Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് എവിടെ കളിക്കും? 3 മാറ്റം വേണം! ഇന്ത്യന്‍ 11 തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. നേരത്തേ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിനെ 295 റണ്‍സിനു തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചത്.

എന്നാല്‍ രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. കൂടാതെ പരിക്കു കാരണം ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ശുഭ്മന്‍ ഗില്ലും പിങ്ക് ബോള്‍ മല്‍സരത്തില്‍ ടീമിലേക്കു മടങ്ങിയെത്തുകയാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെ വേണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഗവാസ്‌കര്‍. ഈ മല്‍സരവുമായി ബന്ധപ്പെട്ട് 7 ക്രിക്കറ്റുമായി (7 Cricket) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ROHIT SHARMA

രോഹിത് ഓപ്പണ്‍ ചെയ്യണം

ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം കെഎല്‍ രാഹുലാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ടീമിന്റെ വിജയത്തില്‍ ഈ ജോടി നിര്‍ണായക പങ്കും വഹിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ 201 റണ്‍സാണ് രാഹുല്‍- ജയ്‌സ്വാള്‍ ജോടി ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അതുകൊണ്ടു തന്നെ രോഹിത് മടങ്ങിയെത്തിയാലും അടുത്ത ടെസ്റ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ ജോടിയെ തന്നെ ഓപ്പണിങില്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്.

എന്നാല്‍ രോഹിത് തീര്‍ച്ചയായും അടുത്ത ടെസ്റ്റില്‍ ഓപ്പണിങ് റോളില്‍ കളിക്കണമെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. രാഹുല്‍ ബാറ്റിങില്‍ താഴേക്കു ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും രണ്ടു മാറ്റങ്ങള്‍ വരുത്തുമെന്നു ഞാന്‍ കരുതുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുകയാണ്.

ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്. രാഹുലിനു പകരം ഓപ്പണിങില്‍ രോഹിത് ശര്‍മ കളിക്കും. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യും. ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലുമായിരിക്കും ടീമിനു പുറത്താവുക. രാഹുല്‍ ആറാം നമ്പറിലേക്കു മാറുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ബൗളിങില്‍ മാറ്റം വേണം

പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ ഒരു മാറ്റം വരുത്തണമെന്നാണ് സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. പരിചയ സമ്പന്നരായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തിയ ഇന്ത്യ പകരം യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് കളിപ്പിച്ചത്. എന്നാല്‍ അടുത്ത ടെസ്റ്റില്‍ വാഷിങ്ടണിനെ മാറ്റണമെന്നാണ് ഗവാസ്‌കറുടെ ഉപദേശം.

ബൗളിങ് ലൈനപ്പില്‍ ഇന്ത്യ വരുത്തേണ്ട ഒരു മാറ്റം വാഷിങ്ടണ്‍ സുന്ദറിനു പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കുകയാണെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ലൈറ്റ്‌സിനു കീഴില്‍ അടുത്ത ടെസ്റ്റില്‍ കളിക്കുമ്പോള്‍ ജഡ്ഡുവിനെപ്പോലെ കഴിവുറ്റ ഒരു ബൗളറുടെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

INDIAN TEST TEAM

ജയത്തോടെ തയ്യാറെടുപ്പ്

പിങ്ക് ബോള്‍ ടെസ്റ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനുമായി ഒരു ദ്വിദിന ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. രോഹിത് ശര്‍മയ്ക്കു കീഴില്‍ ആറു വിക്കറ്റിന്റെ ഗംഭീര വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. ഇതു തീര്‍ച്ചയായും രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് (3) ഫ്‌ളോപ്പായെങ്കിലും ശുഭ്മന്‍ ഗില്‍ (50), യശസ്വി ജയ്‌സ്വാള്‍ (45), നിതീഷ് റെഡ്ഡി (42), വാഷിങ്ടണ്‍ സുന്ദര്‍ (42*) എന്നിവരെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ബൗളിങിലാവട്ടെ ഹര്‍ഷിത് റാണ നാലു വിക്കറ്റുകളോടെ മിന്നിക്കുകയും ചെയ്തു.

Story first published: Tuesday, December 3, 2024, 9:38 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+