For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്മിത്തും ലാബുഷാനെയും രണ്ടുവട്ടം മുട്ടുമടക്കി, പുതിയ റെക്കോഡുമായി അശ്വിന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്നത് സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളിങ്ങാണ്. ഓസീസിലെ പിച്ചിന് അനുകൂലമല്ലെന്ന് വിധിയെഴുതിയിരുന്ന തന്റെ ബൗളിങ്ങിന്റെ മൂര്‍ച്ചയെന്തെന്ന് കാട്ടിക്കൊടുക്കുന്ന പ്രകടനമാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്. രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കവെ ഇൗ പരമ്പരയില്‍ ഇതുവരെ രണ്ട് തവണയാണ് സ്മിത്തിനെയും ലാബുഷാനെയേയും അശ്വിന്‍ പുറത്താക്കുന്നത്. ഇതോടെ പുതിയ റെക്കോഡും അശ്വിനെ തേടിയെത്തി. ഒരു ടെസ്റ്റ് പരമ്പരയില്‍ സ്മിത്തിനെയും ലാബുഷാനയേയും രണ്ട് തവണ പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്.

ഒന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട് ഇന്ത്യ തോറ്റെങ്കിലും അശ്വിന്‍ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഓസീസ് പിന്തുടരവെ സ്റ്റീവ് സ്മിത്തിനെ (1) അശ്വിന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. രണ്ടാം ഇന്നിങ്‌സില്‍ മാര്‍നസ് ലാബുഷാനെ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിക്കാനും അശ്വിനായി. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്തിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ അശ്വിന്‍ പുജാരയുടെ കൈകളിലെത്തിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ലാബുഷാനെയെ രഹാനെയുടെ കൈകളിലും എത്തിച്ചു.

indvsaustest

ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് സ്മിത്തും ലാബുഷാനെയും. എന്നാല്‍ ഇരുവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിലും പ്രതിഭക്കൊത്ത് ഉയരാനായിട്ടില്ല. അശ്വിന്റെ സ്പിന്‍ ബൗളിങ്ങാണ് ഇരുവരെയും കുരുക്കുന്നത്. നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ സ്മിത്ത് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചിരുന്നു. ഈ മികവ് ടെസ്റ്റില്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

1,1*,0,8 എന്നിങ്ങനെയാണ് സ്മിത്തിന്റെ ആദ്യ രണ്ട് ടെസ്റ്റിലെ പ്രകടനം. അവസാന 54 ഇന്നിങ്‌സിലെ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള സ്മിത്തിന് ഇത്തവണ താളം കണ്ടെത്താന്‍ കഴിയാത്തത് ആതിഥേയരെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അവസാന രണ്ട് ടെസ്റ്റില്‍ അശ്വിന്റെ സ്പിന്‍ കെണിക്കെതിരേ മറുമരുന്ന് കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിക്കുമോയെന്ന് കണ്ടറിയാം.

പരിമിത ഓവര്‍ ടീമില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും അശ്വിന്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനാണ്. 2015ന് ശേഷം 50 ടെസ്റ്റ് മത്സരങ്ങളാണ് അശ്വിന്‍ കളിച്ചത്. 259 വിക്കറ്റും നേടി. 18 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 59 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Monday, December 28, 2020, 12:05 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+