Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തഴയപ്പെടല്‍ ശീലം, പക്ഷെ താന്‍ ദൗര്‍ഭാഗ്യവാനായ താരമല്ല! കാരണം സഞ്ജു പറയുന്നു

കൊച്ചി: ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ താരമെന്ന് മുദ്രകുത്തിയ കളിക്കാരനാണ് സഞ്ജു സാംസണ്‍. പ്രതിഭാശാലിയായിട്ടും പല കാരണങ്ങളാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. സഞ്ജുവിന് ശേഷം വന്ന പലര്‍ക്കും കൂടുതല്‍ അവസരങ്ങളും പിന്തുണയും ടീം മാനേജ്‌മെന്റ് നല്‍കിയപ്പോള്‍ മലയാളി താരം ഒതുക്കപ്പെട്ടു. ഏകദിന ലോകകപ്പില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ട സഞ്ജുവിന് ഏഷ്യന്‍ ഗെയിംസില്‍ പോലും ഇടം പിടിക്കാനായില്ല.

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒതുക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ആരാധകരേറെയാണെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് താരത്തെ ആവശ്യമില്ല. ഹതഭാഗ്യനെന്നും നിര്‍ഭാഗ്യവാനെന്നും ആരാധകര്‍ വിശേഷിപ്പിക്കുമ്പോഴും തന്നെ അങ്ങനെ വിളിക്കേണ്ടതില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍. അതിന്റെ കാരണവും സഞ്ജു വ്യക്തമാക്കുന്നു.

താന്‍ ആഗ്രഹിച്ചതിലും വലിയ കരിയറാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമെല്ലാം സ്വപ്‌നം കണ്ടതിനെക്കാള്‍ വലിയ സ്ഥാനവും അംഗീകാരവും ലഭിച്ചു. അതുകൊണ്ടുതന്നെ ക്രിക്കറ്റിലെ നിര്‍ഭാഗ്യവാനാണ് താനെന്ന് തോന്നുന്നില്ലെന്നാണ് സഞ്ജു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഐപിഎല്ലില്‍ നായകസ്ഥാനം ലഭിക്കുന്ന ആദ്യത്തെ മലയാളി ക്രിക്കറ്റ് താരമാണ് സഞ്ജു. വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്.

ശ്രീശാന്തിനെക്കാളും കൂടുതല്‍ ആരാധക പിന്തുണയും അംഗീകാരവും നേടിയെടുക്കാന്‍ സഞ്ജുവിനായി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാള്‍ സഞ്ജുവാണെന്ന് നിസംശയം പറയാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനായിട്ടില്ല. അതിന് കാരണം സഞ്ജുവിന്റെ പിഴവാണ്. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുന്നത്.

sanju samson

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുന്നതിനെക്കുറിച്ച് സഞ്ജു തന്നെ തുറന്ന് പറഞ്ഞിരുന്നു. തഴയപ്പെടുമ്പോള്‍ ദേഷ്യമോ സങ്കടമോ തോന്നാറില്ല. എന്നെ തഴയുമ്പോള്‍ അത് എന്റെ പിഴവായി കാണാനാണ് ഇഷ്ടം. എന്റെ പ്രശ്‌നം എന്താണെന്ന് മനസിലാക്കുകയും അത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യാനാണ് ഇഷ്ടം. മറ്റുള്ളവരെ പഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ സഞ്ജുവിനെ തഴയുമ്പോള്‍ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിസിസി ഐക്കും സെലക്ടര്‍മാര്‍ക്കുമെതിരേ വ്യാപക പ്രതിഷേധമുയരും. സഞ്ജു ആരാധകര്‍ വളരെയധികം സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യ മറ്റ് പല താരങ്ങള്‍ക്കും ഫ്‌ളോപ്പായാലും കൂടുതല്‍ അവസരം നല്‍കി പിന്തുണച്ചിരുന്നു. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ലഭിച്ച പിന്തുണയുടെ നാലിലൊന്ന് പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല.

ഇപ്പോള്‍ ടി20യില്‍ ജിതേഷ് ശര്‍മയെ വളര്‍ത്താനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു ഇപ്പോള്‍ സജീവമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് സഞ്ജുവാണ്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലും കേരളത്തെ നയിക്കുന്നു. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനാകുന്നില്ല.

അടുത്ത ഐപിഎല്‍ സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. ഗംഭീര പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ചെറിയ സാധ്യതകളുണ്ട്. മറിച്ച് ഫ്‌ളോപ്പാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷ സഞ്ജുവിന് അവസാനിപ്പിക്കേണ്ടി വരും. എന്തായാലും വരുന്ന ഐപിഎല്‍ സഞ്ജുവിന്റെ തലവര തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, November 25, 2023, 10:58 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+