ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു ടീമുകളെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു കളിയിലു ടീമിനെ കെഎല്‍ രാഹുല്‍ നയിക്കുമ്പോള്‍ അവസാന കളിയില്‍ രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍.
രോഹിത്, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു ആദ്യ രണ്ടു കളിയിലും വിശ്രമം നല്‍കിയിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ആദ്യ രണ്ടു കളിയിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ പരിഗണിച്ചില്ല. ഇതോടെ ആരാധകര്‍ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ കളിക്കില്ല, ലോകകപ്പ് സ്‌ക്വാഡിലുമില്ല. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ മൂന്നാംനിര ടീമിലും സഞ്ജു സാംസണിനു ഇടം ലഭിച്ചില്ല. ഇപ്പോഴിതാ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലും അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു വിശ്രമം നല്‍കുകയും പുതിയ ചിലരെ ടീമിലെടുക്കുകയും ചെയ്തിട്ടും സഞ്ജുവിനെ പരിഗണിച്ചില്ല. 50 പ്ലസ് ഏകദിന ശരാശരിയുള്ള സഞ്ജു നേരത്തേ വന്ന അഭ്യൂഹങ്ങള്‍ പോലെ അയര്‍ലാന്‍ഡ് ടീമില്‍ ചേരുന്നതായിരിക്കും നല്ലത്. ഇരുരാജ്യങ്ങള്‍ക്കും ഇതാവും ഉചിതമെന്നും ആരാധകര്‍ പറയുന്നു.
ചില മുന്‍നിര താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചിട്ടും സഞ്ജു സാംസണിനു അവസര നല്‍കാതിരുന്നത് ടീം മാനേജ്‌മെന്റി്‌ന്റെയും സെലക്ടര്‍മാരുടെയും ഭാഗത്തു നിന്നുണ്ടായ തെറ്റായ തീരുമാനം തന്നെയാണ്. ഒരു താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന നീക്കമാണിത്. സഞ്ജു ഏഷ്യന്‍ ഗെയിംസിലും നേരത്തേ തന്നെ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

സഞ്ജൂ, നിങ്ങളെ ഒരിക്കല്‍ക്കൂടി ഉപദേശിക്കുകയാണ്. നിങ്ങള്‍ ഇന്ത്യ വിട്ട് മറ്റു ഏതെങ്കിലും രാജ്യത്തേക്കു പോവൂ. നിങ്ങള്‍ക്കു ഇന്ത്യന്‍ ക്രിക്കറ്റിലെ രാഷ്ട്രീയത്തെയും മുംബൈ ഇന്ത്യന്‍സ് ലോബിയെയും രോഹിത് ശര്‍മയെയും ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.
ടീമിലെ മുഴുന്‍ പേര്‍ക്കും വിശ്രമം നല്‍കിയാലും സഞ്ജു സാംസണിനെ എടുക്കാതിരിക്കാന്‍ അവര്‍ എല്ലാ വിധത്തിലും ശ്രമിക്കും. ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്? എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും അവഗണിക്കപ്പെടുന്നയാളായി അദ്ദേഹം മാറുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
റുതുരാജ് ഗെയ്ക്വാദ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിരിക്കുന്നത് വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രം. തിലക് വര്‍മ ഏകദിനത്തില്‍ കളിച്ചത് ഒരേയൊരു ഏകദിനം മാത്രം. ഏകദിനത്തില്‍ വന്‍ ഫ്‌ളോപ്പായ സൂര്യകുമാര്‍ യാദവ് ഇപ്പോഴും ടീമില്‍ തുടരുന്നു. പക്ഷെ സഞ്ജു സാംസണിനു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടമില്ല. ഇതു തീര്‍ച്ചയായും വംശീയ അധിക്ഷേപം തന്നെയാണെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
മൂന്നാം ഏകദിനത്തിനുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ (ഫിറ്റ്നസിന്‍റെ അടിസ്ഥാനത്തില്‍ മാത്രം), ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.