Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മൂന്നാം പേസറായി സിറാജോ ആകാശോ, ആര് വേണം? കാര്‍ത്തിക് പറയുന്നത് ഇതാണ്

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഇന്ത്യന്‍ ടീം. ഇതിന് ശേഷം മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കാന്‍ പോവുകയാണ്. ഇതിന് ശേഷം വമ്പന്‍ പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഹാട്രിക് പരമ്പര നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ കരുത്തുറ്റ താരനിരയുള്ള ഓസീസില്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ട്രാവിസ് ഹെഡ് ഉള്‍പ്പെടെ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ള പല താരങ്ങളും ഇത്തവണ ഓസീസ് ടീമിലുണ്ട്. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ഇത്തവണയും നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് നിരയെത്തന്നെ ഇന്ത്യ ഇത്തവണയും വിശ്വസിക്കാനാണ് സാധ്യത. എന്നാല്‍ സിറാജിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്.

അതേ സമയം യുവ പേസറായ ആകാശ് ദീപ് തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നുമുണ്ട്. മൂന്നാം പേസറായി സിറാജിന് പകരം ആകാശിനെ കളിപ്പിക്കണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്.

ഇപ്പോഴേ അത്തരമൊരു തീരുമാനം വേണ്ട

സിറാജ് ഇതിനോടകം വിദേശത്ത് കളിക്കുകയും മികവ് കാട്ടുകയും ചെയ്ത ബൗളറാണ്. ആകാശ് ദീപ് ദുലീപ് ട്രോഫിയിലും ഇപ്പോള്‍ ഇന്ത്യയിലും നടത്തിയ ടെസ്റ്റിലെ പ്രകടനങ്ങളുടെ പേരിലാണ് പ്രശംസ ഏറ്റുവാങ്ങുന്നത്. എന്നാല്‍ സിറാജിന് പകരം ആകാശ് ദീപ് വരണോയെന്ന് തീരുമാനിക്കാനുള്ള സമയമായിട്ടില്ലെന്നാണ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

'ആകാശ് ദീപ് പ്രതിഭാശാലിയായ ബൗളറാണ്. ക്യാപ്റ്റന്‍ വിശ്വസിച്ച് പന്തേല്‍പ്പിച്ചപ്പോഴെല്ലാം വിക്കറ്റ് നേടാന്‍ ആകാശ് ദീപിന് സാധിച്ചിട്ടുണ്ട്. ഇതൊരു മികച്ച കഴിവാണ്. സിറാജും ഇത് പല തവണ ചെയ്തിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പമുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുന്‍ നിരക്കാരനാണ് ആകാശ് ദീപ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളാണ് അവന്‍ നടത്തിയിട്ടുള്ളത്.

എന്നാല്‍ ഇപ്പോള്‍ത്തന്നെ വലിയ താരതമ്യത്തിന് എനിക്ക് താല്‍പര്യമില്ല. മൂന്നാം പേസറായി ആകാശ് ദീപ് വേണമെന്ന് പറയാനുള്ള സമയമായിട്ടില്ല. എന്നാല്‍ നാലാം പേസറായി ധൈര്യത്തോടെ അവനെ ടീമിലേക്ക് ഉള്‍പ്പെടുത്താം. ശക്തമായ പോരാട്ടം നടത്താന്‍ അവന് സാധിക്കും' കാര്‍ത്തിക് പറഞ്ഞു.

aakash deep

ആകാശിന്റെ സ്ഥിരത അപാരം

ഇന്ത്യന്‍ ടീമിലേക്ക് സമീപകാലത്തായി വന്ന പേസര്‍മാരേക്കാള്‍ മികച്ച സ്ഥിരത ആകാശ് ദീപിനുണ്ട്. മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെക്കാളൊക്കെ മികച്ച ബൗളറാണ് ആകാശെന്ന് പറയാം. 140 നോടടുത്ത് വേഗത നിലനിര്‍ത്തി പന്തെറിയാന്‍ ആകാശിന് സാധിക്കും. മികച്ച സ്വിങ് ബൗളര്‍ കൂടിയായ താരത്തിന്റെ ലൈനും ലെങ്തും മികച്ചതാണ്. വായുവില്‍ പന്ത് സ്വിങ് ചെയ്യിക്കാനും മികച്ച യോര്‍ക്കര്‍ എറിയാനും അദ്ദേഹത്തിന് കഴിവുണ്ട്.

ന്യൂബോളില്‍ മാത്രമല്ല ഓള്‍ഡ് ബോളിലും കസറാന്‍ ആകാശിന് സാധിക്കുന്നു. എന്നാല്‍ വിദേശ പര്യടനത്തില്‍ മൂന്നാം പേസറായി പരിഗണിക്കാനുള്ള അനുഭവസമ്പത്ത് ആകാശിനില്ല. പക്ഷെ ആകാശ് ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാള്‍ കൂടിയാണ്. വാലറ്റത്ത് നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ആകാശിനാവും. വിദേശ പര്യടനങ്ങളില്‍ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനത്തിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും.

മുന്‍തൂക്കം സിറാജിന് തന്നെ

ഓസീസ് പര്യടനത്തില്‍ മുന്‍തൂക്കം സിറാജിന് തന്നെയാണ്. മൂന്നാം നമ്പറില്‍ ഇന്ത്യ അനുഭവസമ്പന്നനായ സിറാജിനെയാവും കൂടുതല്‍ വിശ്വസിക്കുക. എന്നാല്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. താരം ഓസ്‌ട്രേലിയയില്‍ കളിക്കുമെന്നാണ് വിവരം. എന്നാല്‍ ഷമിക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ മൂന്നാം പേസറായി ആകാശ് ദീപിനെ ഇന്ത്യ ടീമിലെടുക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.

Story first published: Saturday, September 28, 2024, 12:14 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+