Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശര്‍ദ്ദുല്‍ 0/78, ഷമി 5/51; ലോകകപ്പില്‍ കളിക്കുക ശര്‍ദ്ദുല്‍, ഇന്ത്യയേ ഇതു ചെയ്യൂ!

ഓസ്‌ട്രേലിയയുമായുള്ള ആദ്യ ഏകദിനത്തില്‍ ബൗളിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ശര്‍ദ്ദുല്‍ ടാക്കൂറിനെ ട്രോളിയിരിക്കുകയാണ് ആരാധകര്‍. ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്ത മറ്റു അഞ്ചു ബൗളര്‍മാരും ഓസീസ് ബാറ്റിങിനു കടിഞ്ഞാണിടാന്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്തപ്പോള്‍ യാതൊരു ലക്കും ലഗാനുമില്ലാതെയായിരുന്നു ശര്‍ദ്ദുലിന്റെ ബൗളിങ്. 10 ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 78 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്. 7.80 എന്ന ദയനീയ ഇക്കോണമി റേറ്റിലായിരുന്നു ഇത്.

കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതിലും ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും മിടുക്കനായ ശര്‍ദ്ദുലിനു ഈ കളിയില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായില്ല. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന്റെയും ഭാഗമായ അദ്ദേഹത്തെ എന്തു കണ്ടിട്ടാണ് ടീമിലെടുത്തിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനറിയാം എന്ന കാരണം കൊണ്ടു മാത്രം ഇത്രയും മോശമായി പന്തെറിയുന്ന, റണ്‍സ് വാരിക്കോരി നല്‍കുന്ന ശര്‍ദ്ദുലിനെ ടീമിലെടുത്തത് അബദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

SHARDUL THAKUR

ലോകകപ്പില്‍ നമ്മുടെ മൂന്നാമത്തെ പേസര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണെന്നത് എത്ര വലിയ നാണക്കേടാണ്. ഭാഗ്യമില്ലെങ്കില്‍ ബൗളറെന്ന നിലയില്‍ ശര്‍ദ്ദുല്‍ ഒന്നുമല്ലെന്നും ആരാധകര്‍ ആഞ്ഞടിച്ചു. ശര്‍ദ്ദുല്‍ ടാക്കൂര്‍ 10 ഓവറില്‍ വിക്കറ്റില്ലാതെ 78 റണ്‍സ്. മുഹമ്മദ് ഷമി 10 ഓവറില്‍ 51 റണ്‍സിന് അഞ്ചു വിക്കറ്റ്. പക്ഷെ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഷമിക്കു പകരം ശര്‍ദ്ദുലിനെയായിരിക്കും കളിപ്പിക്കുക. ഇതൊക്കെ ഇന്ത്യയില്‍ മാത്രമേ നടക്കുകയുള്ളൂവെന്നു ആരാധകര്‍ വിമര്‍ശിക്കുന്നു.

ശര്‍ദ്ദുല്‍ ടാക്കൂര്‍ ഈ കളിയില്‍ വിക്കറ്റൊന്നുമില്ലാതെ എട്ടിനടുത്ത് ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 78 റണ്‍സാണ്. മുഹമ്മദ് ഷമിയാവട്ടെ 10 ഓവറില്‍ 51 റണ്‍സിനു അഞ്ചു വിക്കറ്റുകളും പിഴുതു. ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യയുടെ മൂന്നാമത്തെ പേസറെന്നു ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

നമ്മുടെ ആദ്യത്തെ ഏഴു ബാറ്റര്‍മാര്‍ നന്നായി കളിക്കുകയാണെങ്കില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു ബാറ്റിങിനായി ഇറങ്ങേണ്ടതായി വരില്ല. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ നന്നായി ബൗള്‍ ചെയ്താല്‍ ബൗളിങിലും ശര്‍ദ്ദുല്‍ ടാക്കൂറിനെ ടീമിനു ആവശ്യമില്ലെന്നും ആരാധകര്‍ വിലയിരുത്തി.

SHARDUL THAKUR

അതേസമയം, ഇന്ത്യക്കു ആദ്യ ഏകദിനത്തില്‍ 277 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് 276 റണ്‍സിനു പുറത്താവുകയായിരുന്നു. ഇന്നിങ്‌സിലെ അവസാന ബോളിലായിരുന്നു ഓസീസ് ഓള്‍ ഔട്ടായത്. ഡേവിഡ് വാര്‍ണര്‍ (52), ജോഷ് ഇംഗ്ലിസ് (45), സ്റ്റീവ് സ്മിത്ത് (41), മാര്‍നസ് ലബ്യുഷെയ്ന്‍ (39) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്നിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, ആദം സാംപ.

Story first published: Friday, September 22, 2023, 20:09 [IST]
Other articles published on Sep 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+