Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പുജാരയും ദ്രാവിഡുമല്ല, പ്രതിരോധത്തില്‍ പുതിയ റെക്കോഡുമായി ഹനുമ വിഹാരി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലയ്ക്കായി ഇന്ത്യ പൊരുതുകയാണ്. ഓസ്‌ട്രേലിയയുടെ 407 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലവാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 88 റണ്‍സാണ് വേണ്ടത്. ഹനുമ വിഹാരിയും (15),ആര്‍ അശ്വിനുമാണ് (33) ക്രീസില്‍. സമനിലയ്ക്കായാണ് ഇന്ത്യന്‍ താരങ്ങള്‍ ശ്രമിക്കുന്നത്. ഇതിനോടകം 121 ഓവര്‍ പിന്നിട്ട ഇന്ത്യ നാലാം ഇന്നിങ്‌സിലെ ഏറ്റവും മികച്ച ചെറുത്ത് നില്‍പ്പാണ് ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രതിരോധത്തില്‍ പുതിയ റെക്കോഡുമായി ഹനുമ വിഹാരി | Oneindia Malayalam
സിഡ്‌നി

സിഡ്‌നിയിലെ ഇന്ത്യയുടെ പ്രകടനത്തിലൂടെ നിരവധി റെക്കോഡുകള്‍ ഇന്ത്യന്‍ ടീമും താരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രതിരോധത്തില്‍ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി. ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സെന്ന റെക്കോഡില്‍ യഷ്പാല്‍ ശര്‍മക്കൊപ്പം എത്തിയിരിക്കുകയാണ് വിഹാരി. 112 പന്തുകള്‍ പിന്നിടുമ്പോള്‍ വെറും 7 റണ്‍സായിരുന്നു വിഹാരി നേടിയത്. സ്‌ട്രൈക്കറേറ്റ് വെറും 6.25. 1980-81ലെ പരമ്പരയില്‍ യഷ്പാല്‍ ശര്‍മയും 112 പന്തുകള്‍ നേരിട്ട് നേടിയത് ഏഴ് റണ്‍സാണ്.

സിഡ്‌നി

വിഹാരി പുറത്തായാല്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി ഇറങ്ങാനില്ല. അതിനാലാണ് അദ്ദേഹം ശ്രദ്ധയോടെ വിക്കറ്റ് കാത്ത് കളിച്ചത്. എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ പ്രകടനം എന്ന റെക്കോഡ് യഷ്പാല്‍ ശര്‍മയുടെ പേരിലാണ്. 157 പന്തുകള്‍ നേരിട്ട് 13 റണ്‍സാണ് അദ്ദേഹം നേടിയത്. രാഹുല്‍ ദ്രാവിഡിനെയും പുജാരയേയും കടത്തിവെട്ടുന്ന പ്രതിരോധ ബാറ്റിങ്ങാണ് യഷ്പാല്‍ സിങ് കാഴ്ചവെച്ചത്.

സിഡ്‌നി

സിഡ്‌നിയില്‍ ഇന്ത്യ ചരിത്ര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ശക്തമായ ബൗളിങ് നിരയെ അതിജീവിച്ച് ഇത്രയും നേരം ക്രീസില്‍ പിടിച്ചുനില്‍ക്കുകയെന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികവ് തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലെ ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം ഇന്നിങ്‌സ് പ്രകടനമാണിത്.

ഓസീസ്

റിഷഭ് പന്തിന്റെ (97) വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയുടെ നാലാം ഇന്നിങ്‌സില്‍ വഴിത്തിരിവായത്. നാലാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാരയുമായി (77) 148 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചതാണ് ഇന്ത്യക്ക് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കാന്‍ യുവതാരത്തിനായി. 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് സിക്‌സുമാണ് റിഷഭ് പന്ത് നേടിയത്. ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച പന്തിനെ നതാന്‍ ലിയോണാണ് പുറത്താക്കിയത്. രോഹിത് ശര്‍മ (52) ശുബ്മാന്‍ ഗില്‍ (31) 71 റണ്‍സ് ഓപ്പിണിങ് കൂട്ടുകെട്ടും ഇന്ത്യയുടെ ചെറുത്ത് നില്‍പ്പിന് കരുത്ത് പകര്‍ന്നു.

Story first published: Monday, January 11, 2021, 13:05 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+