For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗില്ലേ, അതു പൊളിച്ചു!! ഇതാണ് ക്യാപ്റ്റന്‍സി, ത്രില്ലടിച്ച് ശാസ്ത്രി; സംഭവമറിയാം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും കോച്ചുമായിരുന്ന രവി ശാസ്തി. കമന്ററിക്കിടെയാണ് ഓണ്‍എയറില്‍ ഗില്ലിന്റെ ഒരു നീക്കം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒരു സമയയത്തു 290-300 റണ്‍സെങ്കിലും പ്രതീക്ഷിച്ചെങ്കിലും മികച്ച ബൗളിങിലൂടെ ഇന്ത്യ അവരെ പിടിച്ചുകെട്ടുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളെയും അപേക്ഷിച്ച് തന്റെ ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഗില്ലിനു ഈ കളിയില്‍ സാധിച്ചെന്നു കാണാം.

ഈ കാരണത്താല്‍ ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സിനു എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു. മാറ്റ് റെന്‍ഷോയുടെ (56) ഫിഫ്റ്റിയാണ് ഓസീസിന്റെ മാനംകാത്തത്. മറ്റാരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചതുമില്ല. നാലു വിക്കറ്റുകള്‍ പിഴുത ഹര്‍ഷിത് റാണയാണ് ഓസീസ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

SHUBMAN GILL

ഗംഭീര ക്യാപ്റ്റന്‍സി

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ 38ാം ഓവറിനിടെയാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ രവി ശാസ്ത്രി പുകഴ്ത്തിയത്. വാഷിഘ്ടണ്‍ സുന്ദര്‍ എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ മാറ്റ് റെന്‍ഷോ പുറത്തായിരുന്നു. 58 ബോളില്‍ രണ്ടു ഫോറടക്കം 56 റണ്‍സെടുത്ത അദ്ദേഹത്തെ വാഷിങ്ടണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നു വമ്പനടിക്കാരനായ മിച്ചെല്‍ ഓവനാണ് ക്രീസിലെത്തിയത്.

അടുത്ത ഓവറില്‍ ഹര്‍ഷിത് റാണയാണ് ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിത് ആറു റണ്‍സെടുത്ത കൂപ്പര്‍ കോണ്‍ലിയുമാണ്. ആദ്യത്തെ രണ്ടു ബോളിലും റണ്ണില്ല. മൂന്നാമത്തെ ബോളില്‍ താരം സിംഗിളും നേടി. തുടര്‍ന്നു സ്‌ട്രൈക്കിലെത്തിയത് പുതുതായി ക്രീസിലേക്കു വന്ന ഒാവനാണ്. ഗില്‍ ഉടന്‍ തന്നെ സ്ലിപ്പില്‍ രോഹിത് ശര്‍മയെ നിര്‍ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. തൊട്ടടുത്ത ബോളില്‍ തന്നെ എഡ്ജായ ഓവനെ രോഹിത് അനായാസം പിടികൂടി. ഹാര്‍ഡ് ലെങ്ത്ത് ബോളായിരുന്നു ഹര്‍ഷിത് പരീക്ഷിച്ചത്. ഓവന്‍ അവന്‍ പിറകിലേക്കു നിന്നു അതു കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ രോഹിത്തിന്റെ കൈകളിലേക്കും വരികയായിരുന്നു.

പിന്നാലെയാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന ഗില്ലിനെ രവി ശാസ്തി പ്രശംസിച്ചത്. വളരെ ഗംഭീര ക്യാപ്റ്റന്‍സി തന്നെയാിത്. പുതുതായി വന്ന ബാറ്റര്‍ക്കു സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തിയത് മികച്ച തീരുമാനമാണെന്നുമായിരുന്നു ഓണ്‍ എയറില്‍ ആവേശത്തടെയുള്ള ശാസ്ത്രിയുടെ വാക്കുകള്‍.

INDIAN TEAM

പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും ആദ്യ രണ്ടു ഏകദിനങ്ങളിലെയും ക്യാപ്റ്റന്‍സിയുടെ പേരില്‍ ഗില്‍ നേരത്തേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പ്രത്യേകിച്ചും അവസാന മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. നന്നായി ബൗള്‍ ചെയ്തിട്ടും ഓഫ് സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിന്റെ 10 ഓവര്‍ ക്വാട്ട ഉപയോഗിക്കാന്‍ ഗില്‍ ശ്രമിച്ചില്ല.

ഏഴോവറുകള്‍ മാത്രമേ അദ്ദേഹത്തെക്കൊണ്ട് കളിയില്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. പല മുന്‍ താരങ്ങളും ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഗില്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതിനൊപ്പം ഫീല്‍ഡിങ് വിന്യാസത്തിലും അദ്ദേഹം മികച്ചുനിന്നു.

Story first published: Saturday, October 25, 2025, 13:18 [IST]
Other articles published on Oct 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+