് അയ്യര്‍ ഇല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ താരത്തെ പ്ലേയിങ് 11ലും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യയുടെ സീനിയര്‍ താരമാണ് ശ്രേയസ് അയ്യര്‍. ഏകദിന ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ ശ്രേയസ് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തും. മോശം ഫോമിലുള്ള തിലക് വര്‍മയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.

ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന യുവതാരങ്ങളിലൊരാളാണ് തിലക്. എന്നാല്‍ പരമ്പര പിടിക്കാന്‍ ഇന്ത്യക്ക് ശ്രേയസിനെപ്പോലൊരു സീനിയര്‍ താരത്തെ ഇപ്പോള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ശ്രേയസിനെ പ്ലേയിങ് 11ലേക്കെത്തിക്കാന്‍ ഇന്ത്യ തയ്യാറാവുമെന്നുറപ്പ്. രണ്ടാമത്തെ മാറ്റം ദീപക് ചഹാര്‍ പ്ലേയിങ് 11ലേക്കെത്തുമെന്നതാണ്. ആദ്യ മൂന്ന് മത്സരത്തിലും ചഹാര്‍ ടീമിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ചഹാര്‍ ടീമിലുണ്ട്.

shreyas iyer

അതുകൊണ്ടുതന്നെ ഇന്ത്യ ചഹാറിനെ പ്ലേയിങ് 11ലേക്കെത്തിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കഴിയുള്ള താരമാണ് ചഹാര്‍. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ചഹാര്‍ മധ്യനിരയില്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തുമുയര്‍ത്തും. ടി20 ലോകകപ്പ് വരാനിരിക്കെ പേസ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ദീപക് ചഹാറിന് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കും. ദീപക്കിന്റെ വരവ് ഇന്ത്യക്ക് കരുത്താവുമെന്നുറപ്പാണ്.

ദീപക് ചഹാര്‍ പ്ലേയിങ് 11ലെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കാം. ആദ്യത്തെ മൂന്ന് മത്സരത്തിലും നന്നായി തല്ലുവാങ്ങിയ ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. അതിവേഗ പേസറല്ലാത്ത താരത്തിന് മികച്ച ലൈനോ ലെങ്‌തോ അവകാശപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും കാട്ടുന്നില്ല. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍ പേസ് കൂട്ടുകെട്ട് കളിക്കാനാണ് സാധ്യത.

മറ്റൊരു മാറ്റം അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കുകയെന്നതാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും അക്ഷര്‍ പട്ടേലാണ് കളിച്ചത്. കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഏകദിന ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട സുന്ദറിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഈ പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയുടെ സാധ്യതാ 11: യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍/ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍

Story first published: Thursday, November 30, 2023, 11:05 [IST]
Other articles published on Nov 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+