Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസ് ടെസ്റ്റ് പരമ്പര, ഇന്ത്യന്‍ ടീം എങ്ങനെ? ടീം തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങള്‍

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ട് ടീമിനും ഇത്തവണത്തെ പരമ്പര അഭിമാന പ്രശ്‌നമാണ്. ഇന്ത്യ ഇത്തവണ ഹാട്രിക് ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യമിടുമ്പോള്‍ എന്ത് വിലകൊടുത്തും പരമ്പര തിരിച്ചുപിടിക്കാനാവും ആതിഥേയരായ ഓസ്‌ട്രേലിയ ശ്രമിക്കുക. ഇന്ത്യക്കും ഓസീസിനും ശക്തമായ ടീം കരുത്തുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോരാട്ടവും തീപാറും.

ഇന്ത്യക്കൊപ്പ ഇത്തവണ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമില്ല. പകരം ആരൊക്കെയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ടീം തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ചില വലിയ പ്രശ്‌നങ്ങള്‍ സെലക്ടര്‍മാരേയും കുഴക്കുന്നുണ്ടെന്ന് ഉറപ്പാണ്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നിലുള്ള ആശങ്കകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രാഹുല്‍, ശ്രേയസ്, സര്‍ഫറാസ്

മധ്യനിരയില്‍ ഇന്ത്യ പരിഗണിക്കുന്ന പ്രധാനപ്പെട്ട മൂന്ന് താരങ്ങളാണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും. എന്നാല്‍ ഇവരില്‍ ആരൊക്കെയാവും ഓസീസ് ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രാഹുല്‍ സീനിയര്‍ താരമാണ്. ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടമാണ് രാഹുല്‍ നടത്തിയത്. വിദേശ പര്യടനങ്ങള്‍ നടത്തി അനുഭവസമ്പത്തുള്ള താരമാണ് രാഹുല്‍ എന്നത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.

ശ്രേയസ് അയ്യര്‍ ക്ലാസിക് ശൈലിയുള്ള താരമാണ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ വലിയ മികവ് കാണാനാവില്ല. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ശ്രേയസിനെ വിദേശ പര്യടനങ്ങളിലേക്ക് പരിഗണിക്കുന്നത് മണ്ടന്‍ തീരുമാനമാണ്. നിലവില്‍ ഇന്ത്യ ബംഗ്ലാദേശ് പരമ്പരക്ക് പോലും ശ്രേയസിനെ പരിഗണിച്ചിട്ടില്ല.

സര്‍ഫറാസ് ഖാന്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരമാണ്. വ്യത്യസ്തമായ ഷോട്ട് കളിക്കാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസിനും രാഹുലിനും അവസരം നല്‍കി ശ്രേയസ് അയ്യരെ തഴയാനാണ് സാധ്യത കൂടുതല്‍.

സഞ്ജു, ഇഷാന്‍, ജുറേല്‍

വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്താവുമെന്നുറപ്പാണ്. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി ആരാവുമെന്നതാണ് ചോദ്യം. ഇന്ത്യ ദ്രുവ് ജുറേലിനെ വളര്‍ത്തുന്നുണ്ടെങ്കിലും വിദേശ പര്യടനങ്ങളില്‍ കളിപ്പിക്കാറായോ എന്നത് ചോദ്യമാണ്. ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഇഷാന്‍ കിഷന്‍ സമീപകാലത്തായി മികച്ച പ്രകടനങ്ങള്‍ നടത്തി തിരിച്ചുവരാനൊരുങ്ങുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനങ്ങള്‍ കാഴ്ചവെക്കാനായി.

ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്താത്ത സഞ്ജു ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടി മിന്നിച്ചിരുന്നു. വിക്കറ്റിന് പിന്നിലും മികവ് കാട്ടാന് സഞ്ജു സാംസണിന് സാധിച്ചു. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ പിന്തുണക്കാന്‍ സാധ്യത കുറവാണ്. കെ എല്‍ രാഹുലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ച് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

hardik pandya

നാലാം പേസറായി ആര്?

പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനുമൊപ്പം മുഹമ്മദ് ഷമിയുമെത്തുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമി. എന്നാല്‍ ഓസീസ് പരമ്പരക്ക് മുമ്പ് തിരിച്ചുവരവ് നടത്താന്‍ ഷമിക്ക് സാധിച്ചേക്കും. അങ്ങനെ വന്നാലും നാലാം പേസറായി ആരെന്നതാണ് ചോദ്യം. ആകാശ് ദീപ്, യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരില്‍ നിന്ന് ആരെയാവും പരിഗണിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.

ഹാര്‍ദിക് പാണ്ഡ്യ എത്തുമോ?

പേസ് ഓള്‍റൗണ്ടര്‍ക്ക് വിദേശ പിച്ചുകളില്‍ നിര്‍ണ്ണായക റോളാണുള്ളത്. ഓസ്‌ട്രേലിയക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുണ്ടെന്നിരിക്കെ ഇന്ത്യക്ക് ആശങ്കകളേറെയാണ്. നിലവില്‍ ടെസ്റ്റില്‍ പരിഗണിക്കാവുന്ന മികച്ച പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ല. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്.

ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടെസ്റ്റിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് വിവരം. താരം കഴിഞ്ഞ ദിവസങ്ങളില്‍ റെഡ് ബോളില്‍ പരിശീലനം നടത്തിയത് ഇത് സൂചിപ്പിക്കുന്നതാണ്. ഹാര്‍ദിക് കളിച്ചില്ലെങ്കില്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ വേട്ടയാടാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, September 24, 2024, 12:46 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+