Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സെവാഗ്- ഹെയ്ഡന്‍ ഓപ്പണിങ്, ദ്രാവിഡ് പുറത്ത്!! നയിക്കാന്‍ പോണ്ടിങ്; ഓള്‍ടൈം 11

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരു വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ഇരുടീമുകളിലെയും എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത 11 തിരഞ്ഞെടുത്തിരിക്കുകയാണ് ചാറ്റ്ജിപിടി (ChatGPT). ഓസീസ് താരങ്ങള്‍ക്കാണ് ലേലത്തില്‍ നേരിയ മുന്‍തൂക്കമുള്ളതെന്നു കാണാം. 11 പേരില്‍ ആറും ഓസീസ് താരങ്ങളാണ്. ഇന്ത്യയുടെ അഞ്ചു പേര്‍ക്കാണ് സംയുക്ത ഇലവനിലേക്കു നറുക്കു വീണത്.

ടെസ്റ്റില്‍ ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ടീമില്‍ ഇടം ലഭിച്ചില്ലെന്നതാണ് ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം. കൂടാതെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ നായകന്‍ വിരാട് കോലിയും തഴയപ്പെട്ടു. ചാറ്റ്ജിപിടിയുടെ സംയുക്ത ഇലവനില്‍ ഇടം നേടിയ താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

SACHIN TENDULKAR

ടോപ്പ് ത്രീ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ സംയുക്ത പ്ലെയിങ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസമായ മാത്യു ഹെയ്ഡനുമായിരിക്കും. ആദ്യ ബോള്‍ മുതല്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാവാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.

മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരുടെ നിരയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന താരമാണ് അദ്ദേഹം. ചാറ്റ്ജിപിടി തിരഞ്ഞെടുത്തിരിക്കുന്ന സംയുക്ത ഇലവനെ നയിക്കുന്നതും പോണ്ടിങ് തന്നെയാണ്.

മധ്യനിരയില്‍ ആരൊക്കെ

ഓള്‍ടൈം ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ കളിക്കുക ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ഓസ്ട്രലിയയുടെ സ്റ്റീവ് സ്മിത്ത്, മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവരും കളിക്കും.

റെക്കോര്‍ഡുകള്‍ തകര്‍ത്തുകയെന്നത് ഹോബിയാക്കി മാറ്റിയ സച്ചിന്‍ ഒട്ടുമിക്ക നേട്ടങ്ങളും തന്റെ പേരില്‍ കുറിച്ച ശേഷമാണ് പടിയിറങ്ങിയത്. 51 സെഞ്ച്വറികളും 69 ഫിഫ്റ്റികളുമടക്കം ടെസ്റ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 15,921 റണ്‍സാണ്. സ്മിത്താവട്ടെ അധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ഈ ഫോര്‍മാറ്റില്‍ ഓസീസിന്റെ നിര്‍ണായക താരം കൂടിയാണ് അദ്ദേഹം.

ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു ലക്ഷ്മണ്‍. നാട്ടിലും വിദേശത്തും പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ഗില്‍ക്രിസ്റ്റ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ വളരെ വേഗം മല്‍സരഗതി തന്നെ മാറ്റാനും അദ്ദേഹത്തിനു സാധിക്കും.

ANIL KUMBLE

ബൗളിങ് നിര

ബൗളിങ് ലൈനപ്പില്‍ മുന്നു സ്പിന്നര്‍മാരും ഒരു ഫാസ്റ്റ് ബൗളറുമാണുള്ളത്. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനു ടീമില്‍ ഇടം ലഭിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ മുന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുമാണ് മറ്റു രണ്ടു പേര്‍. ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഫാസ്റ്റ് ബൗശിങിനു ചുക്കാന്‍ പിടിക്കുക.

ഓള്‍ടൈം പ്ലെയിങ് ഇലവന്‍

മാത്യു ഹെയ്ഡന്‍, വീരേന്ദര്‍ സെവാഗ്, റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സ്റ്റീവ് സ്മിത്ത്, വിവിഎസ് ലക്ഷ്മണ്‍, ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, ഗ്ലെന്‍ മഗ്രാത്ത്.

Story first published: Thursday, November 21, 2024, 13:18 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+