For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ആ ഓസീസ് ബൗളറെ സഞ്ജു പഞ്ഞിക്കിട്ടേനെ!! ജുറേലിനേക്കാള്‍ കിടു; ഇതെന്ത് ടീമെന്നു കൈഫ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്നും മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ഒഴിവൊക്കിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി എന്തുകൊണ്ട് ഈ അബദ്ധം കാണിച്ചതെന്നു മനസസിലാവുന്നില്ലെന്നും, മധ്യനിര ബാറ്ററായിട്ടും സഞ്ജു മുന്‍നിര താരമാണെന്നുള്ള അവരുടെ വാദം തെറ്റാണെും കൈഫ് ചൂണ്ടിക്കാട്ടി.

SANJU SAMSON

മൂന്നു മല്‍സരങ്ങളുടെ പരമ്പയില്‍ കെഎല്‍ രാഹുലാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കില്‍ ബാക്കപ്പായി ടീമിലേക്കു വിളിയെത്തിയത് യുവതാരം ധ്രുവ് ജുറേലിനുമാണ്. ഏകദിനത്തില്‍ ഇന്ത്യക്കായി ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. ഈ മാസം 19നു പെര്‍ത്തിലാണ് ആദ്യ ഏകദിനം നടക്കാനിരിക്കുന്നത്.

സഞ്ജുവിന്റെ പ്രകടനം മറന്നു

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറിലടക്കം കളിച്ച ശേഷം സഞ്ജു സാംസണ്‍ കാഴ്ചവച്ചിട്ടുള്ള മികച്ച പ്രകടനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി മറന്നു പോയതായി മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മലയാളി താരത്തോടു കാണിച്ച അവഗണനയ്‌ക്കെതിരേ അദ്ദേഹം ക്ഷുഭിതനായത്.

സഞ്ജു സാംസണിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനമാണ്. അതിന്റെ കാരണവും ഞാന്‍ പറയാം. ഏകദിനത്തില്‍ സഞ്ജു മുന്‍നിരയിലാണ് കളിക്കാറുള്ളതെന്നും ധ്രുവ് ജുറേല്‍ താഴെയാണ് കളിക്കുന്നതെന്നും അതിനാലാണ് ഓസീസ് പര്യടനത്തില്‍ ജുറേലിനെ എടുത്തതെന്നുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണം.

എന്നാല്‍ അവരുടെ ഈ വാദം പൂര്‍ണമായും തെറ്റാണ്. യഥാര്‍ഥത്തില്‍ സഞ്ജു ഏകദിനത്തില്‍ താഴെയാണ് ബാറ്റ് ചെയ്യാറുള്ളത്. ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് അദ്ദേഹം കളിക്കാറുള്ളത്.

ഈ സ്ഥാനത്തേക്കു തീര്‍ച്ചയായും ജുറേലിനേക്കാള്‍ മികച്ച ഓപ്ഷന്‍ തന്നെയാണ് സഞ്ജു. കാരണം നേരെ അനായാസം സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള ബാറ്ററെയാണ് നിങ്ങള്‍ക്കു അഞ്ചാം നമ്പറില്‍ ആവശ്യമുള്ളതെന്നും കൈഫ് വിലയിരുത്തി.

സാംപയെ പറപ്പിച്ചേനെ

സഞ്ജു സാംസണിന്റെ ശക്തി എന്താണെന്നതു നിങ്ങള്‍ കഴിഞ്ഞ ഏഷ്യാ കപ്പിലും കണ്ടിട്ടുള്ളതാണ്. വലതു കാല്‍ ലെഗ് സൈഡിലേക്കു കൊണ്ടു വന്ന് നേരെ സിക്‌സറടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

SANJU SAMSON

ഓസ്‌ട്രേലിയയുമായി വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അവരുടെ പ്രധാന സ്പിന്നറായ ആദം സാംപയ്‌ക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഈ തരത്തിലുള്ള സിക്‌സര്‍ സഞ്ജു നേടുമായിരുന്നു. ഇതു അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് ഷോട്ട് കൂടിയാണ്.

ഐപിഎല്ലിലെ ഓള്‍ടൈം സിക്‌സര്‍ വീരന്‍മാരെ നമ്മള്‍ നോക്കുകയാണെങ്കില്‍ ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വരുന്നയാളാണ് സഞ്ജു. ഏകദിന ക്രിക്കറ്റില്‍ അഞ്ചാം നമ്പറില്‍ പൂര്‍ണമായും ഫിറ്റായിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ അവിടെ നമ്മുടെ സെലക്ടര്‍മാര്‍ക്കു തെറ്റുപറ്റി. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മല്‍സരത്തിലേക്കാണ് അവര്‍ നോക്കിയത്.

ധ്രുവ് ജുറേല്‍ എന്തൊരു ഗംഭീര ഇന്നിങ്‌സാണ് കളിച്ചത് എന്നെല്ലാം നമ്മള്‍ പറയും (വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയിരുന്നു). നിലവിലെ പ്രകടനം ശ്രദ്ധിക്കുന്ന തിരക്കില്‍ മുമ്പ് നമുക്കായി നേരത്തേ നന്നായി കളിച്ചുകൊണ്ടിരുന്ന, ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന സഞ്ജുവിനെ മറന്നു.

ഏകദിനത്തില്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം സെഞ്ച്വറി നേടിയതെന്നു താന്‍ കരുതുന്നുവെന്നാണ് അഗാര്‍ക്കര്‍ ടീം സെലക്ഷനു ശേഷം പറഞ്ഞത്. പക്ഷെ ഏകദിനത്തില്‍ സഞ്ജു താഴെയാണ് കളിക്കാറുള്ളത്.

ജുറേല്‍ ഭാവിയിലേക്കുള്ള താരം തന്നെയാണ്. പക്ഷെ നിലവിലെ ഫോമില്‍ സഞ്ജുവിനേക്കാള്‍ മുന്നിലല്ല അവനുള്ളത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അഞ്ച്-ആറ് സ്ഥാനങ്ങളില്‍ ബെസ്റ്റ് സഞ്ജു തന്നെയാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 10, 2025, 7:21 [IST]
Other articles published on Oct 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+