Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാളിന്റെ അഹങ്കാരം തീര്‍ന്നു? കളി സ്റ്റാര്‍ക്കിനോടു വേണ്ട! ഇതാവും ഫലം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായത്. ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ അദ്ദേഹത്തെ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ ഗോള്‍‍ഡന്‍ ഡെക്കെന്ന വന്‍ നാണക്കേടുമായി ജയ്‌സ്വാളിനു ക്രീസ് വിടേണ്ടിയും വന്നു.

നേരത്തേ പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സുമായി ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി താരം മാറിയിരുന്നു. ഈ ടെസ്റ്റില്‍ ബാറ്റിങിനിടെ സ്റ്റാര്‍ക്കിനെ പരിഹസിക്കുന്ന തരത്തില്‍ ജയ്‌സ്വാള്‍ കമന്റടിച്ചിരുന്നു. ഇതിനുള്ള മധുര പ്രതികാരം കൂടിയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്റ്റാര്‍ക്ക് നടത്തിയിരിക്കുന്നത്. സ്റ്റാര്‍ക്കിനെ പ്രകോപിപ്പിച്ചതിനു ജയസ്വാളിനു ലഭിച്ച ശിക്ഷയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.

YASHASVI JAISWAL

വന്നു, കണ്ടു, മടങ്ങി

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലേതു പോലെ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് വിക്കറ്റില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും അഡ്‌ലെയ്ഡ് ഓവലില്‍ ഇറങ്ങിയത്. പക്ഷെ വെറും ഒരു ബോളിന്റെ ആയുസ് മാത്രമേ ഈ ജോടിക്കുണ്ടായുള്ളൂ. ജയ്‌സ്വാള്‍ വന്നതും പോയതുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

140.4 കിമി വേഗതയുള്ള ബോളാണ് മിച്ചെല്‍ സ്റ്റാര്‍ക്ക് പരീക്ഷിച്ചത്. പിച്ച് ചെയ്ത ശേഷം സ്വിങ് ചെയ്ത് അകത്തേക്കു കയറിയ ബോള്‍ ജയ്‌സ്വാള്‍ പ്രതിരോധിക്കുന്നതിനു മുന്‍പ് പാഡില്‍ പതിക്കുകയായിരുന്നു. താരത്തിനു പ്രതികരിക്കാന്‍ സാധിക്കുന്നതിനു മുമ്പ് തന്നെ ബോള്‍ പാഡില്‍ തറച്ചിരുന്നു. സ്റ്റാര്‍ക്കിന്റെയും ഓസീസ് താരങ്ങളുടെയും അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. റിവ്യു എടുക്കുന്നതിനെക്കുറിച്ച് രാഹുലുമായി ജയ്‌സ്വാള്‍ സംസാരിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. ഇതോടെ ജയ്‌സ്വാളിനു ക്രീസ് വിടേണ്ടിയും വന്നു.

ജയ്‌സ്വാള്‍ പറഞ്ഞതെന്ത്

ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു മിച്ചെല്‍ സ്റ്റാര്‍ക്കിനെ നേരിടവെ യശസ്വി ജയ്‌സ്വാള്‍ പ്രതികരിച്ചത്. ബോള്‍ വളരെ വേഗത കുറഞ്ഞാണ് വരുന്നതെന്നായിരുന്നു തമാശരൂപേണ സ്റ്റാര്‍ക്കിനോടു ഇന്ത്യന്‍ താരം പറഞ്ഞത്. ഇതിനോടു ഓസീസ് സൂപ്പര്‍ പേസര്‍ പ്രതികരിച്ചതും ഇതേ രീതില്‍ തന്നെയായിരുന്നു.

നിങ്ങള്‍ക്കു ഉറപ്പാണോ സുഹൃത്തെ എന്നായിരുന്നു ചിരിയോടെയുള്ള സ്റ്റാര്‍ക്കിന്റെ മറുചോദ്യം. ഇതിനു പിന്നാലെയാണ് അഡ്‌ലെയ്ഡ് ഓവലില്‍ ആദ്യത്തെ ബോളില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുക്കി സ്റ്റാര്‍ക്ക് താന്‍ ആരാണെന്നു ജയ്‌സ്വാളിനു കാണിച്ചു കൊടുത്തിരിക്കുന്നത്.

പിന്നീട് മല്‍സരശേഷം ഒരു പോഡ് കാസ്റ്റില്‍ സംസാരിക്കവെ ഇതേക്കുറിച്ച് സ്റ്റാര്‍ക്ക് തുറന്നു പറയുകയും ചെയ്തിരുന്നു. ഞാന്‍ വേഗത കുറച്ചാണ് ബൗള്‍ ചെയ്യുന്നതെന്നു ജയ്‌സ്വാള്‍ പറഞ്ഞത് യഥാര്‍ഥത്തില്‍ ഞാന്‍ കേട്ടിരുന്നില്ല. അടുത്ത കാലത്തായി ആളുകളോടു താന്‍ അധികം സംസാരിക്കാറില്ലെന്നും സ്റ്റാര്‍ക്ക് വെളിപ്പെടുത്തിയിരുന്നു.

വിമര്‍ശനം

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഫ്‌ളോപ്പായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ യശസ്വി ജയ്‌സ്വാള്‍ നേരിടുന്നത്. താരത്തിന്റെ അഹങ്കാരത്തിനു കിട്ടിയ അടിയാണ് ഇതെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ പരിഹസിക്കുകയും വില കുറച്ചു കാണുകയും ചെയ്തതിനു ജയ്‌സ്വാള്‍ ഇപ്പോള്‍ പാഠം പഠിച്ചു കഴിഞ്ഞതായും ഫാന്‍സ് ആഞ്ഞടിക്കുന്നു.

യശസ്വി ജയ്‌സ്വാള്‍ നിങ്ങള്‍ ഇപ്പോള്‍ ശരിക്കുമൊരു പാഠം പഠിച്ചിട്ടുണ്ടാവും. മിച്ചെല്‍ സ്റ്റാര്‍ക്കിനെപ്പോലെയൊരു ഇതിഹാസ ഫാസ്റ്റ് ബൗളറെ അന്നു അപമാനിച്ചതിനുള്ള ശിക്ഷയാണിത്. നിങ്ങള്‍ക്കു ബാറ്റിങില്‍ ഒരു ദിവസം നല്ലതാണെങ്കില്‍ അതിന്റെ പേരില്‍ അഹങ്കാരം കാണിക്കരുത്. എല്ലായ്‌പ്പോഴും വിനയത്തോടെ പെരുമാറണമെന്നും എതിരാളികളെ വില കുറച്ചു കാണരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Friday, December 6, 2024, 10:27 [IST]
Other articles published on Dec 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+