കംഗാരുക്കള്‍ വീണു, ടി20 പരമ്പര ഇന്ത്യക്ക്; ട്വിറ്ററില്‍ പ്രതികരണവുമായി രോഹിത് ശര്‍മ
സിഡ്‌നി: ഏകദിന പരമ്പരയിലെ തോല്‍വിക്ക് ടി20 പരമ്പരയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന് വിജയിച്ചാണ് മൂന്ന് മത്സര ടി20 പരമ്പര സ്വന്തമാക്കിയത്. പരിമിത ഓവറില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്ത താരം രോഹിത് ശര്‍മയെയാണ്. പരിക്കേറ്റ രോഹിത് ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യത്തില്‍ പോലും സ്ഥിരീകരണം ആയിട്ടില്ല. രോഹിത് ശര്‍മയുടെ അഭാവം ടി20യില്‍ ഇന്ത്യയെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതൊന്നും ഇന്ത്യയെ ബാധിച്ചില്ല. ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ ട്വിറ്ററില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ.

'എന്തൊരു പരമ്പര ജയമാണ് ടീം ഇന്ത്യ. കളിച്ച ശൈലിയെ സ്‌നേഹിക്കുന്നു. ഓരോ താരത്തിനും ബിഗ് ലൈക്ക്' എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്. രോഹിതിന്റെ അഭാവത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ (22 പന്തില്‍ 42) ബാറ്റിങ് വെടിക്കെട്ടാണ്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹര്‍ദിക്കിന്റെ പ്രകടന മികവിന് പിന്നില്‍ രോഹിതിന്റെ പിന്തുണ വളരെ വലുതാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയും മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരമാണ്.

ഇന്ത്യ രണ്ടാം മത്സരത്തില്‍ മാറ്റങ്ങളോടെ ഇറങ്ങിയത് വഴിത്തിരിവായി. ജസ്പ്രീത് ബൂംറയെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തിയിട്ടും ഇന്ത്യ വിജയിച്ചു എന്നതാണ് ശ്രദ്ധേയം. ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍, ടി നടരാജന്‍ എന്നിവരെ വിശ്വസിച്ച ഇന്ത്യക്ക് പിഴച്ചില്ല. പേസ് ബൗളിങ്ങില്‍ നടരാജനാണ് കൂടുതല്‍ മിടുക്ക് കാട്ടിയത്. തുടക്കത്തിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങിയപ്പോഴും നടരാജന്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാട്ടി. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനും നടരാജന് സാധിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 194 എന്ന വമ്പന്‍ സ്‌കോര്‍ മുന്നോട്ട് വെച്ചപ്പോഴും ഇന്ത്യ പതറാതെ ബാറ്റ് ചെയ്തു. ശിഖാര്‍ ധവാന്‍ (36 പന്തില്‍ 52),വിരാട് കോലി (24 പന്തില്‍ 40),കെ എല്‍ രാഹുല്‍ (22 പന്തില്‍ 30) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. ശ്രേയസ് അയ്യര്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തി 12 റണ്‍സുമായി പുറത്താവാതെ നിന്നു.

ടി20 പരമ്പരയ്ക്ക് ശേഷം നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ മാസം 17നാണ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശര്‍മ ടെസ്റ്റ് കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നതില്‍ രോഹിതിന്റെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications