Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വാഷി വെടിക്കെട്ട്!! കംഗാരുക്കളെ തല്ലിച്ചതച്ച് ഇന്ത്യന്‍ തിരിച്ചുവരവ്

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയെ റണ്‍ചേസില്‍ തകര്‍ത്തെറിഞ്ഞ് മൂന്നാം ടി2യില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചവരവ്. വാഷിങ്ടണ്‍ സുന്ദര്‍ (49*) ബാറ്റിങില്‍ സര്‍പ്രൈസ് ഹീറോയായപ്പോള്‍ അഞ്ചു വിക്കറ്റിനാണ് കംഗാരുക്കളെ ഇന്ത്യ തുരത്തിയത്,. ഓസീസ് നല്‍കിയ 187 റണ്‍സെന്ന വിജയലക്ഷ്യം 18.3 ഓവറില്‍ വെറും വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു.

ബൗളിങില്‍ ഒരോവര്‍ പോലും ലഭിച്ചില്ലെങ്കിലും അതിന്റെ ക്ഷീണം ബാറ്റിങില്‍ വാഷിങ്ടണ്‍ തീര്‍ക്കുകയായിരുന്നു. വെറും 23 ബോളിലാണ് മൂന്നു ഫോറും നാലു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 49 റണ്‍സുമായി ജയത്തിനു ചുക്കാന്‍ പിടിച്ചത്.

വാഷിയെ കൂടാതെ തിലക് വര്‍മ (29), അഭിഷേക് ശര്‍മ (25), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24) എന്നിവരും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. വാഷിങ്ടണും ജിതേഷ് ശര്‍മയും (13 ബോളില്‍ 22*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

WASHINGTON SUNDAR

ആറാം വിക്കറ്റില്‍ വാഷിങ്ടണ്‍- ജിതേഷ് ശര്‍മ സഖ്യം 25 ബോളില്‍ നേടിയ 43 റണ്‍സാണ് ടീമിന്റെ ജയം വേഗത്തിലാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തിയിരിക്കുകയാണ്. അടുത്ത മല്‍സരം വ്യാഴാഴ്ച ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കും.

കൊടുങ്കാറ്റായി ഡേവിഡ്

ഓസ്‌ട്രേലിയയെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കാന്‍ കഴിഞ്ഞെങ്കിലും ടിം ഡേവിഡിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. 38 ബോളില്‍ 74 റണ്‍സാണ് നാലാം നമ്പറിലെത്തി ഡേവിഡ് വാരിക്കൂട്ടിയത്. എട്ടു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

64 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 39 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. മാത്യു ഷോര്‍ട്ടിന്റെ (15 ബോളില്‍ 26) മികച്ച ഫിനിഷിങും ടീമിനു തുണയായി.

പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച അര്‍ഷ്ദീപ് സിങ് മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. അപകടകാരിയായ ട്രാവിസ് ഹെഡിനെയും (6) ജോഷ് ഇംഗ്ലിസിനെയും (11) മൂന്നോവറിനിടെ തന്നെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് രണ്ടിനു 14 റണ്‍സിലേക്കു വീണു. കളിയില്‍ ഇന്ത്യ പിടിമുറുക്കുമെന്നു തോന്നിക്കവെയാണ് ടിം ക്രീസിലെത്തിയത്.

പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ബൗളിങിനെ അദ്ദേഹം കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷിനൊപ്പം 35 ബോളില്‍ 59 റണ്‍സാണ് ടീം സ്‌കോറിലേക്കു ടിം ഡേവിഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നതും ഈ കൂട്ടുകെട്ടാണ്. മാര്‍ഷിനെയും (11) പുതുതായി ക്രീസിലെത്തിയ മിച്ചെല്‍ ഓവനെയും (0) അടുത്തടുത്ത ബോളില്‍ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഇന്ത്യ കളിയിലേക്കു തിരികെ വന്നു (4ന് 74).

INDIAN TEAM

എന്നാല്‍ വീണ്ടും രണ്ടു മികച്ച കൂട്ടുകെട്ടുകള്‍ വന്നതോടെ ഓസീസ് 180 പ്ലസ് ടോട്ടലും ഉറപ്പിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ടിം- സ്റ്റോയ്‌നിസ് ജോടി വെറും 27 ബോളില്‍ 45 റണ്‍സ് വാരിക്കൂട്ടി. ടിം പുറത്തായ ശേഷം അടുത്ത വിക്കറ്റില്‍ സ്‌റ്റോയ്‌നിസ്- ഷോര്‍ട്ട് ജോയി 39 ബോളില്‍ 64 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് മൂന്നും വരുണ്‍ രണ്ടും വിക്കറ്റുകളെടുത്തു.

തുടര്‍ച്ചായയ ടോസ് നഷ്ടങ്ങള്‍ക്കു ശേഷം ഇത്തവണ ഭാഗ്യം കൂടെ നിന്നപ്പോള്‍
ക്യാപ്റ്റന്‍ സൂര്യ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്തായി.

പകരം ജിതേഷ് ശര്‍മ, വാഷിങ്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തുകയും ചെയ്തു. മറുഭാഗത്തു ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡിനു ശേഷിച്ച മൂന്നു കളിയിലും വിശ്രമം നല്‍കിയ ഓസീസ് പകരം ഷോണ്‍ ആബട്ടിനെ ടീമിലേക്കു വിളിക്കുകയും ചെയ്തു.

അതേസമയം, കാന്‍ബെറയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിക്കവെയായിരുന്നു വില്ലനായി മഴയെത്തിയത്. കളി നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ ജയിക്കുകയും ചെയ്യുമായിരുന്നു.

സിഡ്‌നിയിലെ രണ്ടാം ടി20യില്‍ ഇന്ത്യ പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി. ബാറ്റിങിലാണ് ടീം ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയത്. വീണ്ടും ടോസ് കൈവിട്ട് ആദ്യം ബാറ്റിങിനു ഇറങ്ങേണ്ടി വന്ന ഇന്ത്യ 20 ഓവര്‍ പോലും തികയ്ക്കാതെ 125 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ കളിയുടെ അവസാനത്തേക്കും ചില വിക്കറ്റുകള്‍ തുടരെ നേടിയെങ്കിലും ആറു വിക്കറ്റിനു ഓസീസ് അനായാസം ജയിച്ചുകയറുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചെല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു ക്യുനെമാന്‍.

Story first published: Sunday, November 2, 2025, 10:53 [IST]
Other articles published on Nov 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+