For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിന് പകരം ജിതേഷ്, വളരെ നല്ല കാര്യം!! ഞെട്ടിച്ച് ശ്രീകാന്ത്, കാരണം കേട്ടോ?

ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച മൂന്നാം ടി20യില്‍ സഞ്ജു സാംസണിനു പകരം ജിതേഷ് ശര്‍മയെ കളിപ്പിച്ച ഇന്ത്യന്‍ ടീം മാനേ്‌ന്റെിന്റെ തീരുമാനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. വളരെ നല്ല കാര്യമാണ് ഇന്ത്യ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്.

തികച്ചും അപ്രതീക്ഷിതമായാണ് സഞ്ജുവിനെ തഴഞ്ഞ് ജിതേഷിനെ ഇന്ത്യ കളിപ്പിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇവര്‍ തന്നെയായിരുന്നു ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍. പക്ഷെ അന്നു ജിതേഷിനെ ഒരു കളിയില്‍ പോലും പരീക്ഷിച്ചില്ല്. ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളിലും സഞ്ജു തന്നെയാണ് വിക്കറ്റ് കാത്തത്.

SANJU SAMSON

നല്ല തീരുമാനം

ഓസ്‌ട്രേലിയക്കെിതിരായ ഹൊബാര്‍ട്ടിലെ മൂന്നാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസിനെ ബെഞ്ചിലിരത്തിയത് വളരെ നല്‍ കാര്യമാണെന്നു കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ഇന്നെ (മൂന്നാം ടി20) വളരെ നല്ലൊരു കാര്യം ചെയ്തിരുന്നു. സഞ്ജു സാംസിനു പകരം ജിതേഷ് ശര്‍മയെ ടീമിലേക്കു കൊണ്ടു വന്നതാണ് ഇത്.

സഞ്ജു സാംസണ്‍ പാവം. അഞ്ച്, ഒന്ന്, ആറ്, എട്ട്, 11 എന്നിങ്ങനെ പല പൊസ,ിഷനുകളിലായിട്ടാണ് അവനെ ഇന്ത്യ കളിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജിതേഷ് ശര്‍മയെ ഫിനിഷറയി ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. അതു വളര നല്ല കാര്യമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ബാറ്റിഭ് ഓര്‍ഡറിലെ നിരന്തരമായ റൊട്ടേഷനുകള്‍ സഞ്ജുവിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഒരു കളിയില്‍ മൂന്നെങ്കില്‍ അടുത്തതില്‍ അഞ്ചിലോ, ആറിലോയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. ബാറ്റിങ് ഓര്‍ഡറിലെ ഈ സ്ഥിരതയില്ലായ്മ കാരണം റണ്ണെടുക്കാനും സഞ്ജു വിഷമിക്കുകയാണ്.

ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയ മെല്‍ബണിലെ രണ്ടാം ടി20യില്‍ വണ്‍ഡൗണായാണ് സഞ്ജു ക്രീസിലെത്തിയത്. ബാറ്റിങ് ഏറെ ദുഷ്‌കരമായ പിച്ചില്‍ വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. രണ്ടു റണ്‍സിനു പുറത്താവുകയും ചെയ്തു. മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20യിലാവട്ടെ സഞ്ജുവിനു ബാറ്റ് ചെയ്യാനും അവസരം കിട്ടിയില്ല.

അതേസമയം, ജിതേഷിന്റെ കാര്യത്തിലേക്കു വന്നാല്‍ ബാറ്റിങില്‍ ലഭിച്ച അവസരം അദ്ദേഹം മുതലാക്കിയെന്നു തന്നെ പറയാം. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ജിതേഷ് നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് തുടങ്ങിയത്. 169.23 സ്‌ട്രൈക്ക് റേറ്റോടെ 13 ബോളില്‍ മൂന്നു ഫോറടക്കം പുറത്താവാതെ 23 റണ്‍സെടുത്ത അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു.

JITEH SHARMA

പലര്‍ക്കും സ്ഥാനം സ്ഥിരമല്ല

ഇന്ത്യന്‍ ടി20 ടീമിലുള്ള പലര്‍ക്കും ഇപ്പോള്‍ തങ്ങളുടെ റോളിനെയും സ്ഥാനത്തെയും കുറിച്ചെല്ലാം അവ്യക്തതയും അനിശ്ചിതത്വവുമുണ്ടെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സഞ്ജു സംസണ്‍, കുദീപ് യാദവ്, അര്‍ഷ്ദീപ് സിങ് തുടങ്ങി പലരും ഈ ഗണത്തില്‍ പെടുന്നവരാണെന്നും അദ്ദേഹം പറയുന്നു,

ഇന്ത്യ ചാംപ്യമാരായ അവസാനത്തെ ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ ഓസ്ട്രലിയയില്‍ ഒരു ടി29യില്‍ മാത്രം കളിപ്പിച്ച ശേഷം അവനെ നാട്ടിലേക്കു തിരിച്ചയക്കാന്‍ പോവുകയാണ്. ഇതു വളരെ സങ്കടകരമാണ്. എന്താണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാണിക്കുന്നതെന്നു എനിക്കു മനസ്സിലാവുന്നല്ല.

ടീമില്‍ പല താരങ്ങളുടെയും കാര്യത്തില്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയാണ് ഇപ്പോഴുള്ളത്. എന്തു ചെയ്യണം,. ഏതു ചെയ്യണമെന്നു പോലും പല താരങ്ങള്‍ക്കും ഇപ്പോഴുമറിയില്ല. ഹാര്‍ദിക് പാണ്ഡ്യ ടി20 ടീമിലേക്കു വരാനിരിക്കുകയാണ്. അവന്‍ വന്നാല്‍ എന്തു സംഭവിക്കുമെന്നറിയില്ലെന്നും ശ്രീകാന്ത് കൂട്ടി്‌ച്ചേര്‍ത്തു.

Story first published: Monday, November 3, 2025, 16:53 [IST]
Other articles published on Nov 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+