For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു 'പഴയ രോഹിത്', പക്ഷെ ബാറ്റിങിലല്ല!! ഇങ്ങനെ പോയാല്‍ ടീമിലെ ചീട്ട് കീറും, സംഭവമിങ്ങനെ

ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മുഴുവന്‍ മല്‍സരങ്ങളിലും കളിച്ച ശേഷം ഓസ്‌ട്രേലിയയില്‍ മിന്നിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ എല്ലാ കളിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം സഞ്ജു ഇപ്പോള്‍ ഇരയായി കൊണ്ടിരിക്കുകയാണ്.

കാന്‍ബെറയിലെ ആദ്യ ടി20ക്കു മുന്നോടിയായി പരിശീലനത്തിനിടെയുള്ള ഒരു ചിത്രം പുറത്തു വന്നതോടെയാണ് അദ്ദേഹം ട്രോളിനു ഇരയായിരിക്കുന്നത്. ഇങ്ങനെ പോയാല്‍ വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമാവുമെന്നു ആരാധകര്‍ അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കുന്നു. എന്താണ് സംഭവമെന്നറിയാം.

SANJU RINKU

ഫിറ്റ്‌നസ് തീരെ പോരാ

മോശം ഫിറ്റ്‌നസ് നിലവാരത്തിന്റെ പേരിലാണ് സഞ്ജു സാംസണിനെ സോഷ്യല്‍ മീഡിയയില്‍ പലരും വളഞ്ഞിട്ട് ആക്രമിക്കുന്നത്്. പരിശീലനത്തിനിടെ ടീമംഗമായ റിങ്കു സിങിനെ കെട്ടിപ്പിടിച്ച് തമാശ പങ്കിടുന്ന സഞ്ജുവിന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

റിങ്കു വളകെ മികച്ച ഫിറ്റ്‌നസിലാണ് ചിത്രത്തില്‍ കാണപ്പെടുന്നചെങ്കില്‍ സഞ്ജുവിനു അമിത വണ്ണമുള്ളതായി കാണാം. ഒരു ക്രിക്കറ്റര്‍ക്കു ചേര്‍ന്ന ശരീരപ്രകൃതിയുമല്ല അദ്ദേഹത്തിനുള്ളത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സഞ്ജുവിനു നേരെ വാളെടുത്തത്. ഒരു വിഭാഗം അദ്ദേഹത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ഉപദേശിക്കുയുമെല്ലാം ചെയ്യുന്നുണ്ട്.

സഞ്ജു സാംസണ്‍ തടിയനായി പോയി. ഈ ശരീരവും വച്ച് എങ്ങനൊണ് അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കുക? ഫിറ്റ്‌നസില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വൈകാതെ ടീമിലെ സ്ഥാനവും നഷ്ടമായേക്കും.

സഞ്ജു സാംസണ്‍ ഇപ്പോള്‍ പഴയ രോഹിത് ശര്‍മയെ പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്താണ് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാത്തത്? 40ാം വയസ്സിലേക്കു കടക്കാനിരിക്കുന്ന രോഹിത് പോലും ഇപ്പോള്‍ ഫിറ്റ്‌നസ് വളരെയധികം മെച്ചപ്പെടുത്ത യുവാവായി മാറിക്കഴിഞ്ഞു.

ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍ ഫിറ്റ്‌നസില്‍ ഉഴപ്പുകയാണോ? എന്തൊരു തടിയാണിത്. എത്രയും പെട്ടെന്നു ഫിറ്റ്‌നസില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സഞ്ജുവിനു ടീമിലെ സ്ഥാനം മറക്കാം. മികച്ച ഫിറ്റ്‌സ് നിലവാരമുള്ള നിരവധി യുവതാരങ്ങളാണ് ടീമില്‍ അവസരം കാത്ത് പുറത്തു നില്‍ക്കുന്നത്.

2022ല്‍ റിഷഭ് പന്ത് അത്ര ഫിറ്റല്ലാതിരുന്ന സമയത്തു എത്ര പേലാണ് ഇതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. എല്ലാവരും അദ്ദേത്തെ തടിയനെന്നു വിളിച്ചും കളിയാക്കി. ഇപ്പോള്‍ സഞ്ജു സാംസണിനെ നോക്കൂ. അമിതവണ്ണമാണ് അദ്ദേഹത്തിനുള്ളത്. പക്ഷെ നേരത്തേ വിമര്‍ശിവരൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയിലെ വിവിധ പ്രതികരണങ്ങള്‍.

SANJU SAMSON

മധ്യനിരയില്‍ മിന്നിക്കുമോ?

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മധ്യനിര ബാറ്ററായി കസറാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. അഞ്ച്-ആറ് പൊസിഷനുകളിലായിരിക്കും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുക. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും ഇതേ റോളിലാണ് മലയാളി താരം ബാറ്റ് ചെയ്തത്.

പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു അധികം അവസരങ്ങള്‍ ലഭിച്ചേക്കില്ല. എന്നാല്‍ കിട്ടുന്ന അവസരം പരമാവധി മുതലാക്കുകയും വേണം. എങ്കില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഈ പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിനു പകരം സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍ കൂടിയായ കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമിലേക്കു കൊണ്ടു വന്നേക്കുകയും ചെയ്യും.

Story first published: Tuesday, October 28, 2025, 13:10 [IST]
Other articles published on Oct 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+