Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തിന്റെ സിംഹാസനം തെറിച്ചു! ഇനി കിങ് ഗില്‍, പുതിയ നമ്പര്‍ വണ്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. നായകനും സ്ഥിരം ബാറ്റിങ് പങ്കാളിയുമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് ഗില്‍ പുതിയ കിങായി മാറിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്.

മൂന്നു ഫോര്‍മാറ്റുകളിലുമായി ഈ വര്‍ഷം 46* സിക്‌സറുകള്‍ താരം അടിച്ചെടുത്തു കഴിഞ്ഞു. രോഹിത്തിന്റെ സമ്പാദ്യം 25 ഇന്നിങ്‌സുകളില്‍ നിന്നും 43 സിക്‌സറുകളാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നു മാത്രമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും ഹിറ്റ്മാന്‍ വിട്ടുനില്‍ക്കുകയാണ്.

SHUBMAN GILL

ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ രോഹിത്തിനേക്കാള്‍ ഒരു സിക്‌സര്‍ മാത്രം പിറകിലായരിരുന്നു ഗില്‍. പ്രതീക്ഷിക്കപ്പെട്ടതു പോലെ ഹിറ്റ്മാനെ പിന്തള്ളി ഗില്‍ പുതിയ സിക്‌സര്‍ വീരനായി മാറുകയും ചെയ്തു. ഒമ്പതാം ഓവറില്‍ ഷോണ്‍ ആബട്ടിനെതിരേയായിരുന്നു താരത്തിന്റെ ആദ്യ സിക്‌സര്‍. 135 കിമി വേഗതയില്‍ വന്ന ബോള്‍ ലോങ് ഓണിനു മുകളിലൂടെ ഗില്‍ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. 72 മീറ്ററായിരുന്നു ദൈര്‍ഘ്യം. ഇതോടെ രോഹിത്തിന്റെ (43) സിക്‌സര്‍ നേട്ടത്തിനൊപ്പവും അദ്ദേഹമെത്തി.

രോഹിത്തിനെ പിന്തള്ളി തലപ്പത്തക്കു കയറാന്‍ ഗില്ലിനു അധികം സമയം വേണ്ടി വന്നില്ല. കാമറൂണ്‍ ഗ്രീനെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ തന്നെ കളിയിലെ രണ്ടാമത്തെ സിക്‌സറും താരം കണ്ടെത്തി. 130.5 കിമി വേഗതയുള്ള ഷോര്‍ട്ട് ബോളായിരുന്നു ഗ്രീന്‍ പരീക്ഷിച്ചത്. ഫൈന്‍ ലെഗിനു മുകളിലൂടെ കിടിലനൊരു പുള്‍ ഷോട്ടിലൂടെ ഗില്‍ അതു സിക്‌സറിലെത്തിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയുമായുള്ള ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ രോഹിത് കളിക്കുന്നില്ല. ലോകകപ്പ് മുന്നില്‍ കണ്ട് അദ്ദേഹത്തിനു ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. എന്നാല്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ രോഹിത് ടീമില്‍ തിരിച്ചെത്തും. ഈ മല്‍സരത്തില്‍ ഗില്ലിനെ പിന്തള്ളി ഹിറ്റ്മാന്‍ സിക്‌സര്‍ വേട്ടയില്‍ തന്റെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമോയന്നാണ് അറിയാനുള്ളത്.

ROHIT GILL

അതേസമയം, രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ചത് ഓസ്‌ട്രേലിയക്കായിരുന്നു. പാറ്റ് കമ്മിന്‍സിനു പകരം ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. മൊഹാലിയില്‍ ജയിച്ച ആദ്യ ഏകദിനത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. 16 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയടിച്ച ഗില്ലിനോടൊപ്പം (59*) ശ്രേയസ് അയ്യരാണ് (47) ക്രീസില്‍. 12 ബോളില്‍ എട്ടു റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദാണ് പുറത്തായത്. ടീം സ്‌കോര്‍ 16ല്‍ വച്ച് അദ്ദേഹത്തെ ജോഷ് ഹേസല്‍വുഡ് പുറത്താക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിയാണ് ക്യാച്ചെടുത്തത്.

രണ്ടാം വിക്കറ്റില്‍ ഗില്‍- ശ്രേയസ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ആദ്യ മല്‍സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0നു മുന്നിലാണ്. ഈ കളി ജയിക്കാനായാല്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിയും.

Story first published: Sunday, September 24, 2023, 15:28 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+