IND vs AUS: ദ്രാവിഡിനോട് കള്ളം പറഞ്ഞു, രാജസ്ഥാനിലേക്ക് സഞ്ജു വന്നത് അങ്ങനെ- ശ്രീ പറയുന്നു
കൊച്ചി: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടിരിക്കുകയാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിന് ടീമില്‍ ഇടമില്ലെന്നതാണ് കൗതുകകരമായ കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. വലിയ ആരാധക പിന്തുണയും സഞ്ജുവിന് ലഭിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ ഇടപെടല്‍ മൂലമാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയതും ഇന്നത്തെ സൂപ്പര്‍ താരമായി വളര്‍ന്നതും. എന്നാല്‍ ഇതേ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഇരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ മലയാളി താരത്തിന് അര്‍ഹിച്ച അവസരമില്ലെന്നതാണ് കൗതുകകരമായ കാര്യം. സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവന്നതിന് പിന്നില്‍ ശ്രീശാന്തിന്റെ പങ്കും വളരെ വലുതാണ്.
ദ്രാവിഡിന് സഞ്ജുവിനെ പരിചയപ്പെടുത്തിക്കൊടുത്തതും രാജസ്ഥാന്റെ ട്രയല്‍സിനായി അവസരമൊരുക്കിയതും ശ്രീശാന്തായിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ രാജസ്ഥാനിലേക്കെത്തിച്ചത് ദ്രാവിഡിനോട് കള്ളം പറഞ്ഞാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. 'സഞ്ജുവിനെ ഞാന്‍ ദ്രാവിഡ് ഭായ്ക്ക് പരിചയപ്പെടുത്തുന്നത് കള്ളം പറഞ്ഞാണ്. ഞാന്‍ പറഞ്ഞു ഭായ് പ്രാദേശിക ടൂര്‍ണമെന്റില്‍ ഈ കുട്ടി എന്റെ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിട്ടുണ്ട്.
ദ്രാവിഡ് ഭായ് എന്നെ ഒന്ന് നോക്കുകയാണ് ചെയ്തത്. എന്നിട്ട് ആണോ എങ്കില്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പറയൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ട്രയല്‍സിലും പരിശീലന മത്സരത്തിലും വലിയൊരു പ്രകടനം സഞ്ജു നടത്തിയില്ല. എന്നാല്‍ രാഹുല്‍ ഭായ് എന്നോട് പറഞ്ഞത് ശ്രീ മറ്റൊരു ടീമിന്റെയും ട്രയല്‍സിന് അവനോട് പോകേണ്ടെന്ന് പറയണമെന്നും നമുക്ക് അവനുമായി കരാറിലെത്താമെന്നുമാണ്. മികച്ച പ്രകടനം നടത്താതിരുന്നിട്ടും എന്തുകൊണ്ടാണ് അവനെ രാജസ്ഥാന്‍ കരാറിലേക്കെത്തിച്ചതെന്ന് അറിയില്ല'-ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്ത് ദ്രാവിഡിനോട് കള്ളം പറഞ്ഞ് രാജസ്ഥാന്റെ ട്രയല്‍സില്‍ അവസരം വാങ്ങി നല്‍കിയതിനെക്കുറിച്ച് സഞ്ജു നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. കൈരളി ടിവിയിലെ 'ജെബി ജംഗ്ഷന്‍' പരിപാടിയിലാണ് സഞ്ജു ശ്രീശാന്ത് കാരണം രാജസ്ഥാനിലേക്കെത്തിയത് തുറന്ന് പറഞ്ഞത്. ശ്രീശാന്തിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ ശ്രീശാന്ത് സഞ്ജുവിന് വലിയ പിന്തുണയും നല്‍കിയിട്ടുണ്ട്. ഇക്കാര്യം സഞ്ജുവും തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്.
2013ലാണ് സഞ്ജു സാംസണ്‍ ഐപിഎല്ലിലേക്കെത്തിയത്. അന്ന് വെറും 19 വയസായിരുന്നു സഞ്ജുവിന്റെ പ്രായം. 11 മത്സരങ്ങളാണ് 2013ല്‍ സഞ്ജു രാജസ്ഥാനായി കളിച്ചത്. 206 റണ്‍സാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ ശേഷം സഞ്ജുവിന്റെ കരിയര്‍ മാറി മറിഞ്ഞു. കേരളത്തില്‍ നിന്ന് ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി. രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു.
ഇതെല്ലാം സഞ്ജുവിനെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന നേട്ടം തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വേരുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇക്കാലയളവില്‍ വലിയ ആരാധക പിന്തുണ നേടിയെടുക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ കാരണം ദേശീയ ടീമില്‍ നിന്ന് പുറത്താണ് അദ്ദേഹം. ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ്, ഓസ്‌ട്രേലിയന്‍ പരമ്പര എന്നിവയില്‍ നിന്നെല്ലാം സഞ്ജു പുറത്താണ്.
ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പോലും സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണെന്ന് പറയാം. ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ലെന്നതാണ് വസ്തുത. അടുത്ത സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജു തുടര്‍ന്നേക്കും. എന്നാല്‍ അവസാന ഐപിഎല്‍ സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനായിരുന്നില്ല. ഇത്തവണയും പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത പക്ഷം സഞ്ജുവിന് രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടമാകാനുള്ള സാധ്യതയാണ് കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications