For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS 2023: 6,6,6,6, ഗ്രീനിനെ പഞ്ഞിക്കിട്ട് സൂര്യ! അന്ന് പറഞ്ഞത് ഇന്ന് വൈറല്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 99 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് മുന്നില്‍വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 217 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ (105), ശുബ്മാന്‍ ഗില്‍ (104) എന്നിവര്‍ സെഞ്ച്വറി പ്രകടനം നടത്തി.

എന്നാല്‍ ഏറ്റവും കൈയടി നേടിയത് സൂര്യകുമാര്‍ യാദവാണ്. അവസാന 10 ഓവറില്‍ സൂര്യകുമാറിന്റെ ബാറ്റിങ് വെടിക്കെട്ടാണ് ഇന്‍ഡോറില്‍ കണ്ടത്. 37 പന്ത് നേരിട്ട് 6 വീതം സിക്‌സും ഫോറുമാണ് സൂര്യകുമാര്‍ പറത്തിയത്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി സൂര്യയുടെ ആറാട്ടാണ് ഇന്‍ഡോറില്‍ കണ്ടത്. ഇതില്‍ സൂര്യയുടെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞത് ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. മുംബൈ ഇന്ത്യന്‍സിലെ സൂര്യയുടെ സഹതാരമാണ് ഗ്രീന്‍.

ഓസീസ് താരത്തിന്റെ ഒരോവറില്‍ നാല് തുടര്‍ സിക്‌സുകളാണ് സൂര്യ അടിച്ചെടുത്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സില്‍ വെച്ച് സൂര്യയും ഗ്രീനും ഉള്‍പ്പെടുന്ന ഒരു വീഡിയോ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. 'ഇഫ് യു ആര്‍ ബാഡ്, സൂര്യ ഈസ് യുവര്‍ ഡാഡ്' എന്നാണ് ഈ വീഡിയോയില്‍ ഗ്രീന്‍ സൂര്യയെക്കുറിച്ച് പറയുന്നത്. നിങ്ങള്‍ മോശക്കാരനാണെങ്കില്‍ സൂര്യ നിങ്ങളുടെ അച്ഛനായി വരുമെന്ന് സാരം.

ഇപ്പോഴിതാ ഗ്രീനിന്റെ ഈ ഡയലോഗ് വൈറലാക്കി പരിഹസിക്കുകയാണ് ആരാധകര്‍. ഗ്രീന്‍ പറഞ്ഞ ഒരു അക്ഷരം പോലും തെറ്റിയില്ലെന്നും സൂര്യകുമാര്‍ എന്താണെന്ന് ഓസീസ് ശരിക്കും അറിഞ്ഞുവെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഒരോവറില്‍ നാല് സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ സൂര്യക്കായി. രോഹിത് ശര്‍മയും ശ്രേയസ് അയ്യരും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും ഗ്രീനിന് വലിയ നാണക്കേട് സൃഷ്ടിക്കുന്ന പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്.

suryakumar yadav

ഗ്രീനെറിഞ്ഞ 44ാം ഓവറിലാണ് സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. ഗ്രീനിന്റെ ആദ്യ പന്ത് ലോങ് ലെഗിലൂടെ സൂര്യ സിക്സര്‍ പറത്തി. രണ്ടാം പന്തില്‍ സ്‌കൂപ്പ് ഷോട്ടിലൂടെയാണ് സൂര്യ അതിര്‍ത്തി കടത്തിയത്. മൂന്നാം പന്ത് വേഗം കുറച്ച് സൂര്യയെ കുടുക്കാന്‍ ഗ്രീന്‍ ശ്രമിച്ചപ്പോള്‍ ഫ്രണ്ട് ഫൂട്ടില്‍ ഓവര്‍ കവറിലൂടെയാണ് സൂര്യ പന്ത് സിക്സര്‍ പറത്തിത്. നാലാം പന്ത് ഓവര്‍ ഡീപ് മിഡ് വിക്കറ്റിലൂടെയും സിക്സര്‍ പായിച്ച സൂര്യ ആറ് സിക്‌സര്‍ പ്രതീക്ഷ നല്‍കി.

എന്നാല്‍ അവസാന രണ്ട് പന്തില്‍ സിംഗിള്‍ മാത്രമാണ് ഗ്രീന്‍ വിട്ടുകൊടുത്തത്. ഓസ്‌ട്രേലിയക്കായി ഗ്രീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ വഴങ്ങിയത് 103 റണ്‍സാണ്. ഇതിന്റെ പേരിലും വലിയ വിമര്‍ശനവും പരിഹാസവും ഗ്രീന് നേരിടേണ്ടി വന്നു. അന്ന് സൂര്യയെ പ്രശംസിച്ചപ്പോള്‍ ഇത്തരമൊരു പണി വരാനുണ്ടെന്ന് പാവം ഗ്രീന്‍ ഓര്‍ത്തുകാണില്ലെന്നാണ് ആരാധകര്‍ ട്രോളുന്നത്. ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂര്യ അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ്.

സൂര്യയുടെ ഏകദിനത്തിലെ പ്രകടനം മോശമാണെന്ന ചീത്തപ്പേരിന് താല്‍ക്കാലികമായി വിരാമമിടാനും ലോകകപ്പിലെ സീറ്റുറപ്പിക്കാനും സൂര്യക്ക് സാധിച്ചു. അവസാന ഓവറുകളില്‍ സൂര്യ എത്രത്തോളം അപകടകാരിയാണെന്ന് ഇന്‍ഡോറിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന് ഏകദിനത്തിലും മികവ് കാട്ടാനാവുമെന്ന് സൂര്യ തെളിയിച്ചു. അതുകൊണ്ടുതന്നെ ലോകകപ്പിലും പ്ലേയിങ് 11ല്‍ സൂര്യക്ക് ഇടം പ്രതീക്ഷിക്കാം.

Story first published: Monday, September 25, 2023, 13:59 [IST]
Other articles published on Sep 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+