For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ലോകകപ്പ് ടീമിലില്ല, പക്ഷെ ഇവരും ഓസീസ് പരമ്പരക്ക് വേണം! ഇന്ത്യന്‍ താരങ്ങളിവരാണ്

ഏഷ്യാ കപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഓസീസ് പരമ്പരയെ കാണുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുന്ന ഓസീസ് മികച്ച ഫോമിലാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ.

ഏകദിന ലോകകപ്പിനായി ഇന്ത്യ പ്രഖ്യാപിച്ച ടീമിനെയാവും ഓസീസ് പരമ്പരയിലും ഇന്ത്യ കളത്തിലിറക്കുക. എന്നാല്‍ ഇന്ത്യ 15 അംഗ ടീമിനെക്കൂടാതെ ചില താരങ്ങളേയും ഒപ്പം കൂട്ടേണ്ടതായുണ്ട്. അത് റിസര്‍വ് താരങ്ങളായി പരിഗണിക്കുന്നവരെയാണ്. സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായി ഒപ്പമുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വരുമ്പോള്‍ ഓസീസ് പരമ്പരയിലും സഞ്ജുവിനെ ഇന്ത്യ ഒപ്പം കൂട്ടേണ്ടതായുണ്ട്.

കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇവര്‍ക്ക് പരിക്കേറ്റാല്‍ പകരം ആദ്യ പരിഗണന സഞ്ജുവിനാണ് ലഭിക്കുകയെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യ ഓസീസ് പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കാതെ ലോകകപ്പില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തുകയും പെട്ടെന്ന് കളിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാവുകയും ചെയ്താല്‍ അദ്ദേഹത്തെയത് പ്രതികൂലമായി ബാധിക്കും.

അതുകൊണ്ടുതന്നെ ടീം സാഹചര്യത്തോടൊപ്പം സഞ്ജുവിന് തുടരാന്‍ അനുവദിക്കേണ്ടതായുണ്ട്. ഏഷ്യാ കപ്പിലേക്ക് കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ഇനി ഏകദിന ലോകകപ്പിലേക്ക് നേരിട്ട് റിസര്‍വ് താരമായി പരിഗണിച്ചാല്‍ അത് സഞ്ജുവിന് പെട്ടെന്ന് ഫോമിലേക്കെത്താന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ റിസര്‍വ് താരമായി ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നവരേയും ഒപ്പം കൂട്ടേണ്ടതായുണ്ട്.

sanju samson

സഞ്ജുവിനെക്കൂടാതെ മറ്റ് ചില താരങ്ങളേയും ഇന്ത്യ പരിഗണിക്കണം. അതിലൊരാള്‍ പ്രസിദ്ധ് കൃഷ്ണയാണ്. ഇന്ത്യ നാലാം പേസറായി പരിഗണിക്കേണ്ട താരമാണ് പ്രസിദ്ധ് കൃഷ്ണ. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇന്ത്യ പ്രസിദ്ധിനെ പരിഗണിക്കേണ്ടി വരും. അതുകൊണ്ടുതന്നെ പ്രസിദ്ധിനേയും ഇന്ത്യ ടീം സാഹചര്യത്തോടൊപ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

മറ്റൊരാള്‍ യുസ്‌വേന്ദ്ര ചഹാലാണ്. കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. കുല്‍ദീപിന്റെ അഭാവമുണ്ടായാല്‍ മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യക്ക് ആവശ്യമാണ്. അതിന് യുസ്‌വേന്ദ്ര ചഹാലിനെ ടീം സാഹചര്യത്തിനൊപ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചഹാല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ ചഹാലിനേയും ടീം സാഹചര്യത്തിനൊപ്പം നിലനിര്‍ത്തേണ്ടതായുണ്ട്.

ഏകദിന ലോകകപ്പില്‍ ഇന്ത്യ ശക്തമായ 15 അംഗ ടീമിനെയാണ് പരിഗണിച്ചിരിക്കുന്നതെങ്കിലും ചില പോരായ്മകള്‍ ഈ ടീമിലുണ്ട്. അതിലൊന്ന് ഇടം കൈയന്‍ പേസറില്ലെന്നതാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇടം കൈയന്‍ പേസിനെ നേരിടുന്നതില്‍ പ്രയാസമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് അര്‍ഷ്ദീപ് സിങ്ങിനേയും പരിഗണിക്കണം. 2011ലെ ലോകകപ്പില്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും തിളങ്ങിയിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യക്കൊപ്പം ഒരു ഇടം കൈയന്‍ പേസര്‍ പോലുമില്ലെന്നത് തിരിച്ചടിയാവാന്‍ സാധ്യതയുള്ള കാര്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ ഒപ്പം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യ കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ നെറ്റ്‌സ് പരിശീലനത്തിനായും പരിഗണിക്കണം. മൊഹ്‌സിന്‍ ഖാനെപ്പോലെയുള്ള യുവ ഇടം കൈയന്‍ പേസര്‍മാരേയും ഒപ്പം കൂട്ടി പരിശീലനം നടത്തിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്‌തേക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, September 10, 2023, 12:41 [IST]
Other articles published on Sep 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+