For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കൈവിട്ട കളി, ഗംഭീറിന് അതൃപ്തി! മുഖം നോക്കാതെ പുറത്താക്കും; ഈ ടെസ്റ്റ് 11 വരും

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി വലിയ നിരാശയുണ്ടാക്കുന്നതാണ്. ആതിഥേയരായ ഓസ്‌ട്രേലിയ 340 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ത്തന്നെ ഇന്ത്യക്ക് ജയം അസാധ്യമാണെന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഇന്ത്യ സമനിലയെന്ന ലക്ഷ്യത്തോടെയാണ് കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് മുതല്‍ കൂടുതല്‍ പ്രതിരോധ ഷോട്ടുകളാണ് കളിച്ചത്.

എന്നാല്‍ പിന്നീട് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കളി കൈവിടുന്നതാണ് കാണാനായത്. യശ്വസി ജയ്‌സ്വാളിന്റെ (84) ചെറുത്തുനില്‍പ്പുകൂടി അവസാനിച്ചതോടെ ഇന്ത്യ മെല്‍ബണില്‍ നാണംകെട്ടു. 184 റണ്‍സിനാണ് ഇന്ത്യക്ക് ബോക്‌സിങ് ഡേ ടെസ്റ്റില്‍ തോല്‍വി നേരിടേണ്ടി വന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയാണിത്. സമനില പോലും നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യയുടെ വമ്പന്‍ തോല്‍വിയില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ കട്ടകലിപ്പിലാണെന്ന് പറയാം. ഈ പരമ്പരക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റമുണ്ടാവും. ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീര്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പരിശോധിക്കാം.

സഞ്ജു സാംസണും സായ് സുദര്‍ശനും വരണം

ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ യുവ പ്രതിഭകളെ കൊണ്ടുവരാന്‍ ഗൗതം ഗംഭീര്‍ ഇടപെടുമെന്നുറപ്പാണ്. സഞ്ജു സാംസണിനേയും സായ് സുദര്‍ശനേയും ഇന്ത്യ ടീമിലേക്ക് വിളിച്ചേക്കും. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടാന്‍ സുദര്‍ശന് സാധിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്നവരിലൊരാളാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ത്തന്നെ പിന്തുണച്ച് വളര്‍ത്തിയാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ സുദര്‍ശനാവും.

ഓസീസ് പരമ്പരക്ക് ശേഷം സായ് സുദര്‍ശനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കാന്‍ സാധ്യത കൂടുതലാണ്. സഞ്ജു സാംസണെ ടെസ്റ്റിലേക്ക് ഗംഭീര്‍ പരിഗണിക്കുന്നുണ്ടെന്ന സൂചന നേരത്തെ തന്നെ നല്‍കിയതാണ്. അടുത്ത പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. സഞ്ജുവിനെപ്പോലെ അല്‍പ്പം കൂടി ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളെ ഗംഭീര്‍ ടീമിലേക്ക് പരിഗണിച്ചേക്കും.

sai sudharsan

പേസ് നിരയിലും അഴിച്ചുപണി

ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് ബുംറ നേടിയത് 30 വിക്കറ്റുകളാണ്. മെല്‍ബണിലും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി നില്‍ക്കാന്‍ ബുംറക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ മറ്റ് ബൗളര്‍മാര്‍ക്ക് ബുംറക്ക് പ്രതീക്ഷിച്ച പിന്തുണ നല്‍കാന്‍ സാധിക്കുന്നില്ല. മുഹമ്മദ് സിറാജ് ഇക്കോണമി കാത്ത് പന്തെറിയുന്നില്ല. ആകാശ് ദീപിന് വലിയ വിക്കറ്റുകള്‍ നേടാന്‍ സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പേസ് നിരയില്‍ അഴിച്ചുപണി ഉറപ്പാണ്. മുകേഷ് കുമാര്‍, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് ടെസ്റ്റില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ചൊരു ഇടം കൈയന്‍ ടെസ്റ്റ് ബൗളറെ സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഗംഭീര്‍ തയ്യാറാവുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം.

രോഹിത്തിനേയും കോലിയേയും പുറത്താക്കും

മോശം ഫോം തന്നെ വേട്ടയാടിയപ്പോള്‍ സ്വയം വിരമിച്ച് യുവതാരങ്ങള്‍ക്കായി വഴിമാറിയ താരമായിരുന്നു ഗൗതം ഗംഭീര്‍. ഇപ്പോള്‍ അദ്ദേഹം പരിശീലകനായി എത്തുമ്പോള്‍ ഗംഭീര്‍ ഇതേ നിലപാട് താരങ്ങളുടെ കാര്യത്തിലുമെടുത്തേക്കും. രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഇന്ത്യ പുറത്താക്കുമെന്ന കാര്യം ഉറപ്പാണ്. രണ്ട് പേരും മോശം ഫോമിലാണ് കളിക്കുന്നത്. രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. വിരാട് കോലി വിരമിക്കാന്‍ സാധ്യതയില്ലെങ്കിലും വിശ്രമം അനുവദിക്കാന്‍ ഗംഭീര്‍ തയ്യാറാവാന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യയുടെ ഭാവി സാധ്യതാ 11

യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്

Story first published: Monday, December 30, 2024, 13:01 [IST]
Other articles published on Dec 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+