For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കത്തിക്കയറി സ്റ്റാര്‍ക്ക്!! മാനംകാത്ത് നിതീഷ്; ഓസീസ് പിടിമുറുക്കുന്നു

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. മിച്ചെല്‍ സ്റ്റാര്‍ക്ക് കത്തിക്കയറിയ ആദ്യദിനം ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ലഞ്ച് ബ്രേക്കിനു പിന്നാലെ 180 റണ്‍സിനു ആദ്യദിനം കൂടാരം കയറുകയായിരുന്നു. മറുപടിയില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഒരു വിക്കറ്റിനു 86 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ഒമ്പതു വിക്കറ്റകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 94 റണ്‍സ് കൂടി മതി. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് പുറത്തായത്. നതാന്‍ മക്‌സ്വീനിയും (38*) മാര്‍നസ് ലബ്യുഷെയ്‌നുമാണ് (20*) ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യയുടെ ഏക വിക്കറ്റ് ജസ്പ്രീത് ബുംറയ്ക്കാണ്.

AUSTRALIAN TEAM

രക്ഷകനായി നിതീഷ്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടുടെ തീരുാനം പിഴയ്ക്കുകയായിരുന്നു. വെറും 180 റണ്‍സില്‍ ഇന്ത്യ കൂടാരം കയറി. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍ കളിക്കുന്ന യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയുടെ (42) പ്രകടനമാണ് ടീമിന്റെ മാനംകാത്തത്. 54 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

കെഎല്‍ രാഹുല്‍ (37), ശുഭ്മന്‍ ഗില്‍ (31), ആര്‍ അശ്വിന്‍ (22), റിഷഭ് പന്ത് (21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്്‌കോറര്‍മാര്‍. മറ്റുള്ളവരൊന്നും ബാറ്റിങില്‍ ക്ലിക്കായില്ല. യശസ്വി ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), ഹര്‍ഷത് റാണ (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4*) എന്നിവര്‍ക്കൊന്നും ബാറ്റിങില് കാര്യമമായ സംഭാവന നല്‍കാനായില്ല.

കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ കഥ കഴിച്ചത്. 14.1 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ റണ്‍സ വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഞെട്ടലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി വീരനായ ജയ്‌സ്വാളിനെ ആദ്യ ദിനത്തിലെ ആദ്യ ബോളില്‍ തന്നെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍- ഗില്‍ ജോടി 69 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഈ ജോടി കരുത്താര്‍ജിക്കവെയാണ് ഓസീസ് തിരിച്ചടിച്ചത്.

YASHASVI JAISWAL

ലഞ്ച് ബ്രേക്കിനനു തൊട്ടുമുമ്പ് 12 റണ്‍സിനിടെ ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ പിഴുത് ഓസീസ് ആധിപത്യം നേടി. ഇതോടെ ഒന്നിന് 68ല്‍ നിന്നും ഇന്ത്യ നാലിന് 81ലേക്കും വീണു. പിന്നീടൊരു തിരിച്ചപുവരവ് ഇന്ത്യക്കു അസാധ്യവുമായിരുന്നു. രോഹിത്തും റിഷഭും ലഞ്ച് ബ്രേക്കിനു പിന്നാലെ മടങ്ങിയതോടെ ഇന്ത്യ ആറിന് 109 റണ്‍സിലേക്കും വീണു. തുടര്‍ന്നാണ് നിതീഷിന്റെയും അശ്വിന്റെയും അഗ്രസീവ് ഇന്നിങ്‌സുകകള്‍ ടീമിനെ 180 വരെയെത്തിച്ചത്.

നേരത്തേ ആദ്യ ടെസ്റ്റിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടയാണ് ഇന്ത്യ ഇറങ്ങിയത്. ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കു പകരം രോഹിത്, ഗില്‍, അശ്വിന്‍ എന്നവര്‍ പ്ലെയിങ് ഇലവനിലേക്കു വന്നു. മറുഭാഗത്തു ഓസീസ് ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. ജോഷ് ഹേസല്‍വുഡിനു പകരം സ്‌കോട്ട് ബോളണ്ടിനെ ഇറക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.

Story first published: Friday, December 6, 2024, 6:12 [IST]
Other articles published on Dec 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+