Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

4, 0, 4, 4, 4, 0 !! തീയായി ഗില്‍, ഇങ്ങനെ കളിച്ചാല്‍ പിന്നെ എന്തിന് സഞ്ജു? ഗംഭീര്‍ ഹാപ്പി

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇടിവെട്ട് ബാറ്റിങിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. കഴിഞ്ഞ മല്‍സരങ്ങളില്‍ സ്ലോ ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും അദ്ദേഹം നേരിട്ടിരുന്നു. എന്നാല്‍ ഗാബയില്‍ ഇതിന്റെയെല്ലാം ക്ഷീണം തീര്‍ക്കുന്ന ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്.

ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മയ്ക്കു മാത്രമല്ല, സമാനമായ ശൈലിയില്‍ തനിക്കും ബൗളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് അടിച്ചെടുക്കാന്‍ കഴിയുമെന്നു അദ്ദേഹം കാണിച്ചുതന്നു. ബെന്‍ ഡ്വാര്‍ഷ്യസിന്റെ ഒരു ഓവറിലായിരുന്നു ഗില്ലിന്റെ ഏറ്റവും വലിയ കടന്നാക്രമണം കണ്ടത്.

SHUBMAN GILL

അമ്പമ്പോ എന്തൊരടി

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടി20യില്‍ ഇന്ത്യന്‍ ഓപ്പണറായി തിരികെ വിളിക്കണമെന്ന മുറവിളി ഉയരവെയാണ് അതിന്റെ ആവശ്യമില്ലെന്നും തന്നെക്കൊണ്ടും അതു സാധിക്കുമെന്നും ഗാബയില്‍ ശുഭ്മന്‍ ഗില്‍ തെളിയിച്ചത്. പതിവില്‍ നിന്നും വളരെ അഗ്രസീവ് മൂഡിലാണ് അദ്ദേഹം തുടക്കം മുതല്‍ കാണപ്പെട്ടത്. ബോളിന്റെ മൂവ്‌മെന്റ് പരമാവധി കുറയ്ക്കുന്നതിനായി ക്രീസിനു പലപ്പോഴും ക്രീസിനു പുറത്തേക്കിറങ്ങിയാണ് ഗില്‍ ഷോട്ടുകള്‍ കളിച്ചത്.

നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ഫോറടിച്ച ഗില്‍ നയം വ്യക്തമാക്കി കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഈആദ്യ ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. ബെന്‍ ഡ്വാര്‍ഷ്യസായിരുന്നു ബൗളര്‍. ക്രീസിനു പുറത്തേ്ക്കിറങ്ങിയ ഗില്‍ മിഡ് വിക്കറ്റിലൂടെയാണ് മികച്ചൊരു ഷോട്ടിലൂടെ ബോള്‍ ബൗണ്ടറി കടത്തിയത്. പക്ഷെ ഗില്ലിന്റ സംഹാര താണ്ഡവം കണ്ടത് മൂന്നാം ഓവറിലായിരുന്നു.

തല്ലുകിട്ടിയത് ഡ്വാര്‍ഷ്യസിനു തന്നെ. നാലു ഫോറുകളടക്കം 16 റണ്‍സാണ് ഈ ഓവറില്‍ ഗില്‍ വാരിക്കൂട്ടിയത്. നേരത്തേ ഫോറോടെ ഡ്വാര്‍ഷ്യസിന്റെ ആദ്യ ബോള്‍ അവസാനിപ്പിച്ച ഗില്‍ ഇത്തവണ ആദ്യ ബോളില്‍ ഫോറുമായാണ് പേസറെ വരവേറ്റത്. ഓഫ്സ്റ്റംപ് ഏരിയയില്‍ ഒരു ഗുഡ്‌ലെങ്ത്ത് ബോളാണ് ഡ്വാര്‍ഷ്യസ് പരീക്ഷിച്ചത്. എന്നാല്‍ ഗില്‍ ഇതു മികച്ചൊരു ഡ്രൈവിലൂടെ അതു ഫോറിലെത്തിച്ചു. എക്‌സ്ടാ കവറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്.

അടുത്ത ബോൡ റണ്ണൊന്നുമില്ല. എന്നാല്‍ ഗില്ലിന്റെ ഹാട്രിക്ക് ഫോറുകളാണ് പിന്നീട് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. മൂന്നാമത്തെ ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ഗില്‍ അതിര്‍ത്തി കടത്തിയത്. അടുത്ത ബോള്‍ ഡ്വാര്‍ഷ്യസ് റൗണ്ട് ദി വിക്കറ്റ് എറിഞ്ഞിട്ടും ഫലം അതുതന്നെ. ഇത്തവണ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെയാണ് ബോള്‍ ചീറിപ്പാഞ്ഞത്.

SHUBMAN GILL

അതു കൊണ്ടും ഗില്‍ നിര്‍ത്തിയില്ല. അഞ്ചാമത്തെ ബോളിലും ഫോറടിച്ച അദ്ദേഹം ഹാട്രിക് പൂര്‍ത്തിയാക്കി. ശരീരം ലക്ഷ്യമാക്കി ഒരു ഷോര്‍ട്ട് ബോളാണ് ഡ്വാര്‍ഷ്യസ് പരീക്ഷിച്ചത്. കിടിലനൊരു പുള്‍ ഷോട്ടിലൂടെ ഗില്‍ ഇതി സ്‌ക്വയര്‍ ലെഗിലൂടെ ഫോറിലെത്തിക്കുകയായിരുന്നു. ഒടുവില്‍ അവസാന ബോളില്‍ റണ്ണില്ലാതെ ഡ്വാര്‍ഷ്യസ് അല്‍പ്പമെങ്കിലും മാനംകാത്തു.

പ്ലെയിങ് 11

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ആദം സാംപ, ബെന്‍ ഡ്വാര്‍ഷ്യസ്.

Story first published: Saturday, November 8, 2025, 15:13 [IST]
Other articles published on Nov 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+