ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കവെ കിടിലന്‍ സംയുക്ത ഏകദിന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ മൂന്നി ടീമുകളില്‍ നിന്നുള്ള മിന്നും താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഓള്‍ടൈം സംയുക്ത 11 അദ്ദേഹം തിരഞ്ഞെടുത്തത്.
തന്റെ ടീമിനേക്കാള്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് മാക്‌സിയുടെ ഇലവനില്‍ ആധിപത്യമെന്നതാണ് കൗതുകകരമായ കാര്യം. 11 പേരില്‍ ആറും ഇന്ത്യക്കാരാണ്. ശേഷിച്ച അഞ്ചു പേര്‍ ഓസ്‌ട്രേലിയക്കാരാണെങ്കില്‍ ഇംഗ്ലണ്ടിന്റെ ഒരാളെ പോലും അദ്ദേഹം ഉള്‍പ്പെടുത്തിയില്ലെന്നതും എടുത്തു പറയേണ്ട കാര്യം തന്നെ. ആരൊക്കെയാണ് മാക്‌സിയുടെ ഇലവനിലുള്ളതെന്നു നോക്കാം.

സൂപ്പര്‍ ടീമില്‍ ആരൊക്കെ?
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും റെക്കോര്‍ഡുകളുടെ തോഴനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റുകളിലൊരാളായ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് സംയുക്ത ഏകദിന ഇലവന്റെ ഓപ്പണിങ് ജോടികള്‍.
ഓസ്‌ട്രേലിയയുടെമ മുന്‍ അപടകാരികളായ ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയെല്ലാം തഴഞ്ഞാണ് ഇന്ത്യന്‍ സഖ്യത്തെ മാക്‌സ്വെല്‍ ഓപ്പണിങ് ജോടികളാക്കിയത്. മൂന്നാം നമ്പറില്‍ ആരെ വേണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമില്ല.
റണ്‍മെഷീനും ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളോടെ ലോക റെക്കോര്‍ഡിന് അവകാശിയുമായ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയാണ് മാക്‌സിയുടെ ഫേവറിറ്റ്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഏകദിന ബാറ്ററെന്നാണ് കോലിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
കോലിക്കു ശേഷം ഓസ്‌ട്രേലിയയുട മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങാണ്. അനുഭവസമ്പത്തും ഫിനിഷിങ് മിടുക്കുമെല്ലാം അദ്ദേഹത്തെ ഈ റോളില്‍ പകരക്കാരനില്ലാത്ത താരമാക്കി മാറ്റുന്നു. അഞ്ചാം നമ്പറില്‍ മറ്റൊരു നാട്ടുകാരനും ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമായ മൈക്കല്‍ ബെവനെയാണ് മാക്‌സ്വെല്‍ ഉള്‍പ്പെടുത്തിയത്.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, മുന്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ എന്നിവരെ തഴഞ്ഞാണ് ബെവനു ഈ പൊസിഷന്‍ അദ്ദേഹം നല്‍കിയത്. തോല്‍വിക്കരികെ നിന്നുപോലും ഏതു കളിയുടെയും ഗതി മാറ്റാനുള്ള അസാധാരണ പാടവം ഈ ഇടംകൈയന്‍ ബാറ്റര്‍ക്കുണ്ടായിരുന്നു.
സംയുക്ത ഇലവന്റെ ഓള്‍റൗണ്ടര്‍മാരിലേക്കു വരികയാണെങ്കില്‍ നാട്ടുകാരനും മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനെയാണ് മാക്‌സി പരിഗിച്ചത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ യുവരാജ് സിങ്, കപില്‍ ദേവ്, നാട്ടുകാരനായ ആന്‍ഡ്രു സൈമണ്ട്‌സ് എന്നിവരെയെല്ലാം തഴഞ്ഞാണ് വാട്‌സന്‍ മതിയെന്നത തീരുമാനം മാക്‌സ്വെല്‍ എടുത്തത്.
ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പായി നറുക്കുവീണത് ഇന്ത്യയുടെ മു്ന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും ഓസ്‌ട്രേലിയയുട ഗില്‍ക്രിസ്റ്റുമെല്ലാം തഴയപ്പെടുകയും ചെയ്തു.

സംയുക്ത ഇലവന്റെ ബൗളിങ് ലൈനപ്പില്‍ മൂന്ന പേസര്‍മാരും ഒരു സ്പിന്നറുമാണുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളായ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമുണ്ട്. സ്പിന്‍ ബൗളിങില്‍ നാട്ടുകാരനായ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ തഴഞ്ഞ മാക്‌സ്വെല്‍ പകരം ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ഉള്‍പ്പെടുത്തുകയും ചെയ്തു.
മാക്‌സിയുടെ സംയുക്ത 11
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, റിക്കി പോണ്ടിങ്, മൈക്കല്‍ ബെവന്‍, ഷെയ്ന്‍ വാട്‌സന്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ.