For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു പെട്ടു!! ഇംഗ്ലണ്ടിനെതിരേയേറ്റ അതേ പരിക്ക് വീണ്ടും? ടി20 പരമ്പര നഷ്ടമാവുമോ, വീഡിയോ

തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരമായ സഞ്ജു സാംസണിന്റെ ആരാധകര്‍ക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തകളല്ല വന്നു കൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ കളിയില്‍ കേരളത്തിനായി കളിക്കവെ അദ്ദേഹത്തിനു പരിക്കേറ്റിരിക്കുകയാണ്. സഞ്ജുവിന്റെ വലതു കൈവിരലിനാണ് പരിക്കേറ്റിട്ടുള്ളത്.

ഈ മാസം 29ന് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കാനിരിക്കവെയാണ് അദ്ദേഹത്തിനു എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ഇതോടെ ടി20 പരമ്പര സഞ്ജുവിനു നഷ്ടമായക്കുമോയെന്ന ആശങ്കയുമുണ്ട്.

SANJU SAMSON

Screenshot: Jiohotstar

സഞ്ജുവിന്റെ പരിക്ക്

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ നാലാംദിനം ഫീല്‍ഡിങിനിടെയാണ് സഞ്ജു സാംസണിന്റെ കൈവിരലിനു പരിക്കേറ്റിരിക്കുന്നത്. ഒരു സിംപിള്‍ അദ്ദേഹം പാഴാക്കിയിരുന്നു. പിന്നാലെ കടുത്ത വേദയനയില്‍ അദ്ദേഹം കാണപ്പെടുകയുമായിരുന്നു. തുടര്‍ന്നു ഡഗൗട്ടിലേക്കു പോയ സഞ്ജുവിനെ ടീം ഫിസിയോ പരിശോധിക്കുകയും ചെയ്തു.

വേദനയില്‍ തന്നെയാണ് അദ്ദേഹം അപ്പോള്‍ കാണപ്പെട്ടത്. മാത്രമല്ല കടുത്ത നിരാശയും സഞ്ജുവിന്റെ മുഖത്തു കാണാമായിരുന്നു. പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. അല്‍പ്പസമയം ഡഗൗട്ടിലിരുന്ന് വിശ്രമിച്ച ശേഷം സഞ്ജു പിന്നീട് ഗ്രൗണ്ടില്‍ മടങ്ങിയെത്തിയത് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.

സമാനമായ പരിക്ക് ഈ വര്‍ഷമാദ്യവും അദ്ദേഹത്തെ പിടികൂടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി0കളുടെ പരമ്പരയിലെ അവസാന കളിയില്‍ സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെയായിരുന്നു. ഷോട്ടിനായി ശ്രമിക്കവെ ബോള്‍ സഞ്ജുവിന്റെ വിരലില്‍ പതിക്കുകയായിരുന്നു. വേദന കാരണം അദ്ദേഹം പിന്നീട് വിക്കറ്റ് കീപ്പിങില്‍ ഇറങ്ങിയതുമില്ല.

പരിക്കേറ്റ സഞ്ജുവിനെ ടീം ഫിസിയോ പരിശോധിക്കുന്നു. വീഡിയോ കാണാം

തുടര്‍ന്നു മുംബൈയില്‍ വച്ച് ശസ്തക്രിയക്കു വിധേയനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് കളിക്കളത്തില്‍ മടങ്ങിയത്തിയത്. പക്ഷെ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നു ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ സഞ്ജുവിനു
വിക്കറ്റ് കീപ്പിങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിയും വന്നു. ഈ മല്‍സരങ്ങളില്‍ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമേ അദ്ദേഹം ഇറങ്ങിയതുമുള്ളൂ.

ഇംഗ്ലണ്ടിനെതിരേയേറ്റ അതേ കൈവിരലില്‍ തന്നെയാണോ സഞ്ജുവിനു വീണ്ടും പരിക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. പരിക്ക് സാരമുള്ളതാണെങ്കില്‍ അതു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും അദ്ദേഹത്തിനു നഷ്ടമാക്കിയേക്കും. അങ്ങനെ വന്നാല്‍ ജിതേഷ് ശര്‍മയായിരിക്കും പരമ്പരയില്‍ ഇന്ത്യക്കായി വിക്കറ്റ് കാക്കുക. ബാക്കപ്പ് കീപ്പറായി ധ്രുവ് ജുറേലിനും ടീമിലേക്കു വിളിയെത്തും.

SANJU SAMSON

ബാറ്റിങില്‍ തിളങ്ങി

ഒരു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനു ശേഷം കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കുന്ന ഫസ്റ്റ് ക്ലാസ് മല്‍സരമാണ് ഇപ്പോള്‍ തിരുവനന്തപുരത്തു പുരോഗമിക്കുകന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അദ്ദേഹം അവസാനമായി കേരളത്തിനു വേണ്ടി ഇറങ്ങിയത്. ദേശീയ ടീമിനോടൊപ്പമുളള മല്‍സരങ്ങള്‍ കേരളം സഞ്ജുവിനു കേരളത്തിനൊപ്പമുള്ള കളികള്‍ നഷ്ടമാവുകയും ചെയ്തു.

മഹാരാഷ്ട്രയുമായി നടക്കുന്ന മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനു വേണ്ടി ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത സഞ്ജു അഗ്രസീവ് ഫിഫ്റ്റി കുറിച്ചാണ് ക്രീസ് വിട്ടത്. 63 ബോളില്‍ 85.71 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 54 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കേരളത്തിന്റെ ടോപ്‌സ്‌കോററും സഞ്ജു തന്നെയാണ്.

Story first published: Saturday, October 18, 2025, 14:14 [IST]
Other articles published on Oct 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+