Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജു ടെസ്റ്റ് മറന്നേക്കൂ!! ഇനി നടക്കില്ല? ഓസീസ് മണ്ണില്‍ ഹീറോയായി ജുറേല്‍

മെല്‍ബണ്‍: ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയെന്ന സഞ്ജു സാംസിന്റെ മോഹം ഉടനെയൊന്നും നടക്കാന്‍ പോവുന്നില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. യുവതാരം ധ്രുവ് ജുറേവാണ് വണ്‍മാന്‍ ഷോയിലൂടെ സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലാണ് ഇന്ത്യന്‍ എ ടീമിനായി ഒന്നാമിന്നുങ്‌സില്‍ ജുറേല്‍ കസറിയത്.

റുതുരാജ് ഗെയ്ക്വാദ് നയിച്ച ടീമിന്റെ ബാറ്റിങ് ലൈനപ്പ് തകര്‍പ്പന്നടിഞ്ഞപ്പോള്‍ രക്ഷകനായത് ജുറേലായിരുന്നു. ആറാമനായി ക്രീസിലെത്തിയ അദ്ദേഹം ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിന്റെ മാനം കാക്കുകയായിരുന്നു. 80 റണ്‍സുമായാണ് ജുറേല്‍ ടീമിന്റെ അമരക്കാരനായി മാറിയത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

DHRUV JUREL

രക്ഷകനായി ജുറേല്‍

കന്നി ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ധ്രുവ് ജുറേല്‍ കിടിലന്‍ ഇന്നിങ്‌സുമായിട്ടാണ് ഇന്ത്യയുടെ ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയാണെന്നു അടിവരയിട്ടത്. ഓസ്‌ട്രേിലയയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍ക്കു മുട്ടിടിച്ചപ്പോള്‍ അദ്ദേഹം പഴുതടച്ച ഇന്നിങ്‌സുമായി കൈയടി നേടുകയായിരുന്നു.

186 ബോളില്‍ ആറു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജുറേലിന്റെ ഇന്നിങ്‌സ്. ഒന്നാമന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടല്‍ 161 റണ്‍സിലെത്തിച്ചതും അദ്ദേഹത്തിന്റെ പോരാട്ടവീര്യം തന്നെയാണ്. ദേവ്ദത്ത് പടിക്കല്‍ (26), നിതീഷ് റെഡ്ഡി (16), പ്രസിദ്ധ് കൃഷ്ണ (14) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

ഇന്ത്യന്‍ ടോപ്പ് ഫോറിലെ നാലു പേരും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. അഭിമന്യു ഈശ്വരന്‍ (0), കെഎല്‍ രാഹുല്‍ (4), സായ് സുദര്‍ശന്‍ (0), നായകന്‍ റുതുരാജ് ഗെയ്ക്വാദ് (4) എന്നിവരെല്ലാം ഫ്‌ളോപ്പായി മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ നാലു വിക്കറ്റിനു 11 റണ്‍സിലേക്കും വീണു.

തുടര്‍ന്നാണ് ദേവ്ദത്ത്- ജുറേല്‍ ജോടി 53 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കയറ്റിയത്. ആറാം വിക്കറ്റില്‍ നിതീഷിനൊപ്പം 39 റണ്‍സും ജുറേല്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ്, തനുഷ് കോട്ടിയാന്‍ (0), ഖലീല്‍ അഹമ്മദ് (1) എന്നിവരെ തുടരെ നഷ്ടമായെങ്കിലും ഒമ്പതാം വിക്കറ്റില്‍ പ്രസിദ്ധിനൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജുറേല്‍ ടീം സ്‌കോര്‍ 150 കടത്തുകയായിരുന്നു.

ഇഷാന് പകരം ജുറേല്‍

ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ധ്രുവ് ജുറേല്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു മുന്നോടിയായി ബാറ്റിങ് പരിശീലനത്തിനായി ഇന്ത്യ എയ്ക്കു വേണ്ടി കളിക്കാന്‍ കെഎല്‍ രാഹുലിനോടും ജുറേലിനോടും ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഓസ്‌ട്രേലിയ എയുമായുള്ള രണ്ടാമത്തെയും അവസാനത്തെയും കളിയില്‍ ഇരുവരും കളിക്കാനിറങ്ങിയത്. നേരത്തേ ആദ്യ ടെസ്റ്റില്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാത്തത്. ഈ മല്‍സരത്തില്‍ ഇഷാനു പകരം ജുറേലിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഫിഫ്റ്റിയോടെ അദ്ദേഹം ടീം മാനേജ്‌മെന്റെ പ്രതീക്ഷ പിടിച്ചുപറ്റിയപ്പോള്‍ രാഹുല്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

SANJU SAMSON

സഞ്ജുവിന് കടുപ്പം

ധ്രുവ് ജുറേലിന്റെ പ്രകടനം കാരണം പണി കിട്ടിത് സഞ്ജു സാംസണിനാണ്. റിഷഭ് പന്തിന്റെ ബാക്കപ്പായി വൈകാതെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് ടീമിലേക്കു പരിഗണിക്കുന്നതായും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇതിനു വേണ്ടി തയ്യാറായി ഇരിക്കണമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചതായി സഞ്ജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ടെസ്റ്റില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന റിഷഭിനെ മറികടന്ന് അദ്ദേഹത്തിനു ടീമിലെത്തുക ദുഷ്‌കരമാണ്. ബാക്കപ്പായി ടെസ്റ്റ് ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു സഞ്ജു. എന്നാല്‍ ബാക്കപ്പ് റോള്‍ ആരും മോഹിക്കേണ്ടെന്നും അതു താന്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്നും വീണ്ടും തെളിയിച്ചിരിക്കുകയാണ് ജുറേല്‍. രണ്ടിലൊരാള്‍ പരിക്കേറ്റ് ടീമിന പുറത്തായാല്‍ മാത്രമേ ഇനി സഞ്ജുവിനു നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

Story first published: Thursday, November 7, 2024, 11:43 [IST]
Other articles published on Nov 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+