For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പെര്‍ത്തില്‍ ഇന്ത്യക്കു ജയിക്കണോ? ഈ 4 പേരെ പൂട്ടണം!! ഇവര്‍ കുഴപ്പക്കാര്‍

പെര്‍ത്ത്:ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ഈ മാസം തുടക്കമാവുകയാണ്. പെര്‍ത്തിലാണ് ആദ്യ അങ്കം നടക്കാനിരിക്കുന്നത്. വലിയോരു ഷോക്കിന്റെ നിരാശ മാറും മുമ്പാണ് റെഡ് ബോളില്‍ വീണ്ടുമൊരു അഗ്നിനപരീക്ഷയ്ക്കു ടീം ഇന്ത്യ തയ്യാറെടുക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. സ്വന്തം നാട്ടില്‍ ഇന്ത്യക്കു റെഡ് ബോളില്‍ ഇത്തരമൊരു ദുരന്തം നേരിട്ടതും ആദ്യമായിട്ടായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഓസ്‌ട്രേലിയയില്‍ ഇന്ത്യയിറങ്ങുക. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിലുള്‍പ്പെടും.

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു ജയം കടുപ്പം തന്നെയായിരിക്കും. ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമ ഇവിടെ ജയിച്ചു കയറാനാവൂ. പെര്‍ത്തില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

MARNUS LABUSCHAGNE

മാര്‍നസ് ലബ്യുഷെയ്ന്‍

ഓസ്‌ട്രേലിയന്‍ മധ്യനിരയിലെ അവിഭാജ്യ ഘടകമായ മാര്‍നസ് ലബ്യുഷെയ്‌നാണ് ഇന്ത്യ സൂക്ഷിക്കേണ്ട ഒരാള്‍. ലോകത്തിലെ ഏതു ബൗളിങ് ആക്രമണത്തെയും ക്ഷമാപൂര്‍വ്വം നേരിട്ട് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. പെര്‍ത്തില്‍ ഗംഭീര ടെസ്റ്റ് റെക്കോഡുള്ള തീരം കൂടിയാണ് ലബ്യുഷെയ്‌നെന്നത് ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കും.

ഈ വേദിയില്‍ മൂന്നു ടെസ്റ്റുകളിലായി ആന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ 103.80 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 519 റണ്‍സ് വാരിക്കുട്ടുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഈ കണക്കുള്‍ തീര്‍ച്ചയായും ഏതൊരു ടീമിനെയും ഭയപ്പെടുത്തും. അതുകൊണ്ടു തന്നെ ലബ്യുഷെയ്‌നെ തുടക്കത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും.

സ്റ്റീവ് സ്മിത്ത്

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഇന്ത്യ ഭയക്കേണ്ട രണ്ടാമത്തെ താരം. റെഡ് ബോള്‍ ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. സമീപകാലത്തു അത്ര മികച്ച ഫോമിലല്ലെങ്കിലും പെര്‍ത്തില്‍ സ്മിത്തിന്റെ റെക്കോര്‍ഡ് കിടിലനാണ്.

മൂന്നു ടെസ്റ്റുകളാണ് പെര്‍ത്തില്‍ സ്മിത്ത് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 88.75 ശരാശരിയില്‍ 355 റണ്‍സും സ്‌കോര്‍ ചെയ്തു. പുറത്താവാതെ നേടിയ 200 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതിനാല്‍ തന്നെ സ്മിത്തിനെ നേരത്തേ മടക്കാന്‍ പ്രത്യേക പ്ലാന്‍ തന്നെ ഇന്ത്യ തയാറാക്കിയേ തീരൂ. നല്ലൊരു തുടക്കം ലഭിച്ചു കഴിഞ്ഞാല്‍ അതു വലിയ ഇന്നിങ്‌സാക്കി മാറ്രാന്‍ മിടുക്കനായ താരമാണ് അദ്ദേഹം.

മിച്ചെല്‍ സ്റ്റാര്‍ക്ക്

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് പെര്‍ത്തില്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന മൂന്നാമത്തെയാള്‍. പെര്‍ത്തിലെ പിച്ച് വളരെയധികം വേഗതയും ബൗണ്‍സുമുള്ളതാണ്. അതുകൊണ്ടു തന്നെ ഇടംകൈയന്‍ പേസറായ സ്റ്റാര്‍ക്ക് ഇവിടെ തീപാറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തേ ഇവിടെ കളിച്ചപ്പോള്‍ അദ്ദേഹം കസറുകയും ചെയ്തിട്ടുണ്ട്.

പെര്‍ത്തില്‍ നാലു ടെസ്റ്റുകളിലാണ് സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും 19 ശരാശരിയില്‍ 23 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്ന കാര്യത്തില്‍ അത്ര മിടുക്കരല്ലാത്തതിനാല്‍ ഈ ദൗര്‍ബല്യം നന്നായി മുതലാക്കാന്‍ സ്റ്റാര്‍ക്കും ശ്രമിക്കുമെന്നുറപ്പാണ്.

MITCHELL STARC

നതാന്‍ ലയണ്‍

ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്ന വെറ്ററന്‍ താരമായ നതാന്‍ ലയ.ണാണ് ഇന്ത്യ സൂക്ഷിക്കേണ്ട നാലാമത്തെയാള്‍. പെര്‍ത്തിലെ അതിവേഗ പിച്ചില്‍ സ്പിന്നറായ ലയണിന് എന്തു കാര്യമെന്നു പലരും ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അതു പിച്ചിലും വിക്കറ്റ് കൊയ്യാന്‍ മിടുക്കനാണ് അദ്ദേഹം. പെര്‍ത്തില്‍ നേരത്തേ കളിച്ചപ്പോള്‍ ലയണ്‍ മിന്നിക്കുകയും ചെയ്തിട്ടുണ്ട്.

നാലു ടെസ്റ്റുകളാണ് അദ്ദേഹം ഈ വേദിയില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 18 സ്‌ട്രൈക്ക് റേറ്റോടെ 27 വിക്കറ്റുകള്‍ ലയണ്‍ പോക്കറ്റിലാക്കുകയും ചെയ്തു. ഇവിടെ ഓരോ ഏഴോവറിലും 18 റണ്‍സ് വഴങ്ങി ഓരോ വിക്കറ്റ് ലയണ്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, November 15, 2024, 16:11 [IST]
Other articles published on Nov 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+