Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ രക്ഷകന്‍? സഞ്ജു ടെസ്റ്റ് ടീമില്‍ വേണം! നിര്‍ദേശിച്ച് സൈമണ്‍ ഡൂള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നാട്ടില്‍ ഇന്ത്യ കുത്തകയാക്കി വെച്ചിരുന്ന ടെസ്റ്റ് റെക്കോഡ് ന്യൂസീലന്‍ഡിന് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയെ വലിയ നാണക്കേടിലേക്കാണ് ന്യൂസീലന്‍ഡ് തള്ളിവിടുന്നത്. 12 വര്‍ഷത്തിനിടെ ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് ഇതാദ്യമായാണ്. കൂടാതെ നാട്ടില്‍ വൈറ്റ് വാഷ് നേരിടുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.

ഇന്ത്യയുടെ ടെസ്റ്റിലെ തകര്‍ച്ചക്ക് കാരണം സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ സാധിക്കാത്തതാണ്. സ്വീപ് ഷോട്ടിലൂടെ റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അറിയില്ല. സ്പിന്നിനെതിരേ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടക്കം പതറുകയാണ്. രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ചേതേശ്വര്‍ പുജാരയെപ്പോലെ വന്മതില്‍ തീര്‍ത്ത് കളിക്കാന്‍ കഴിവുള്ളവര്‍ ഇന്നത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലില്ല. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് ടീമില്‍ സഞ്ജു സാംസണെക്കൂടി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ കിവീസ് താരം സൈമണ്‍ ഡൂള്‍.

സഞ്ജു സ്പിന്നിനെതിരേ തിളങ്ങും

ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റ് പ്രകടനം നോക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റ്‌സ്മാന്‍മാര്‍ പതറുന്നതാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്നിനെതിരേ കൂടുതല്‍ മികവ് കാട്ടുന്ന ബാറ്റ്‌സ്മാന്‍മാരെ കൊണ്ടുവരണമെന്നാണ് സൈമണ്‍ ഡൂള്‍ പറയുന്നത്. സഞ്ജു സാംസണെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് കൊണ്ടുവരണമെന്നാണ് ഡൂള്‍ പറയുന്നത്. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരേയും ടീമിലെത്തിക്കണമെന്നും ഡൂള്‍ പറയുന്നു. ഇരുവരും സ്പിന്നിനെ നന്നായി നേരിടുമെന്നാണ് ഡൂള്‍ പറയുന്നത്.

'സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരങ്ങളെയാണ് ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് കൊണ്ടുവരേണ്ടത്. സഞ്ജു സാംസണും ശ്രേയസ് അയ്യരുമെല്ലാം സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരാണ്. ഇവരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതാണ്' ഡൂള്‍ പറഞ്ഞു. സഞ്ജു സാംസണ്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നിനെ നന്നായി നേരിടുന്നവനാണ്. എന്നാല്‍ ടെസ്റ്റിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.

sanju samson

സഞ്ജുവിന് ഇനി ടെസ്റ്റിലേക്കെത്താനാവില്ല?

സഞ്ജു സാംസണെ ടെസ്റ്റിലേക്ക് വിളിക്കാമെന്ന് ഗൗതം ഗംഭീറും രോഹിത് ശര്‍മയും സൂചന നല്‍കിയിരുന്നു. ഇക്കാര്യം സഞ്ജു തന്നെയാണ് വെളിപ്പെടുത്തിയത്. ഗൗതം ഗംഭീര്‍ എന്ന പരിശീലകന്‍ ഇത്തരത്തില്‍ പല പരീക്ഷണങ്ങളും നടത്താന്‍ ധൈര്യം കാട്ടുന്നയാളാണ്. എന്നാല്‍ ഇനി സഞ്ജുവിന് ടെസ്റ്റിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കുറവാണ്. ഗൗതം ഗംഭീറിന്റെ കസേര തെറിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതല്‍. രോഹിത് ശര്‍മയുടെ കാര്യവും പരുങ്ങലിലാണ്.

ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത് നന്നായി കളിക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരും വിക്കറ്റ് കീപ്പര്‍ റോളില്‍ തിളങ്ങുന്നവരാണ്. ഈ സാഹചര്യത്തില്‍ ഇവരെയെല്ലാം മറികടന്ന് സഞ്ജുവിന് വിളി ലഭിച്ചേക്കില്ല. ശ്രേയസ് അയ്യരേയും ഇന്ത്യ പരിഗണിച്ചേക്കില്ല. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ശ്രേയസ് ആഭ്യന്തര ക്രിക്കറ്റിലും ഫ്‌ളോപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ടീമിലേക്ക് വിളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ഓസീസ് പരമ്പര നിര്‍ണ്ണായകം

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടേയും തലവര മാറ്റാന്‍ കെല്‍പ്പുള്ളതാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര. നിരാശപ്പെടുത്തിയാല്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ടീമിലെ സീറ്റ് തെറിച്ചേക്കും. ഗംഭീറിനെ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കാനും സാധ്യതകളേറെയാണ്.

ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ നാല് മത്സരങ്ങളെങ്കിലും ജയിക്കേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഫൈനല്‍ കളിച്ച ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ വളരെ പ്രയാസം തന്നെയാണ്. ഇന്ത്യ ഫൈനലിലെത്താന്‍ ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതായുണ്ട്.

Story first published: Monday, November 4, 2024, 21:13 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+