For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS T20: പരമ്പര പിടിക്കാന്‍ കംഗാരുക്കള്‍, തിരിച്ചുവരാന്‍ ഇന്ത്യ, പ്രിവ്യൂ, സാധ്യതാ 11

ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ ഇനിയൊരു തോല്‍വികൂടി ഉള്‍ക്കൊള്ളാനാവില്ല

1

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം (23-9) നാളെ നാഗ്പൂരില്‍. മൊഹാലിയില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് സന്ദര്‍ശകര്‍ പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസവും അവര്‍ക്കുണ്ടാവും. കരുത്തുറ്റ താരനിര രണ്ട് ടീമിനൊപ്പവും ഉണ്ട്. വാശിയേറിയ പോരാട്ടം രണ്ടാം മത്സരത്തിലും പ്രതീക്ഷിക്കാം. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ ഇനിയൊരു തോല്‍വികൂടി ഉള്‍ക്കൊള്ളാനാവില്ല. ഏഷ്യാ കപ്പിലെ വമ്പന്‍ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്ത്യയുള്ളത്. അതിന് പിന്നാലെയാണ് ഓസീസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി. നാഗ്പൂരില്‍ ജയിക്കാനാവാത്ത പക്ഷം ഇന്ത്യ പരമ്പര കൈവിടും. അതുകൊണ്ട് തന്നെ രണ്ടാം ടി20 ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണെന്ന് പറയാം.

1

ഇന്ത്യയെ സംബന്ധിച്ച് ബൗളിങ് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ടീമിന് വലിയ തലവേദന ഉണ്ടാക്കുന്ന തരത്തിലാണ് ബൗളര്‍മാരുടെ പ്രകടനം. പ്രത്യേകിച്ച് ഭുവനേശ്വര്‍ കുമാറിന്റെ മോശം ഫോം. ഇന്ത്യയുടെ സീനിയര്‍ പേസറെന്ന നിലയില്‍ താരത്തില്‍ വലിയ പ്രതീക്ഷ വെക്കുമ്പോഴും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വലിയ ടീമുകള്‍ക്കെതിരേ ഇറങ്ങുമ്പോള്‍ ഭുവിക്ക് തിളങ്ങാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.

19ാം ഓവറില്‍ ഭുവി ദുരന്തമായി മാറുന്നു. ഏഷ്യാ കപ്പിലടക്കം ഡെത്ത് ഓവറില്‍ ഭുവി തല്ലുവാങ്ങുന്നുണ്ട്. ഭുവനേശ്വറെ പരമാവധി പവര്‍പ്ലേയില്‍ ഉപയോഗിച്ച് ഡെത്ത് ഓവറിലേക്ക് മറ്റൊരു ബൗളറെ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. അര്‍ഷദീപ് സിങ്ങാണ് അതിന് ബെസ്റ്റ്. ന്യൂബോളില്‍ തിളങ്ങാനാവില്ലെങ്കിലും ഡെത്ത് ഓവറില്‍ അര്‍ഷദീപ് മികവ് കാട്ടുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ പേസര്‍ വേണ്ടതും അത്യാവശ്യമായിരിക്കുകയാണെന്ന് പറയാം. എന്നാല്‍ അര്‍ഷദീപിനെ ഇന്ത്യ ഓസീസ് പരമ്പരക്ക് പരിഗണിച്ചട്ടില്ല.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2

ജസ്പ്രീത് ബുംറയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് മടക്കികൊണ്ടുവന്നേക്കും. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിനെയും വിശ്വസിക്കാനാവില്ല. ഹര്‍ഷല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനും പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ളവനുമാണ്. ഭേദപ്പെട്ട നിലയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാനും താരത്തിനാവും. എന്നാല്‍ ബൗളറെന്ന നിലയില്‍ ദുരന്തമാവുന്നു. ഇക്കോണി വളരെ മോശം. പരിക്കിന്റെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ വീണ്ടും തല്ലുകൊള്ളിയാവുകയാണ്.

ഉമേഷ് യാദവ് അനുഭവസമ്പന്നനായ സീനിയര്‍ പേസറാണ്. മൂന്നര വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ഉമേഷിനായെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. ഭുവനേശ്വറിനെ നിലനിര്‍ത്തി ഹര്‍ഷല്‍ പട്ടേലിനെയും ഉമേഷ് യാദവിനെയും ഇന്ത്യ പുറത്തിരുത്തണം. പകരക്കാരായി ജസ്പ്രീത് ബുംറയും ദീപക് ചഹാറുമാണ് ഇറങ്ങേണ്ടത്.

3

സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹാലിന് പകരം ഇന്ത്യ രവി ബിഷ്‌നോയിയെ പരിഗണിക്കേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. ഓസീസ് പരമ്പരയില്‍ ഇന്ത്യ ബിഷ്‌നോയിലെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലയിലാണ് തോല്‍വികളുണ്ടാവുന്നതെന്നതാണ് വസ്തുത. റിഷഭ് പന്തിനെ പ്ലേയിങ് 11 തിരിച്ചെത്തിക്കേണ്ടതും അത്യാവശ്യം. ഇന്ത്യന്‍ നിരയില്‍ വേറെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ല. അതുകൊണ്ട് തന്നെ റിഷഭിന് അവസരം നല്‍കേണ്ടതായുണ്ട്.

ഫീല്‍ഡിങ്ങിലും ഇന്ത്യക്ക് മെച്ചപ്പെടേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ മൂന്ന് ക്യാച്ചാണ് ഇന്ത്യ പാഴാക്കിയത്. ടി20യില്‍ ഫീല്‍ഡിങ് പിഴവ് സംഭവിക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു റണ്‍സ് പോലും മത്സരഫലത്തെ മാറ്റിമറിക്കും. മറുവശത്ത് ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണ്. നിലവിലെ ലോക ജേതാക്കളാണ്. ആ മികവ് അവര്‍ കാട്ടുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യ കൂടുതല്‍ ഭയക്കണം. ഫിനിഷര്‍ റോളില്‍ ടിം ഡേവിഡും മാത്യു വേഡും അവര്‍ക്കൊപ്പമുണ്ട്. വേഡ് അനായാസം മത്സരഫലത്തെ മാറ്റുന്ന ശൈലിക്കുടമയാണ്. താരസമ്പന്നമായ ഓസീസ് ടീമിനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

4

സാധ്യതാ 11: ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്/റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍/ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ/ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍,

ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ടിം ഡേവിഡ്, ജോഷ് ഇന്‍ഗിസ്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ഇല്ലിസ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്‌

Story first published: Thursday, September 22, 2022, 7:28 [IST]
Other articles published on Sep 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+