Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനോടു അഗാര്‍ക്കര്‍ സംസാരിച്ചു, ആവശ്യപ്പെട്ടത് ഈ കാര്യം! ടീമിലേക്ക് വഴി അടഞ്ഞിട്ടില്ല

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനെതിരേ വിമര്‍ശനം ശക്തമാകവെ ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദേശീയ ടീമിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നും വൈകാതെ മടങ്ങിയെത്താന്‍ സാധിക്കുമെന്നുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കി രണ്ടാംനിര ടീമിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

സഞ്ജുവിനു പകരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ഓസീസിനെതിരേ ടീമില്‍ ഇടം പിടിച്ചത്. ഇതാടെ സഞ്ജുവിനെ മറികടന്ന് ജിതേഷ് വിക്കറ്റ് കീപ്പര്‍മാരുടെ റേസില്‍ മുന്നില്‍ കയറിയതായി എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

SANJU SAMSOIN

സമാപിച്ച ഏകദിന ലോകകപ്പിന്റെ ഭാഗമായ മുന്‍നിര കളിക്കാര്‍ക്കെല്ലാം ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. സൂര്യയെക്കൂടാതെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഈ പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ സഞ്ജുവിനു തീര്‍ച്ചയായും ടീമില്‍ ഇടം ലഭിക്കേണ്ടതുമായിരുന്നു.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ജിതേഷിനു ടീമിലേക്കു വിളിയെത്തിയത്. ഏഴു മാസങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ജിതേഷുള്‍പ്പെടെയുള്ള യുവതാരങ്ങളെ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരീക്ഷിക്കുന്നത്.

പക്ഷെ ദേശീയ ടീമിലേക്കുള്ള വഴി ഇപ്പോഴും സഞ്ജുവിനു മുന്നില്‍ പൂര്‍ണമായി അടഞ്ഞിട്ടുമില്ല. ഭാവിയുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഗാര്‍ക്കര്‍ സഞ്ജുവുമായി മുംബൈയില്‍ വച്ചു സംസാരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

100 ശതമാനമല്ല, മറിച്ച് 200 ശതമാനവും സഞ്ജു ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗം തന്നെയാണെന്നാണ് വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും സഞ്ജുവിനോടു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

നിലവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരള ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. ഈ പരമ്പരയില്‍ കേരളത്തിനായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു വൈകാതെ ദേശീയ ടീമിലേക്കു മടങ്ങിയെത്താം.

SANJU SAMSON

അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലായിരുന്നു സഞ്ജു അവസാനമായി കളിച്ചത്. അദ്ദേഹത്തിനു കീഴില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തിരുന്നു. പക്ഷെ ബാറ്ററെന്ന നിലയില്‍ ഈ ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

ആറു ഇന്നിങ്‌സുകളിലാണ് അദ്ദേഹം കേരളത്തിനായി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 138 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ റിയാന്‍ പരാഗ് നയിച്ച അസമുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പൂജ്യത്തിനാണ് അദ്ദേഹം ഈ മല്‍സരത്തില്‍ പുറത്തായത്.

അതേസമയം, ഏഷ്യാ കപ്പിനു മുമ്പ് നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അതിനു ശേഷം ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഓസീസുമായുള്ള ഏകദിന പരമ്പര, ഏകദിന ലോകകപ്പ് എന്നിവയില്‍ നിന്നെല്ലാം അദ്ദേഹം തഴയപ്പെടുകയും ചെയ്തു.

Story first published: Thursday, November 23, 2023, 5:59 [IST]
Other articles published on Nov 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+