Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിഭാശാലികളാണ്, എന്നാല്‍ പ്രശ്‌നം ഉണ്ട്- ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും തന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. തീപ്പൊരി ബൗളര്‍മാരായി ഓസ്‌ട്രേലിയയിലേക്കെത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ മത്സരത്തില്‍ കടലാസ് പുലികളായി. രണ്ട് മത്സരത്തിലും വളരെ അനായാസമായാണ് 350ന് മുകളില്‍ ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തത്. ഇന്ത്യ തോറ്റ രണ്ട് മത്സരത്തിലും ബൗളര്‍മാരുടെ പ്രകടനമാണ് നിരാശപ്പെടുത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പ്രതികരിച്ചത്. 'ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതിഭയെക്കുറിച്ച് ഒരു സംശയവുമില്ല,എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ മികച്ച ലെങ്ത് കണ്ടെത്തുകയെന്നതാണ് പ്രധാനം. എന്നാല്‍ ഇതുവരെയായും അതിന് സാധിച്ചിട്ടില്ല'-ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

irfanpathan

ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവരില്‍ വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തി. ബൂംറ വിക്കറ്റ് നേടുന്നുണ്ടെങ്കിലും ബൂംറയ്ക്ക് പ്രതിഭക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ന്യൂബോളില്‍ മികവ് കാട്ടുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെടുന്നു. രണ്ട് മത്സരത്തില്‍ സെഞ്ച്വറിക്കൂട്ടുകെട്ടാണ് ഓസീസ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്. അതിനാല്‍ത്തന്നെ പിന്നീടെത്തിയവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ പന്തുകൊണ്ട് തുടക്കത്തിലേ ആധിപത്യം കാട്ടാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. സ്വിങ് ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ നന്നായി പ്രകടനമാകുന്നു. ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ കടുത്ത തിരിച്ചടിയാണ്. ഷമിയുടെ ഷോര്‍ട്ട് ബോളുകള്‍ ഓസ്‌ട്രേലിയക്ക് വെല്ലുവിളിയായി കരുതിവെച്ചിരുന്നതാണെങ്കിലും മത്സരത്തില്‍ അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. യോര്‍ക്കര്‍ എറിയുന്നതില്‍ ബൂംറ പരാജയപ്പെടുന്നു. ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാനും സാധിക്കുന്നില്ല.

മൂന്നാം പേസറായി ഇന്ത്യ പരിഗണിക്കുന്ന നവദീപ് സൈനിയുടെ ബൗളിങ് നിരാശാജനകമാണ്. രണ്ട് മത്സരത്തിലും അദ്ദേഹത്തിന് തിളങ്ങാനായില്ല. അതിനാല്‍ത്തന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യ സൈനിക്ക് വിശ്രമം നല്‍കിയേക്കും. പകരം ശര്‍ദുല്‍ ഠാക്കൂറോ ടി നടരാജനെ ടീമില്‍ ഇടം പിടിച്ചേക്കും. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ നടരാജന് അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ സാധ്യതയുണ്ട്. കാരണം ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ പേസര്‍മാരായി മറ്റാരുമില്ല. കൂടാതെ നടരാജനെ നേരിട്ട് പരിചയമില്ലാത്തതും ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ സഹായിച്ചേക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയും നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കും.

Story first published: Monday, November 30, 2020, 12:52 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+