സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 25 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ മൂന്നു വിക്കറ്റിനു 130 റണ്‍സെടുത്തിട്ടുണ്ട്. മാറ്റ് റെന്‍ഷോയും അലെക്‌സ് കാരിയുമാണ് ക്രീസിലുള്ളത്. 30 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ഓസീസ് നിരയില്‍ അവസാനമായി പുറത്തായ താരം.
എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പ്, നേരിട്ട രണ്ടാത്തെ ബോളില്‍ തന്നെ ഷോര്‍ട്ടിനെ പുറത്താക്കാന്‍ ഇന്ത്യക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ വലിയൊരു പിഴവ് അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുക്കുകയായിരുന്നു. സംഭവിച്ചത് എന്താണെന്നറിയാം.

തുലച്ചത് സുവര്‍ണാവസരം
ഓസ്‌ട്രേലിയക്കു മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്നു നല്‍കിയത്. ആറിനു മുകളില്‍ റണ്‍റേറ്റിലാണ് ഇരുവരും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. ആദ്യ വിക്കറ്റില്‍ 61 റണ്‍സുമായി കുതിച്ച ഈ ജോടിക്കു മൂക്കുകയറിട്ടത് പേസര്‍ മുഹമ്മദ് സിറാജാണ്. പത്താമത്തെ ഓവറില്‍ അപകടാരിയായ ഹെഡിനെ അദ്ദേഹം മടക്കുകയായിരുന്നു.
ആദ്യ ബോളില്‍ ഫോറടിച്ചാണ് സിറാജിനെ ഹെഡ് വരവേറ്റത്. ഓഫ്സ്റ്റംപിനു പുറത്തെറിഞ്ഞ ഫുള്‍ ലെങ്ത്ത് ബോളിനെ കവര്‍ ഏരിയയിലൂടെയാണ് അദ്ദേഹം ബൗണ്ടറി കടത്തിയത്. അടുത്തത് ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു. ഒരു ലേറ്റ് കട്ട് ഷോട്ടിനാണ് ഹെഡ് ശ്രമിച്ചത്. പക്ഷെ അതു ബാക്ക്‌വേര്‍ഡ് പോയിന്റില്‍ നേരെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലേക്കാണ് വന്നത്.
തുടര്‍ന്ന് കഴിഞ്ഞ കളിയിലെ ടോപ്‌സ്‌കോററായ മാത്യു ഷോര്‍ട്ട് ക്രീസില്‍. നേരിട്ട ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്തത് ഫുള്ളര്‍ ലെങ്ത്ത് ബോളായിരുന്നു. ഷോര്‍ട്ട് കവര്‍ ഏരിയയിലേക്കാണ് ഷോര്‍ട്ട് കളിച്ചത്. തുടര്‍ന്ന് സിംഗിൡനായി ഓടണോ, വേണ്ടയോ എന്ന രണ്ടു മനസ്സിലായിരുന്നു അദ്ദേഹം. ആദ്യമൊന്നു മുന്നോട്ടുവന്ന ശേഷം നിന്ന ഷോര്‍ട്ട് പിന്നീട് സിംഗിളിനായി ഓടുകയായിരുന്നു.
ഇതിനിടെ മുന്നിലേക്കു ഓടിക്കയറിയ ശേഷം ബോള്‍ പിടിച്ചെടുത്ത ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. പക്ഷെ അതു വിക്കറ്റില്‍ കൊള്ളാതെ കടന്നു പോവുകയായിരുന്നു.
ആ ബോള്‍ വിക്കറ്റില്‍ കൊണ്ടിരുന്നെങ്കില്‍ ഷോര്‍ട്ട് ഉറപ്പായും റണ്ണൗട്ടണെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. ഗില്ലിന്റെ ഈ പിഴവ്കണ്ട് സിറാജടക്കം ടീമിലെ പലരും ഞെട്ടലോടെ തലയില്‍ കൈ വയ്ക്കുകയും ചെയ്തു.

വളരെ മികച്ച ആംഗിളില്‍ നിന്നാണ് വിക്കറ്റിലേക്കു ത്രോ ചെയ്യാല്‍ ഗില്ലിനു അവസരം ലഭിച്ചത്. മൂന്നു സ്റ്റംപുകളും അദ്ദേഹത്തിനു വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു. എന്നിട്ടും ആ ത്രോ വിക്കറ്റുകളില്‍ കൊള്ളിക്കാന്‍ ഇന്ത്യന്‍ നായകനായില്ല.
ഇത്രയും നല്ലൊരു റണ്ണൗട്ട് അവസരം പാഴാക്കിയതില്‍ ഗില്ലിനെ കമന്ററിക്കിടെ മുന്‍ ഓസീസ് താരം മാര്‍ക്ക് വോ വിമര്‍ശിക്കുകയും ചെയ്തു. അതു ഔട്ടാവേണ്ടതായിരുന്നു. ശുഭ്മന്‍ ഗില്‍ ആ ത്രോയ്ക്കു വേണ്ടി ഒരുപാട് സമയമെടുത്തു. വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കു ത്രോ ചെയ്യാനാണ് അദ്ദേഹം ആദ്യം ആഗ്രഹിച്ചത്. പിന്നീട് മനസ്സ് മാറ്റിയതാണെന്നുമായിരുന്നു ഓണ്‍എയറില്‍ വോയുടെ വാക്കുകള്‍.