Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്ത്, ഇന്ത്യക്കെതിരേ ഇതാദ്യം, മെല്‍ബണില്‍ നാണക്കേട്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്ത്. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെയാണ് സ്മിത്ത് മടങ്ങിയത്. ആര്‍ അശ്വിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. ചരിത്രത്തിലാദ്യമായാണ് സ്മിത്ത് ഇന്ത്യക്കെതിരേ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താവുന്നത്. സ്റ്റീവ് സ്മിത്തിന് മികച്ച റെക്കോഡുള്ള മൈതാനമാണ് മെല്‍ബണിലേതെങ്കിലും അശ്വിന്റെ സ്പിന്‍ കുരുക്കിന് മുന്നില്‍ അദ്ദേഹം കുടുങ്ങുകയായിരുന്നു. നേരത്തെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 1 റണ്‍സ് മാത്രമാണ് സ്മിത്ത് നേടിയത്. അശ്വിന്‍ തന്നെയായിരുന്നു സ്മിത്തിനെ പുറത്താക്കിയത്. അവസാന 51 ഇന്നിങ്‌സിലെ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്.

അശ്വിന്റെ സ്പിന്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഒന്നാം ടെസ്റ്റിന് ശേഷം സ്മിത്ത് പറഞ്ഞിരുന്നു. സാധാരണ വിദേശ മൈതാനത്ത് അശ്വിന്റെ ബൗളിങ് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇത്തവണ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ 32കാരനായ അശ്വിന് സാധിക്കുന്നു. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ക്യാംരം ബോളും ഗൂഗ്ലിയും ഒരുപോലെ എറിയാന്‍ മികവുള്ള അശ്വിന്റെ കറങ്ങിത്തിരിയുന്ന പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ സ്മിത്ത് പരാജയപ്പെടുന്നു.

stevesmith

ഇത്തവണ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്ന താരമായിരുന്നു സ്മിത്ത്. എന്നാല്‍ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ സ്മിത്ത് നിരാശപ്പെടുത്തുകയാണ്. ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് സ്മിത്തിന് അവകാശപ്പെടാം. 10 മത്സരത്തില്‍ നിന്ന് 84.05 ശരാശരിയില്‍ 1429 റണ്‍സാണ് സ്മിത്ത് നേടിയത്. 10 സെഞ്ച്വറിയും ഉള്‍പ്പെടും.

ഇന്ത്യക്കെതിരായ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി സ്മിത്ത് ഞെട്ടിച്ചുവെങ്കിലും അതേ മികവ് ടെസ്റ്റില്‍ കാണിക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതാണ് സ്മിത്ത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയുമായി ചെറിയ പോയിന്റ് വ്യത്യാസമേയുള്ളു. ഇനിയുള്ള മത്സരങ്ങളിലും നിരാശപ്പെടുത്തിയാല്‍ സ്മിത്തിന് റാങ്കിങ്ങില്‍ ഇടിവ് സംഭവിച്ചേക്കാം.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. മാര്‍നസ് ലാബുഷാനെ (26*) ട്രവിസ് ഹെഡ് (4) എന്നിവരാണ് ക്രീസില്‍. അക്കൗണ്ട് തുറക്കും മുമ്പെ ജോ ബേണ്‍സിനെ ജസ്പ്രീത് ബൂംറ പുറത്താക്കിയപ്പോള്‍ മാത്യുവേഡിനെയും (30) സ്മിത്തിനെയും (0) അശ്വിന്‍ പുറത്താക്കി. മുഹമ്മദ് സിറാജും ശുബ്മാന്‍ ഗില്ലും അരങ്ങേറ്റം നടത്തി. എന്നാല്‍ സിറാജിന് ആദ്യ സെക്ഷനില്‍ പന്ത് നല്‍കിയിട്ടില്ല. വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്.

Story first published: Saturday, December 26, 2020, 10:37 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+