Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹെഡിനെപ്പോലെ മിന്നിക്കും, ഇന്ത്യ ഈ താരങ്ങളെ ടെസ്റ്റ് കളിപ്പിക്കൂ; സഞ്ജു വെയ്റ്റിങ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പെര്‍ത്തില്‍ ജയിച്ച് ആതിഥേയരെ ഞെട്ടിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ കാലിടറി. മൂന്ന് ദിവസം പോലും മത്സരം നീട്ടിക്കൊണ്ടുപോകാനാവാതെ നാണംകെട്ട് ഇന്ത്യ തലതാഴ്ത്തിയിരിക്കുകയാണ്. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറക്ക് കീഴില്‍ ജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് തോല്‍ക്കേണ്ടി വന്നത്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് അല്‍പ്പം ആശ്വസിക്കാനുള്ളത്. യശ്വസി ജയ്‌സ്വാളും പോസിറ്റീവ് ക്രിക്കറ്റ് കളിച്ചു. മറ്റ് താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ്. അതിവേഗത്തില്‍ ബാറ്റ് ചെയ്ത് സെഞ്ച്വറിയിലേക്കെത്താന്‍ ഹെഡിന് സാധിച്ചു. ഹെഡ് കടന്നാക്രമിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ താളം തെറ്റി.

മറുവശത്ത് ഇന്ത്യക്ക് ഇത്തരത്തില്‍ കടന്നാക്രമിക്കാന്‍ താരങ്ങളില്ലാതെ പോകുന്നു. ടി20 സ്‌പെഷ്യലിസ്റ്റുകളായി ഇന്ത്യ തളച്ചിട്ടിരിക്കുന്ന ചില താരങ്ങളെ ഇന്ത്യ ടെസ്റ്റിലേക്ക് പിന്തുണക്കേണ്ടതായുണ്ട്. ട്രാവിസ് ഹെഡിനെപ്പോലെ ഇന്ത്യയുടെ തുറുപ്പുചീട്ടാകാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സഞ്ജു സാംസണെ പരിഗണിക്കുമ്പോഴാണ് റിഷഭ് പന്തിന് മുന്നില്‍ വഴിമാറിക്കൊടുക്കേണ്ടതായി വരുന്നത്. എന്നാല്‍ ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജുവിനെ കളിപ്പിക്കാം. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള സഞ്ജു സാംസണ്‍ ഇന്ത്യക്കായി ടി20യില്‍ മിന്നിക്കുന്നുണ്ട്. സഞ്ജുവിനെ ഗൗതം ഗംഭീറും രോഹിത് ശര്‍മയും ടെസ്റ്റിലേക്ക് പരിഗണിക്കാന്‍ തയ്യാറെടുത്തിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ല.

എന്നാല്‍ ഇന്ത്യ ടെസ്റ്റിലേക്ക് പിന്തുണക്കേണ്ട താരമാണ് സഞ്ജു സാംസണ്‍. കടന്നാക്രമിച്ച് കളിക്കാനും സ്പിന്നിനെ നന്നായി നേരിടാനും ശേഷിയുള്ള സഞ്ജുവിന് ടെസ്റ്റില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. ഇതിനുള്ള അവസരം രോഹിത് ശര്‍മയും ഗംഭീറും നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

tilak varma

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാര്‍ യാദവ്. ഇതിനോടകം ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ ലഭിച്ചില്ല. ഗംഭീര്‍ പരിശീലകനായപ്പോള്‍ സൂര്യകുമാറിന് ടെസ്റ്റില്‍ അവസരം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ലഭിച്ചിട്ടില്ല. ഇന്ത്യ ടെസ്റ്റിലേക്ക് സൂര്യകുമാര്‍ യാദവിനെ കൂടുതല്‍ പരിഗണിക്കേണ്ടതാണ്. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ സാധിക്കുന്ന താരത്തിന് സെന രാജ്യങ്ങളിലടക്കം മിന്നിക്കാന്‍ സാധിച്ചേക്കും.

സൂര്യകുമാറിന്റെ ബാറ്റിങ് ശൈലി എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. ഇത് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഗുണം ചെയ്യുന്ന കാര്യമാണ്. ഏത് സാഹചര്യത്തിലും റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സൂര്യകുമാറിനെ ഇന്ത്യ ടെസ്റ്റിലേക്ക് കൂടുതല്‍ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യാനാണ് സാധ്യത. എന്നാല്‍ ഇതിനുള്ള ധൈര്യം കാട്ടാന്‍ പരിശീലക സംഘത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

തിലക് വര്‍മ

ദക്ഷിണാഫ്രിക്കയില്‍ രണ്ട് തുടര്‍ ടി20 സെഞ്ച്വറികളോടെ മിന്നിച്ച താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ ടെസ്റ്റിലേക്ക് പരിഗണിച്ചിട്ടില്ല. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന തിലക് ക്ലാസിക് ശൈലിയില്‍ സിക്‌സര്‍ നേടാനും കരുത്തുള്ളവനാണ്. അതുകൊണ്ടുതന്നെ തിലകിന് ടെസ്റ്റില്‍ കൂടുതല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കും.

എന്നാല്‍ അതിനുള്ള അവസരം ഇപ്പോള്‍ താരത്തിന് ലഭിക്കുന്നില്ല. ടി20 താരമായി മാത്രം തിലകിനെ ഒതുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ തിലക് വര്‍മക്ക് ടെസ്റ്റില്‍ കൂടുതല്‍ അവസരം നല്‍കുന്നത് ടീമിന് ഗുണകരമായി മാറുമെന്ന് നിസംശയം പറയാം.

Story first published: Monday, December 9, 2024, 10:59 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+