Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസ് ആധിപത്യം, പിന്നാലെ മഴ; ഇന്ത്യക്കു ആശ്വാസം

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ പതറവെ രക്ഷയ്‌ക്കെത്തിയിരിക്കുകയാണ് മഴ. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം മഴയും വെളിച്ചക്കുറവും കാരണം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 51 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 33 റണ്‍സുമായി കെഎല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 394 റണ്‍സ് കൂടി വേണം.

യശസ്വി ജയ്‌സ്വാള്‍ (4), ശുഭ്മന്‍ ഗില്‍ (1), വിരാട് കോലി (3), റിഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു ഫോറടിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യക്കു രണ്ടാമത്തെ ബോളില്‍ തന്നെ ജയ്‌സ്വാളിനെ നഷ്ടമായി. മൂന്നാം ഓവറിലെ ആദ്യ ബോളില്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ രണ്ടിനു ആറു റണ്‍സിലേക്കു വീണു. 22 റണ്‍സിന്റെ ഇടവേളയിലാണ് കോലിയും റിഷഭും പുറത്തായത്. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റുകളെടുത്തു.

KL RAHUL

നേരത്തേ എഴു വിക്കറ്റിനു 405 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ 445 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ആറു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഓസീസ് ടോട്ടല്‍ 500 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവ് സ്മിത്തിന്റെയും (101) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഈ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വലിയ ടോട്ടലില്‍ എത്തിച്ചിരിക്കുന്നത്. 160 ബോളില്‍ 18 ഫോറുകള്‍പ്പെട്ടതാണ് ഹെഡിന്റെ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്.

നേരത്തേ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലും ഹെഡ് സെഞ്ച്വറി കണ്ടെത്തിയിരുന്നു. സ്മിത്താവട്ടെ പരമ്പരയില്‍ ആദ്യമായാണ് ഫോമിലായിരിക്കുന്നത്. 190 ബോളില്‍ 12 ഫോറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 88 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 70 റണ്ടസെടുത്ത അലെക്‌സ് ക്യാരിയാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (21), നതാന്‍ മക്‌സ്വീനി (9), മാര്‍നസ് ലബ്യുഷെയ്ന്‍ (12), മിച്ചെല്‍ മാര്‍ഷ് (5), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (20) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റു കളിക്കാര്‍.

മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ആകാശ് ദീപും ഓരോ വിക്കറ്റുകളെുത്തു. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍, ഹര്‍ഷിത് റാണ എന്നിവരെ ഒഴിവാക്കി പകരം രവീന്ദ്ര ജഡേജ, ആകാശ്ദീപ് എന്നിവരെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

ഓസ്‌ട്രേലിയ-ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Monday, December 16, 2024, 5:56 [IST]
Other articles published on Dec 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+