Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്താണ് ഇന്ത്യ കാട്ടുന്നത്? പാളുന്നത് അവിടെ! പിഴവ് ചൂണ്ടിക്കാട്ടി പുജാര

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്കരുത്തില്‍ 337 റണ്‍സെടുത്തു. ലീഡ് വഴങ്ങി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസ്‌ട്രേലിയയെക്കാള്‍ 29 റണ്‍സിന് പിന്നിലാണ് ഇന്ത്യ.

റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി കൂട്ടുകെട്ട് നിര്‍ണ്ണായകമാവും. ഈ കൂട്ടുകെട്ട് പൊളിഞ്ഞാല്‍ ഇന്ത്യ ഇന്നിങ്്‌സ് തോല്‍വിയിലേക്ക് നീങ്ങാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രമുഖരെല്ലാം നിരാശപ്പെടുത്തുമ്പോള്‍ ടീം വലിയ നാണക്കേടിലേക്കാണ് നീങ്ങുന്നത്. പെര്‍ത്തിലെ ജയത്തിന്റെ ആവേശത്തോടെ ഇറങ്ങിയ ഇന്ത്യ നാണംകെട്ട പ്രകടനമാണ് അഡ് ലെയ്ഡില്‍ കാഴ്ചവെക്കുന്നതെന്ന് പറയാം.

ഇപ്പോഴിതാ രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാര.

ഷോട്ട് സെലക്ഷനെതിരേ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷനേയും ബാറ്റിങ് സമീപനത്തേയുമാണ് ചേതേശ്വര്‍ പുജാര വിമര്‍ശിക്കുന്നത്. താരങ്ങള്‍ ക്ഷമ കാട്ടുന്നില്ലെന്നും തുടക്കത്തിലേ തന്നെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതുമാണ് തിരിച്ചടിയാകുന്നതെന്നാണ് പുജാര പറയുന്നത്. 'ഇന്നത്തെ ഇന്ത്യയുടെ ബാറ്റിങ് കാണുമ്പോള്‍ ടീം മീറ്റിങ്ങില്‍ പോസിറ്റീവായി കളിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. പെര്‍ത്തില്‍ ന്യൂബോളില്‍ നമ്മള്‍ കരുതലോടെയാണ് കളിച്ചത്.

എന്നാല്‍ അഡ്‌ലെയ്ഡില്‍ ആദ്യത്തെ 15 ഓവറില്‍ നിരവധി ഷോട്ടുകള്‍ക്ക് താരങ്ങള്‍ ശ്രമിക്കുന്നത്. വലിയ ഷോട്ടുകള്‍ കളിക്കുന്നത് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ സാഹചര്യങ്ങളെ മനസിലാക്കി വേണം കളിക്കാന്‍. ഏത് ഭാഗത്ത് പന്ത് പിച്ച് ചെയ്താല്‍ പന്ത് കൃത്യമായി പോകുമെന്നത് ഏറ്റവും നന്നായിട്ട് അറിയാവുന്നത് ഓസീസ് പേസര്‍മാര്‍ക്കാണ്. അതുകൊണ്ടുതന്നെ നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പം കൂടി ജാഗ്രത കാട്ടണം' പുജാര പറഞ്ഞു.

rohit sharma

ഇന്ത്യയുടെ ആക്രമണ ശൈലി തിരിച്ചടി

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. യശ്വസി ജയ്‌സ്വാള്‍ കടന്നാക്രമിച്ച് കളിച്ചാണ് തുടങ്ങിയത്. സാഹസിക ഷോട്ടുകളടക്കം കളിച്ച താരം 24 റണ്‍സെടുത്താണ് മടങ്ങിയത്. ബോളണ്ടിന്റെ പന്തിലാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കെ എല്‍ രാഹുല്‍, വിരാട് കോലി, മധ്യനിരയിലേക്കെത്തിയ രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം ആംഗര്‍ റോളാണുള്ളത്. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

രോഹിത് ശര്‍മ മധ്യനിരയിലേക്കെത്തിയപ്പോള്‍ താരത്തിന് ഒന്നും ചെയ്യാനാകുന്നില്ല. ഓപ്പണിങ്ങില്‍ പുലിയായിരുന്ന രോഹിത് ഇപ്പോള്‍ മധ്യനിരയില്‍ മുട്ടിടിച്ചാണ് ബാറ്റ് ചെയ്യുന്നത്. രോഹിത് മധ്യനിരയില്‍ ബാറ്റു ചെയ്യുന്നതിലും നല്ലത് വിശ്രമമെടുക്കുന്നതാണ്. ദ്രുവ് ജുറേലും സര്‍ഫറാസ് ഖാനുമെല്ലാം അവസരം കാത്തിരിക്കുകയാണ്. ഈ സമയത്ത് രോഹിത് വഴിമാറിക്കൊടുക്കുന്നതാണ് ഇന്ത്യക്ക് എന്തുകൊണ്ടും നല്ലതെന്ന് പറയാം.

ഓസീസ് ബൗളര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു

ഓസീസ് ബൗളര്‍മാരുടെ പ്രകടനം വളരെ ഗംഭീരമാണ്. അവര്‍ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നു. നേരത്തെ നമ്മള്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ സ്റ്റംപിലാണ് ആക്രമിക്കുന്നത്. ഫുള്ളര്‍ പന്തുകളാണ് കൂടുതല്‍ ഉപയോഗിച്ചത്. ഓസീസ് ബൗളര്‍മാര്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു. അവര്‍ ഓഫ് സ്റ്റംപിന്റെ മുകള്‍ ഭാഗമാണ് ലക്ഷ്യമിട്ടത്. കൂടാതെ പിച്ചിലെ ബൗണ്‍സിനെ നന്നായി ഉപയോഗിച്ചു. ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പ്രതിരോധത്തെ വിശ്വസിക്കണം.

ബൗളിങ് മികച്ചതാവുമ്പോള്‍ ഷോട്ട് തിരഞ്ഞെടുപ്പും മികച്ചതാവണം. കുറച്ച് കൂടി ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കണം. പ്രതിരോധത്തില്‍ കൂടുതല്‍ ആത്മവിശ്വാസം കാട്ടണം. എനിക്ക് തോന്നുന്ന മറ്റൊരു പ്രധാന പ്രശ്‌നം പിങ്ക് ബോളിലെ അനുഭവസമ്പത്ത് ഇല്ലായ്മയാണ്' പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 7, 2024, 22:40 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+