Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓരോ തവണ വരുമ്പോഴും അശ്വിന്‍ ബൗളിങ് മെച്ചപ്പെടുത്തുന്നു- ഇയാന്‍ ചാപ്പല്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരങ്ങളിലൊരാള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ലായ സ്റ്റീവ് സ്മിത്തിനെയും ലാബുഷാനയേയും രണ്ട് തവണ വീഴ്ത്തിയ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പേസിനെ തുണയ്ക്കുന്ന ഓസീസ് മൈതാനത്ത് ആതിഥേയര്‍ പ്രതീക്ഷിക്കാത്ത സ്പിന്‍ ആക്രമണമായിരുന്നു ഇത്. ഇപ്പോഴിതാ അശ്വിന്റെ ബൗളിങ് ഓരോ തവണ ഓസ്‌ട്രേലിയയില്‍ എത്തുമ്പോഴും മെച്ചപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.

'അശ്വിന്‍ മിടുക്കനായ ക്രിക്കറ്റ് താരമാണ്. നാലാമത്തെയോ അഞ്ചാമത്തോയെ തവണയാണ് അശ്വിന്‍ ഇവിടെ എത്തുന്നത്. ഓരോ തവണ ഓസ്‌ട്രേലിയയിലേക്ക് എത്തുമ്പോഴും അശ്വിന്‍ ബൗളിങ് മെച്ചപ്പെടുത്തുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആദ്യ പര്യടനം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും പിഴവുകളില്‍ നിന്ന് പഠിച്ച് ഈ പരമ്പരയെത്തിയപ്പോഴേക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തരത്തിലേക്കെത്തി. മികച്ച ക്രിക്കറ്റ് താരങ്ങള്‍ ഓരോ മത്സരത്തിന് ശേഷവും മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിക്കൊണ്ടേയിരിക്കും. അശ്വിന്‍ അങ്ങനെയാണ്. എന്റെ ഹൃദയത്തില്‍ നിന്ന് പറയുകയാണെങ്കില്‍ മികച്ച പ്രകഠനം നടത്താന്‍ അശ്വിന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്'-ചാപ്പല്‍ പറഞ്ഞു.

ianchappellandrashwin

സ്മിത്തിനും ലാബുഷാനെയ്ക്കും അശ്വിന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ഓസീസ് സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിക്കുന്നുണ്ട്. അശ്വിന്റെ ബൗളിങ് നേരിടാന്‍ പ്രയാസമാണെന്ന് ഇരുവരും ഇതിനോടകം തുറന്ന് പറഞ്ഞുകഴിഞ്ഞു. 'സവിശേഷമായ ലൈനും ലെങ്തുമാണ് അശ്വിന്റെ ബൗളിങ്ങിലുള്ളത്. കൂടുതലും സ്റ്റംപില്‍ ആക്രമിക്കുന്ന രീതിയിലാണ് ഇത്തവണ അശ്വിന്‍ പുറത്തെടുക്കുന്നത്. ഇതാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്. അശ്വിനെ നേരിടാന്‍ വ്യത്യസ്തമായ ഒന്ന് ഓസീസ് താരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്-ചാപ്പല്‍ പറഞ്ഞു.

സ്മിത്തിനെയും ലാബുഷാനെയേയും രണ്ട് തവണ വീതം പുറത്താക്കിയതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇരുവരേയും രണ്ട് തവണ വീതം പുറത്താക്കുന്ന ആദ്യ ബൗളറെന്ന റെക്കോഡും അശ്വിന്‍ സ്വന്തം പേരിലാക്കിയിരുന്നു. നേരത്തെ അശ്വിന്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ ക്യാപ്റ്റനാണെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജയും അഭിപ്രായപ്പെട്ടിരുന്നു. സിഡ്‌നിയില്‍ മൂന്നാം മത്സരം ഏഴിന് ആരംഭിക്കാനിരിക്കെ അശ്വിനില്‍ പ്രതീക്ഷകളേറെയാണ്. ഡേവിഡ് വാര്‍ണറും ഓസീസ് നിരയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കംഗാരുക്കള്‍ക്ക് ശക്തി കൂടും. അതിനാല്‍ത്തന്നെ തടുത്തുനിര്‍ത്താന്‍ അശ്വിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.

Story first published: Monday, January 4, 2021, 12:14 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+