For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടി20 ലോകകപ്പിലെ പ്ലാന്‍ തീരുമാനിച്ചു!! ഓസീസിനെതിരേ ജയിക്കുമോ? സഞ്ജു പറയുന്നു

കാന്‍ബെറ: അടുത്ത വര്‍ഷം നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ഫസ്റ്റ് ചോയ്‌സ് കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ടീം ഇന്ത്യക്കു വേണ്ടി സഞ്ജുവിന്റെ റോളിലും മാറ്റം വന്നിരിക്കുകയാണ്. മധ്യനിര ബാറ്ററായി ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരം കൂടിയായിരിക്കും ഓസീസുമായുള്ള പരമ്പര.

SANJU SAMSON

കേരളത്തിലെ ചൂടേറിയ കാലാവസ്ഥയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു വന്നപ്പോള്‍താന്‍ അതു നന്നായി ആസ്വദിക്കുന്നുവെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. നാട്ടിലെ ചൂടില്‍ നിന്നും ഇവിടുത്തെ തണുപ്പേറിയ കാലാവസ്ഥയിലേക്കു മാറിയപ്പോള്‍ സന്തോഷം തോന്നുന്നു. വളരെ ആവേശത്തോടെയാണ് മല്‍സരങ്ങളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് തയ്യാറെടുപ്പ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടീം മീറ്റിങുണ്ടായിരുന്നു. ടൂര്‍ണമെന്റിനു മുമ്പുള്ള മൂന്നു ടി20 പരമ്പരകളുടെ പ്രാധാന്യത്തെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഒരു സമയത്തു ഒരു മല്‍സരത്തില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടൊപ്പം സ്വയം ഞങ്ങളെ സമ്മര്‍ദ്ദത്തിക്കാനുമാണ് നോക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ ആവശ്യവും അതാണ്.

മാനസികമായും ശാരീരികമായും ഞങ്ങളുടെ കഴിവിനെ കുറിച്ച് അളക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്. അതിനാല്‍ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ ഉറ്റുനോക്കുന്നതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ചാലഞ്ച്

ഓസ്ട്രലിയന്‍ ടീമിനെ അവരുടെ സാഹചര്യങ്ങളില്‍ നേരിടുകയെന്നത് ഏറെ വെല്ലുവിളിയാണെന്നും പക്ഷെ ഇന്ത്യന്‍ ടീം അതിനു തയ്യാറാണെന്നും സഞ്ജു സാംസണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ഓസ്‌ട്രേലിയന്‍ ടീം ഈ പരമ്പരയില്‍ നേരിടുന്ന ഏറ്റവും വലിയ ചാലഞ്ചുകളിലൊന്ന് അവരുടെ മികവുറ്റ താരങ്ങള്‍ക്കെതിരേ കളിക്കുകയെന്നതാണ്. ഞങ്ങള്‍ക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളാണ്. കാലാവസ്ഥയും ചിലപ്പോള്‍ പ്രശ്‌നമായേക്കും. ഞങ്ങള്‍ കാലാവസ്ഥയമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്.

എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. വളരെ ആവേശകരമായ പരമ്പര തന്നെയായിരിക്കും ഇതെന്നും സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പിങാണോ, ബാറ്റിങാണോ കൂടുതല്‍ നോക്കുന്നതെന്ന ചോദ്യത്തിനു രണ്ടുമെന്നായിരുന്നു ചെറു ചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി.

SANJU SAMSON

ആദ്യ കളി മഴയെടത്തു

തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച് കാന്‍ബെറയിലെത്തിയ ആരാധകരെ നിരാശരാക്കി ഇന്ത്യയും ഓസ്ട്രലേിയയും തമ്മിലുള്ള ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീം കളിയില്‍ ആധിപത്യം സ്ഥാപിക്കവെയാണ് മഴ അപ്രതീക്ഷിത വില്ലനായത്.

18 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച കളിയില്‍ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റിനു 97 റണ്‍സില്‍ നില്‍ക്കവയൊണ് കളി തടസ്സപ്പെട്ടത്. 39 റണ്‍സോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 37 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമായിരുന്നു അപ്പോള്‍ ക്രീസില്‍, 19 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് പുറത്തായത്. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്. മെല്‍ബണില്‍ നടക്കും.

Story first published: Wednesday, October 29, 2025, 17:22 [IST]
Other articles published on Oct 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+