Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഈ സ്മിത്തിനെ സൂക്ഷിക്കണം!! കണ്ണുതള്ളി സിറാജ്, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ടോട്ടലിലേക്കു നീങ്ങുകയാണ് ഓസ്‌ട്രേലിയ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ആറു വിക്കറ്റിന് 311 റണ്‍സെന്ന നിലയിലാണ് ആദ്യദിനത്തിലെ കളി അവസാനിപ്പിച്ചത്. ടോപ്പ് ഫോര്‍ ബാറ്റര്‍മാരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഓസീസിനു കരുത്തേകിയത്. അരങ്ങേറ്റ മല്‍സരം കളിച്ച സാം കോസ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബ്യുഷെയ്ന്‍ (72), സ്റ്റീവ് സ്മിത്ത് (68*) എന്നിവരുടെ ഫിഫ്റ്റുകളാണ് അവരെ മികച്ച ടോട്ടലിലെത്തിച്ചത്.

അതിനിടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ സ്മിത്തിന്റെ അഗ്രസീവ് ഇന്നിങ്‌സിനെ സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. 111 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. അതോടെ ഇന്ത്യക്കു അവര്‍ മുന്നറിയിപ്പും നല്‍കുന്നു. ഈ സ്മിത്തിനെ ഇന്ത്യ ഭയക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. ഇതിന്റെ കാരണം അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

STEVE SMITH

സിക്‌സറടിച്ച സ്മിത്ത്

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായാണ് സ്റ്റീവ് സ്മിത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റില്‍ അദ്ദേഹം സ്‌പെഷ്യല്‍ തന്നെയാണെന്നു നിസംശയം പറയാം. ടെസ്റ്റില്‍ സ്മിത്തില്‍ നിന്നും സിക്‌സറകള്‍ അധികം കാണാറില്ല. സിക്‌സറുകളേക്കാള്‍ ഫോറുകളടിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. മുന്‍ ഇന്നിങ്‌സുകളെടുത്താല്‍ ഇതു വ്യക്തമായി കാണാനും സാധിക്കും.

എന്നാല്‍ ഇന്ത്യക്കെതിരേ മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യദിനം സ്മിത്ത് കിടിലനൊരു സിക്‌സര്‍ പായിച്ചതോടെ ക്രിക്കറ്റ് പ്രേമികളും ഞെട്ടുകയായിരുന്നു. സിക്‌സറുകളടിക്കുന്ന സ്മിത്തിനെ 'യഥാര്‍ഥ' സ്മിത്തിനേക്കാള്‍ സൂക്ഷിക്കണമെന്നു അവര്‍ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

സിറാജിനെ പറപ്പിച്ചു

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജെറിഞ്ഞ 73ാമത്തെ ഓവറിലായിരുന്നു സ്റ്റീവ് സ്മിത്ത് കിടിലനൊരു സിക്‌സര്‍ പറത്തിയത്. ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിനു 258 റണ്‍സെന്ന നിലയിലാണ് 73ാം ഓവര്‍ തുടങ്ങിയത്. 53 റണ്‍സുമായി സ്മിത്തും ഏഴു ബോളില്‍ ആറു റണ്‍സെടുത്ത അലെക്‌സ് ക്യാരിയുമായിരുന്നു ക്രീസില്‍.

ആദ്യത്തെ ബോളില്‍ ക്യാരി സിംഗിളും അടുത്ത ബോളില്‍ സ്മിത്ത് മൂന്നു റണ്‍സുമെടുത്തു. അടുത്ത രണ്ടു ബോളിലും ക്യാരിക്കു റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്നാണ് അവസാന ബോളില്‍ സിക്‌സറുമായി സ്മിത്ത് ഓവര്‍ അവസാനിപ്പിച്ചത്. ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് സിറാജ് എറിഞ്ഞത്. വളരെ വേഗത്തില്‍ ഈ ബോള്‍ പിക്ക് ചെയ്ത സ്മിത്ത് പുള്‍ ഷോട്ടിലൂടെ ഡിപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ ബോള്‍ സിക്‌സറിലെത്തിക്കുകയായിരുന്നു.

ഇന്ത്യക്കു മുന്നറിയിപ്പ്

മുഹമ്മദ് സിറാജിനെതിരേ പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിച്ചതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സ്റ്റീവ് സ്മിത്തിനെ കൂടുതല്‍ ഭയക്കണമെന്നു ആരാധകര്‍ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് സിക്‌സറുകളടിക്കാന്‍ തുടങ്ങിയാല്‍ എതിരാളികള്‍ ഭയക്കുക തന്നെ വേണം. ഇവിടെ ഇന്ത്യയാണ് അദ്ദേഹത്തിനു എതിരേയുള്ളത്. സ്മിത്ത് സിക്‌സറടിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ കുഴപ്പത്തിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഏതൊരു ടീമിന്റെയും പേടിസ്വപ്‌നമാണ് സ്റ്റീവ് സ്മിത്ത്. ഫോറുകളടിക്കുന്നത് ഹോബിയാക്കിയ താരമാണ് അദ്ദേഹം. സിക്‌സറുകള്‍ സ്മിത്തില്‍ നിന്നും കാണാറില്ല. എന്നാല്‍ സിക്‌സറുകള്‍ അദ്ദേഹം അടിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അതു തീര്‍ച്ചയായും എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് തന്നെയാണ്. മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹത്തെ പുറത്താക്കുന്നതു വരെ ഇന്ത്യ ഇനി ഭയക്കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, December 26, 2024, 13:10 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+