കാന്‍ബെറ: ഇന്ത്യന്‍ ടി20 ടീമില്‍ ലഭിച്ചിരിക്കു പുതിയ റോളില്‍ വിലസാനൊരുങ്ങുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയതോടെ അദ്ദേഹത്തിനു ബാറ്റിങ് കൂടുതല്‍ ചാലഞ്ചിങായി മാറിയിരിക്കുകയാണ്. അഞ്ച്- ആറ് നമ്പറുകളിലൊന്നും ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും ഇതൊന്നും സഞ്ജുവിനെ അലട്ടുന്നില്ല.
ടീം നല്‍കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ ഇപ്പോള്‍ തയ്യാറാണെന്നും ആവശ്യപ്പെട്ടാല്‍ ബൗള്‍ ചെയ്യാന്‍ പോലും മടിയില്ലെന്നാണ് അദ്ദേഹം അടുത്തിടെ ഒരു ചടങ്ങില്‍ വച്ച് വെൡപ്പെടുത്തിയത്. കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു അദ്ദേഹത്തിനു ഇറങ്ങേണ്ടി വന്നത്. പുതിയ റോളില്‍ ചില ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ സഞ്ജു കളിക്കുകയും ചെയ്തിരുന്നു.

ഇനി ഓസ്ട്രേലിയയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. അഗ്രസീവായ, അതോടൊപ്പം ഇംപാക്ടുമുള്ള ഇന്നിങ്‌സുകള്‍ കളിക്കാനാണ് സഞ്ജുവിനോടു ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ റോളിലേക്കു പതിയെ അദ്ദേഹം ചുവടുമാറുകയാണ്. ആദ്യ ഏകദിനത്തിനു മുന്നോടിയായുള്ള സഞ്ജുവിന്റെ ബാറ്റിങ് പരിശീലന വീഡിയോയും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
തകര്‍ത്തടിക്കാന്‍ സഞ്ജു റെഡി
ബുധനാഴ്ച കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ തകര്‍ത്തടിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ തന്നെയായിരിക്കും സഞ്ജു സാംസണിന്റെ ശ്രമമെന്നാണ് പരിശീലന വീഡിയോയില്‍ നിന്നും വ്യ്ക്തമാവുന്നത്. ടീമിന്റെ നെറ്റ് സെഷനില്‍ നിന്നുമുള്ള വീഡിയോ പങ്കു വച്ചിരിക്കുന്നത് റെവ്്‌സ്‌പോര്‍ട്‌സാണ്.
നെറ്റ്‌സിന്റെ രണ്ടു വഴങ്ങളിലായി സഞ്ജുവും ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും ബാറ്റ് ചെയ്യ്ുന്നത്്. വീഡിയയോയില്‍ കാണാം. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് മലയാളി താരം നെറ്റ്‌സില്‍ നേരിട്ടത്. വളരെ ബിസിസായിട്ടുള്ള (Busy) ഒരു സഞ്ജുവിനെയാണ് ഇതില്‍ കാണാന്‍ സാധിക്കുക. വളരെ മികച്ച ഒഴിക്കോടെ, അതിവേഗത്തിസാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്നത്.

ലെഗ് സൈഡിലൂടെയും ഓഫ്‌സൈഡിലൂടെയും ബൗളറുടെ തലയ്ക്കു മുകളിലൂടെയുമെല്ലാം വളരെ അനായാസവും ചടുലവുമായിട്ടാണ് സഞ്ജു ബാറ്റ് വീശിയത്. അതുകൊണ്ടു തന്നെ ആദ്യ ടി20യില്‍ ഫിനിഷറുടെ റോളിലാവുമോ അദ്ദേഹം ബാറ്റ് ചെയ്യുകയെന്നും സംശയിക്കേണ്ടിയിരുക്കുന്നു. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ കളിക്കുന്നില്ല.
ആദ്യ ടി20ക്കു മുന്നോടിയായി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന സഞ്ജു, വീഡിയോ കാണാം
ടീം കോമ്പിനേഷനുമായി യോജിക്കില്ലെന്നതിനാല്‍ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായി റിങ്കു സിങിനെയും ആദ്യ കളിയില്‍ ഇന്ത്യ പുറത്തിരുത്തിയേക്കും. അങ്ങനെ വന്നാല്‍ ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാള്‍ സഞ്ജുവായിരിക്കം. ശിവം ദുബെയെ അഞ്ചാം നമ്പറിലേക്കു മാറ്റി അദ്ദേഹത്തെ ആറാമനായോ, ഏഴാമനായിട്ടോയാവും ഇന്ത്യ പരീക്ഷിച്ചേക്കുക.
ടീം തന്നോടു ഫിനിഷറുടെ റോളില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാലും അതു ഭംഗിയായി നിറവേറ്റുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ സഞ്ജുവിനുള്ളത്. സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിക്കാനുള്ള ലൈസന്‍സും കോച്ച് ഗൗത് ഗംഭീര്‍, നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഫിഫ്റ്റിയേക്കാളും ടീമനെ സഹായിക്കുന്ന 30-40 റണ്‍സ് സകോര്‍ ചെയ്യാനാണ് അദ്ദേഹത്തോടു അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഷ്യാ കപ്പിനു ശേഷം രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഒരു മല്‍സരം കളിച്ച ശേഷമാണ് സഞ്ജു ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരേയുള്ള മല്‍സരത്തല്‍ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. 63 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 54 റണ്‍സ് നേടിയാണ് സഞ്ജു ക്രീസ് വിട്ടത്.