Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 1, 1*, 0, 8- ഫോം നഷ്ടപ്പെട്ട് സ്മിത്ത്, കരിയറിലെ ഏറ്റവും മോശം പ്രകടനം

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ സ്മിത്തിന് തന്റെ മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 1,1*,0,8 എന്നിങ്ങനെയാണ് സ്മിത്തിന്റെ അവസാന നാല് ഇന്നിങ്‌സിലെ സ്‌കോര്‍. സ്മിത്തിന്റെ മോശം ഫോം ഓസ്‌ട്രേലിയക്കും വലിയ സമ്മര്‍ദ്ദം നല്‍കുന്നു. ഏത് മൈതാനത്തും തിളങ്ങുന്ന സ്മിത്തിന് സ്വന്തം നാട്ടില്‍ ഫോമിലേക്ക് ഉയരാനാവാത്തത് ഓസീസ് സ്‌കോര്‍ബോര്‍ഡിലും പ്രകടമാകുന്നുണ്ട്.

സ്പിന്നര്‍മാരെയും പേസ് ബൗളര്‍മാരെയും ഒരുപോലെ നേരിടുന്ന സ്മിത്തിന് ഇത്തവണ അശ്വിന്റെ സ്പിന്‍ ബൗളിങ്ങാണ് പ്രധാനമായും തലവേദന ഉയര്‍ത്തുന്നത്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്തിനെ 1 റണ്‍സിന് പുറത്താക്കിയത് അശ്വിനായിരുന്നു. രഹാനെയുടെ ക്യാച്ചിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താകല്‍. രണ്ടാം ഇന്നിങ്‌സില്‍ 1 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് സ്മിത്ത് പുറത്തായത്. എട്ട് പന്തുകള്‍ നേരിട്ട സ്മിത്തിനെ അശ്വിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഇന്ത്യക്കെതിരേ ആദ്യമായാണ് ടെസ്റ്റില്‍ സ്മിത്ത് പൂജ്യത്തിന് പുറത്താവുന്നത്.

stevesmithtest

രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും 8 റണ്‍സുമായി ജസ്പ്രീത് ബൂംറയ്ക്ക് മുന്നില്‍ കീഴടങ്ങി. ഓഫ്‌സ്റ്റംപിലേക്ക് മാറി കളിച്ച സ്മിത്തിന്റെ ലെഗ് സ്റ്റംപ് ബൂംറ തെറിപ്പിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ ബൗളര്‍മാര്‍ക്കെതിരേ വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സ്മിത്തിനെ ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കണ്ടില്ല. സ്മിത്തിന് മികച്ച റെക്കോഡുള്ള മൈതാനത്താണ് ഈ പ്രകടനമെന്നതാണ് മറ്റൊരു കാര്യം.

ഈ പരമ്പര ആരംഭിക്കുന്നതിന് മുമ്പെ ഇന്ത്യക്കെതിരേ 10 ടെസ്റ്റില്‍ നിന്ന് 1429 റണ്‍സാണ് സ്മിത്ത് നേടിയിരുന്നത്. 80ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 10 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അഡ്‌ലെയ്ഡിലും മെല്‍ബണിലും മോഹിപ്പിക്കുന്ന ശരാശരിയാണ് സ്മിത്തിനുള്ളത്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ സ്മിത്തിന്റെ ശരാശരി 113 ആണ്. ഏഴ് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും സ്മിത്ത് ഫോം ഔട്ടായാല്‍ ഓസ്‌ട്രേലിയക്കത് കടുത്ത തിരിച്ചടിയാവും. എന്നാല്‍ ഏത് സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാന്‍ മികവുള്ള താരമാണ് സ്മിത്ത്.

Story first published: Monday, December 28, 2020, 12:32 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+