Ind vs Aus: കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടില്‍ പ്രശ്‌നമായൊന്നും കണ്ടില്ല; അനില്‍ കുംബ്ലെ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായിരുന്നു. ബാറ്റിങ്ങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ് വേന്ദ്ര ചഹാലിനെ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി ഇറക്കിയതാണ് വിവാദത്തിന് വഴിതുറന്നത്. ബാറ്റിങ്ങില്‍ ജഡേജയും ബൗളിങ്ങില്‍ ചഹാലും തിളങ്ങിയതോടെ ഇന്ത്യ 11 റണ്‍സിന്റെ ജയവും സ്വന്തമാക്കി. ഇതോടെ കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയും മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യ ചെയ്തതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ.
'ജഡേജയുടെ തലയ്ക്ക് പന്തുകൊണ്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പകരക്കാരനെ ഇറക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ജഡേജ ഓള്‍റൗണ്ടറും ചഹാല്‍ ബൗളറുമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ജഡേജ ടീമിലെ പ്രധാന സ്പിന്നറാണ്. അതിനാലാണ് സ്പിന്നറെ തന്നെ പകരക്കാരനാക്കിയത്. 15 അംഗ ടീമില്‍ ചഹാലും ഉണ്ടായിരുന്നു. അതിനാല്‍ കണ്‍കഷന്‍ സബസ്റ്റിട്യൂട്ടിനെ ഇറക്കിയതില്‍ തെറ്റില്ല'-അനില്‍ കുംബ്ലെ പറഞ്ഞു.

ഒന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 23 പന്തില്‍ പുറത്താകാതെ 44 റണ്‍സുമായി തകര്‍ത്തടിച്ച ജഡേജയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 5 ഫോറും 1 സിക്‌സുമാണ് ജഡേജ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറിലെ ഒരു പന്ത് ജഡേജയുടെ ഹെല്‍മറ്റിലാണ് കൊണ്ടത്. അതിന് ശേഷം താരത്തിന് തലകറക്കം അനുഭവപ്പെട്ടിരുന്നു. കൂടാതെ കാല്‍മുട്ടിനും ജഡേജയ്ക്ക് പരിക്കുണ്ടായിരുന്നു.
കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി ഇറങ്ങിയ ചഹാല്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. കളിയിലെ താരമായതും ചഹാലാണ്. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,മാത്യു വേഡ് എന്നീ പ്രമുഖ താരങ്ങളെയാണ് ചഹാല്‍ പുറത്താക്കിയതെന്നതാണ് ശ്രദ്ധേയം. ജയത്തോടെ മൂന്ന് മത്സര പരമ്പര 1-0ന് ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ഏകദിന പരമ്പര പരാജയപ്പെട്ടതിനാല്‍ത്തന്നെ ടി20യെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.
കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ട് നിയമം ഇന്ത്യ ദുരുപയോഗം ചെയ്ത തരത്തില്‍ ആരോപണം ഉന്നയിരുന്നു. ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറടക്കം ജഡേജയ്ക്ക് പകരം ചഹാലിനെ ഇറക്കിയ തീരുമാനത്തിനെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. ജഡേജയുടെ പരിക്ക് അത്രത്തോളം ഗുരുതരമല്ലെന്ന തരത്തിലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്കേറ്റ ജഡേജയെ ഇന്ത്യ ടി20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications