ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ വീണ്ടും അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇതിഗഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. ടി20യില്‍ തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും ഇതു മുതലാക്കാനാവാതെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടി20കളിലും ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു സഞ്ജു. എന്നാല്‍ മൂന്നാമങ്കത്തില്‍ അദ്ദേഹത്തെ ഒഴിവാക്കിയ ഇന്ത്യ പകരം ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ടി20യില്‍ വ്യത്യസ്ത റോളുകളില്‍ സഞ്ജുവിനു മാറി മാറി കളിക്കേണ്ടി വന്നിരിക്കുകയാണ്. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെയും ഇപ്പോള്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓപ്പണിങില്‍ മികച്ച ഫോമില്‍ നില്‍ക്കവെയാണ് ഗില്ലിന്റെ മടങ്ങിവരവോടെ സഞ്ജു ഒതുക്കപ്പെട്ടിരിക്കുന്നത്.
സഞ്ജുവിനെ തള്ളി സഹീര്‍
ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനു ഇപ്പോള്‍ മതിയായ അവസരങ്ങള്‍ ലഭിക്കാക്കത്തത് അത്ര വലിയ കാര്യമല്ലെന്ന തരത്തില്‍ സഹീര്‍ ഖാന്‍ സംസാരിച്ചത്. ടി20യില്‍ മലയാളി താരത്തിന്റെ ബാറ്റിങ് സ്ഥിരതയെയും അദ്ദേഹം ചോദ്യം ചെയ്തു.
സെലക്ഷന്‍ പാനല്‍ എങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശുഭ്മന്‍ ഗില്ലിലേക്കു അവര്‍ നോക്കുമ്പോള്‍ അവരുടെ പ്ലാനിങ് ഭാവിയിലേക്കാണ്. സഞ്ജു സാംസണിന്റെ കാര്യമെടുക്കുമ്പോള്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ അദ്ദേഹത്തിനു എതിരായിരിക്കാം. പക്ഷെ പ്രായം ഇപ്പോള്‍ സഞ്ജുവിന്റെ ഭാഗത്തല്ല.
ഇനി ടി20യില്‍ അദ്ദേഹത്തിന്റെ നമ്പറുകളിലേക്കു നോക്കൂ. അതു വളരെ മികച്ചതായിട്ടാണ് കാണപ്പെടുന്നത്. പക്ഷെ ബാറ്റിങ് സ്ഥിരതയുടെ കാര്യത്തിലേക്കു വരുമ്പോള്‍ അതു അത്ര മികച്ചതല്ലെന്നു കാണാം. ഓപ്പണറായി 13 ഇന്നിങ്‌സില്‍ 412-413 (417) റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നു സെഞ്ച്വറികളും ഉള്‍പ്പെടും.
നിങ്ങള്‍ ഈ കണക്കുകള്‍ കുറേക്കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ആ മൂന്നു സെഞ്ച്വറികള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച 10 ഇന്നിങ്‌സുകളിലുമായി നേടാനാത് 100 റണ്‍സുമാണ്. യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ ടീമിലുമില്ല്. പ്ലെയിങ് ഇലവനിനെ സ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ വലിയ രീതിയിലുള്ള മല്‍സരമാണുള്ളതെന്നും സഹീര്‍ ചൂണ്ടിക്കാട്ടി.

ഗില്ലിനെ വളര്‍ത്താന്‍ ശ്രമം
ഇന്ത്യന്‍ ടീമിന്റെ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ വളര്‍ത്താനാണ് ബിസിസിഐയുടെ ശ്രമമെന്നും അതുകൊണ്ടാണ് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നതെന്നും സഹീര്‍ ഖാന്‍ നിരീക്ഷിച്ചു.
ഇന്ത്യയെ സംബന്ധിച്ച് ടീമെന്ന നിലയില്‍ ഇതു പരിവര്‍ത്തനത്തിന്റെ സമയമാണ്. ദീര്‍ഘകാല വീക്ഷണത്തോടെയാണ് അവര്‍ പ്ലാനിങ് നടത്തുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ടീമിലെ ചില താരങ്ങള്‍ക്കു മുന്‍തൂക്കം ലഭിക്കുകയും ചിലര്‍ക്കു അതു കിട്ടാതിരിക്കുകയും ചെയ്യുന്നത്.
ശുഭ്മന്‍ ഗില്ലിനെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവനു നിങ്ങള്‍ ടീമില്‍ ഇടം നല്‍കിയേ തീരൂ. ചെറിയ കാലത്തേക്കു നോക്കുമ്പോള്‍ ഇതു ചിലപ്പോള്‍ വെല്ലവിളി സൃഷ്ടിച്ചേക്കാം. എന്നാല്‍ദീര്‍ഘകാലത്തേക്കാണ് പ്ലാനിങ്ങെങ്കില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതു പോലെ വന്നാല്‍ അതു ടീമിനു ഗുണം ചെയ്യുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.